തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​നെ മ​ർ​ദി​ച്ച സ്ഥാ​നാ​ർ​ഥി അ​റ​സ്റ്റി​ൽ; രാ​ജ​സ്ഥാ​നി​ൽ സം​ഘ​ർ​ഷം
Thursday, November 14, 2024 4:33 PM IST
ജ​യ്പു​ര്‍: തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​നെ ആ​ക്ര​മി​ച്ച സ്ഥാ​നാ​ര്‍​ഥി​യെ അ​റ​സ്റ്റ് ചെ​യ്ത​തി​നെ​ത്തു​ട​ര്‍​ന്ന് രാ​ജ​സ്ഥാ​നി​ൽ സം​ഘ​ർ​ഷം. ടോ​ങ്കി​ല്‍ ആ​ണ് സം​ഭ​വം.

ദി​യോ​ലി ഉ​നൈ​റ മ​ണ്ഡ​ല​ത്തി​ലെ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി ന​രേ​ഷ് മീ​ണ​യെ അ​റ​സ്റ്റ് ചെ​യ്ത​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് സം​ഘ​ര്‍​ഷം പൊ​ട്ടി​പ്പു​റ​പ്പെ​ട്ട​ത്. മീ​ണ​യു​ടെ അ​നു​യാ​യി​ക​ള്‍ സം​വ്ര​വാ​ത​യ്ക്കു സ​മീ​പം സ്റ്റേ​റ്റ് ഹൈ​വേ ഉ​പ​രോ​ധി​ക്കു​ക​യും ട​യ​റു​ക​ള്‍ കൂ​ട്ടി​യി​ട്ട് ക​ത്തി​ച്ച് വാ​ഹ​ന ഗ​താ​ഗ​തം ത​ട​യു​ക​യും ചെ​യ്തു.

പോ​ലീ​സും അ​ര്‍​ധ​സൈ​നി​ക വി​ഭാ​ഗ​വും സ്ഥ​ല​ത്തെ​ത്തി. പ്ര​ദേ​ശ​ത്ത് സ്ഥി​തി​ഗ​തി​ക​ള്‍ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ണെ​ന്ന് ടോ​ങ്ക് എ​സ്പി വി​കാ​സ് സാം​ഗ്‌​വാ​ന്‍ പ​റ​ഞ്ഞു. സം​വ്ര​വാ​ത ഗ്രാ​മ​ത്തി​ലെ പോ​ളിം​ഗ് ബൂ​ത്തി​ല്‍ വ​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ സ​ബ് ഡി​വി​ഷ​ണ​ല്‍ മ​ജി​സ്‌​ട്രേ​റ്റ് അ​മി​ത് ചൗ​ധ​രി​യെ​യാ​ണ് ന​രേ​ഷ് മീ​ണ മ​ർ​ദി​ച്ച​ത്.

ത​ന്‍റെ അ​നു​യാ​യി​ക​ളെ ത​ട​ഞ്ഞു എ​ന്നാ​രോ​പി​ച്ചാ​യി​രു​ന്നു പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​നെ കൈ​യേ​റ്റം ചെ​യ്ത​ത്. ആ​ക്ര​മ​ണ​ത്തി​ന്‍റെ ദൃ​ശ്യം തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ വീ​ഡി​യോ​യി​ല്‍ പ​തി​ഞ്ഞി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ ന​രേ​ഷ് മീ​ണ​യ്‌​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു.

കീ​ഴ​ട​ങ്ങാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും കൂ​ട്ടാ​ക്കാ​തി​രു​ന്ന ന​രേ​ഷ് മീ​ണ​യെ രാ​ത്രി നാ​ട​കീ​യ​മാ​യി ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. കീ​ഴ​ട​ങ്ങി​ല്ലെ​ന്ന് പ​റ​ഞ്ഞ ന​രേ​ഷ് മീ​ണ, അ​നു​യാ​യി​ക​ളോ​ട് പോ​ലീ​സി​നെ വ​ള​യാ​നും ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ത്താ​നും ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

ഇ​തേ​ത്തു​ട​ര്‍​ന്ന് പ്ര​ദേ​ശ​ത്ത് വ​ന്‍ പോ​ലീ​സ് സേ​ന​യെ​യാ​ണ് വി​ന്യ​സി​ച്ചി​രു​ന്ന​ത്. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സീ​റ്റ് നി​ഷേ​ധി​ച്ച​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് ന​രേ​ഷ് മീ​ണ സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ക്കു​ന്ന​ത്. ഇ​തേ​ത്തു​ട​ര്‍​ന്ന് ന​രേ​ഷ് മീ​ണ​യെ കോ​ണ്‍​ഗ്ര​സി​ല്‍ നി​ന്നും പു​റ​ത്താ​ക്കി​യി​രു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.