സ​രി​ൻ ഉ​ത്ത​മ​നാ​യ സ്ഥാ​നാ​ർ​ഥി, പാ​ല​ക്കാ​ട്ടു​കാ​രു​ടെ മ​ഹാ​ഭാ​ഗ്യം: വാ​നോ​ളം പു​ക​ഴ്ത്തി ഇ.​പി
Thursday, November 14, 2024 1:54 PM IST
പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട്ടെ ഇ​ട​തു​മു​ന്ന​ണി സ്ഥാ​നാ​ർ​ഥി ഡോ. ​പി. സ​രി​നെ പു​ക​ഴ്ത്തി സി​പി​എം കേ​ന്ദ്ര​ക​മ്മി​റ്റി അം​ഗം ഇ.​പി. ജ​യ​രാ​ജ​ൻ. സ​രി​ൻ ഉ​ത്ത​മ​നാ​യ സ്ഥാ​നാ​ർ​ഥി​യാ​ണ്. ജ​ന​സേ​വ​ന​ത്തി​നാ​യി ജോ​ലി പോ​ലും രാ​ജി​വ​ച്ചു. പാ​ല​ക്കാ​ട്ടെ ജ​ന​ത​യു​ടെ മ​ഹാ​ഭാ​ഗ്യ​മാ​ണ് സ​രി​ന്‍റെ സ്ഥാ​നാ​ർ​ഥി​ത്വ​മെ​ന്നും ഇ.​പി കൂ​ട്ടി​ച്ചേ​ർ​ത്തു.

ആ​ത്മ​ക​ഥ​യി​ൽ സ​രി​നെ​ക്കു​റി​ച്ച് മോ​ശം പ​രാ​മ​ർ​ശ​മു​ണ്ടെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ‌ പു​റ​ത്തു​വ​ന്ന​തി​ന് പി​ന്നാ​ലെ​യാ​ണ് സ​രി​നെ പു​ക​ഴ്ത്തി ഇ.​പി രം​ഗ​ത്തെ​ത്തി​യ​ത്. സ​രി​ൻ ആ​ദ്യം സ്വീ​ക​രി​ച്ച​ത് ഇ​ട​തു​പ​ക്ഷ രാ​ഷ്ട്രീ​യ​മാ​യി​രു​ന്നി​ല്ല. എ​ന്നാ​ല്‍, അ​ദ്ദേ​ഹ​ത്തി​ന്‍റേ​ത് ഇ​ട​തു​പ​ക്ഷ മ​ന​സാ​യി​രു​ന്നു​വെ​ന്നും ഇ.​പി പ​റ​ഞ്ഞു.

ക​ർ​ഷ​ക കു​ടും​ബ​ത്തി​ൽ ജ​നി​ച്ച് ക​ഴി​വ് കൊ​ണ്ട് മു​ന്നേ​റി ഡോ​ക്ട​റാ​യി, എം​ബി​ബി​എ​സി​ന് ശേ​ഷം സി​വി​ൽ സ​ർ​വീ​സ് ആ​ഗ്ര​ഹി​ച്ചു. ഉ​യ​ർ​ന്ന ത​സ്തി​ക​യി​ൽ ജോ​ലി ചെ​യ്തു. അ​ദ്ദേ​ഹം അ​പ്പോ​ഴും ജ​ന​ങ്ങ​ൾ​ക്ക് ഒ​പ്പ​മാ​യി​രു​ന്നു. കൃ​ഷി​ക്കാ​ർ​ക്കും തൊ​ഴി​ലാ​ളി​ക​ൾ​ക്കും ഒ​പ്പ​മാ​യി​രു​ന്നു. ഏ​ത് രം​ഗ​ത്തും പ​ണ​മു​ണ്ടാ​ക്കാ​നു​ള്ള സാ​ഹ​ച​ര്യ​മു​ള്ള ഉ​ന്ന​ത​നാ​യ ഒ​രു വ്യ​ക്തി അ​തെ​ല്ലാം ഉ​പേ​ക്ഷി​ച്ച് രാ​ഷ്ട്രീ​യ​ത്തി​ൽ പ്ര​വേ​ശി​ക്കു​ന്ന​ത് അ​പൂ​ർ​വ​മാ​ണ്.

അ​ദ്ദേ​ഹം വി​ശ്വ​സി​ച്ച കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി​യി​ൽ​നി​ന്ന് സ​ത്യ​സ​ന്ധ​ത​യും നീ​തി​യും ല​ഭി​ക്കു​ന്നി​ല്ലെ​ന്ന് ബോ​ധ്യ​മാ​യി. കോ​ണ്‍​ഗ്ര​സ് വ​ര്‍​ഗീ​യ ശ​ക്തി​ക​ളു​മാ​യി കൂ​ട്ടു​ചേ​രു​ക​യാ​ണ്. വ്യ​ക്തി​താ​ത്പ​ര്യ​ങ്ങ​ള്‍​ക്ക് വേ​ണ്ടി കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്നു. ഇ​ത്ത​രം പ്ര​വ​ണ​ത​ക​ളി​ലു​ണ്ടാ​യ വി​യോ​ജി​പ്പി​നാ​ലാ​ണ് അ​ദ്ദേ​ഹം ക​മ്യൂ​ണി​സ്റ്റ് പാ​ര്‍​ട്ടി​യി​ലേ​ക്കെ​ത്തു​ന്ന​ത്.

ഈ ​മ​ണ്ഡ​ല​ത്തി​ൽ ഏ​റ്റ​വും യോ​ഗ്യ​നാ​യ ഏ​റ്റ​വും അ​ർ​ഹ​ത​യു​ള്ള ന​ല്ല ചെ​റു​പ്പ​ക്കാ​ര​നെ​യാ​ണ് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​ക്കി​യ​ത്. ജ​ന​ങ്ങ​ളു​ടെ വേ​ദ​ന​ക​ള്‍ നേ​രി​ട്ട് ക​ണ്ട് മ​ന​സി​ലാ​ക്കി ആ​ശ്വാ​സ​മേ​കാ​ന്‍ സ​രി​നാ​കും. അ​ദ്ദേ​ഹം ജ​യി​ക്കേ​ണ്ട​ത് പാ​ല​ക്കാ​ടി​ന്‍റെ ആ​വ​ശ്യ​മാ​ണെ​ന്നും ഇ.​പി. കൂ​ട്ടി​ച്ചേ​ർ​ത്തു.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.