ആ​ത്മ​ക​ഥാ വി​വാ​ദ​ത്തി​ലെ പോ​സ്റ്റു​ക​ൾ പി​ൻ​വ​ലി​ച്ച് മാ​പ്പു​പ​റ​യ​ണം; ഡി​സി ബു​ക്ക്സി​ന് ഇ.​പി. ജ​യ​രാ​ജ​ന്‍റെ വ​ക്കീ​ൽ നോ​ട്ടീ​സ്
Wednesday, November 13, 2024 7:51 PM IST
തി​രു​വ​ന​ന്ത​പു​രം: ആ​ത്മ​ക​ഥാ വി​വാ​ദ​ത്തി​ൽ സി​പി​എം കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം ഇ.​പി. ജ​യ​രാ​ജ​ൻ ഡി​സി ബു​ക്ക്സി​ന് വ​ക്കീ​ൽ നോ​ട്ടീ​സ​യ​ച്ചു. ഡി​സി മാ​പ്പു​പ​റ​യ​ണ​മെ​ന്ന് ജ​യ​രാ​ജ​ന്‍റെ വ​ക്കീ​ൽ നോ​ട്ടീ​സി​ൽ പ​റ​യു​ന്നു.

ആ​ത്മ​ക​ഥ എ​ന്ന പേ​രി​ൽ വി​ശ​ദാം​ശ​ങ്ങ​ൾ പു​റ​ത്തു​വി​ട്ടു. ആ​ത്മ​ക​ഥ പ്ര​സി​ദ്ധീ​ക​രി​ച്ച​ത് ത​ന്നെ തേ​ജോ​വ​ധം​ചെ​യ്യാ​ൻ. പു​റ​ത്തു​വ​ന്ന​ത് താ​ൻ എ​ഴു​തി​യ​ത​ല്ല. തെ​ര​ഞ്ഞെ​ടു​പ്പ് ദി​ന​ത്തി​ൽ പി​ഡി​എ​ഫ് പു​റ​ത്തു​വി​ട്ട​ത് രാ​ഷ്ട്രീ​യ എ​തി​രാ​ളി​ക​ൾ​ക്ക് ആ​യു​ധം ന​ൽ​കാ​ൻ എ​ന്നും വ​ക്കീ​ൽ​നോ​ട്ടീ​സി​ൽ പ​റ​യു​ന്നു.

ഡി​സി ബു​ക്ക്സ് പു​റ​ത്തു​വി​ട്ട ആ​ത്മ​ക​ഥ എ​ന്ന ഭാ​ഗം പി​ൻ​വ​ലി​ക്ക​ണം. എ​ല്ലാ പോ​സ്റ്റു​ക​ളും പി​ൻ​വ​ലി​ച്ച് മാ​പ്പു​പ​റ​യ​ണ​മെ​ന്നും ഇ.​പി.​യു​ടെ നോ​ട്ടീ​സി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്നു. അ​ഡ്വ. കെ. ​വി​ശ്വ​ൻ മു​ഖേ​ന​യാ​ണ് ജ​യ​രാ​ജ​ൻ ഡി​സി ബു​ക്ക്സി​ന് വ​ക്കീ​ൽ നോ​ട്ടീ​സ് അ​യ​ച്ച​ത്.

തെ​ര​ഞ്ഞെ​ടു​പ്പ് ദി​വ​സം വ്യാ​ജ വാ​ർ​ത്ത പ്ര​ച​രി​പ്പി​ച്ച​തി​ന് പി​ന്നി​ൽ ഗൂ​ഢാ​ലോ​ച​ന​യെ​ന്ന് ഇ.​പി. ജ​യ​രാ​ജ​ൻ നേ​ര​ത്തെ പ​റ​ഞ്ഞി​രു​ന്നു. ത​ന്‍റെ ആ​ത്മ​ക​ഥ പ്ര​സി​ദ്ധീ​ക​രി​ക്കാ​ൻ ആ​രെ​യും ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്നും ജ​യ​രാ​ജ​ൻ പ​റ​ഞ്ഞു.

പ​ല പ്ര​സാ​ധ​ക​രും ത​ന്നോ​ട് ചോ​ദി​ച്ചി​രു​ന്നു. എ​ല്ലാം പൂ​ർ​ത്തീ​ക​രി​ച്ച് വാ​യി​ച്ചു​നോ​ക്കി പ്രി​ന്‍റിം​ഗി​ലേ​ക്ക് കൊ​ടു​ക്കാ​മെ​ന്നാ​ണ് വി​ചാ​രി​ച്ചി​രി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

സം​ശ​യാ​സ്പ​ത​മാ​യ കാ​ര്യ​ങ്ങ​ളി​ലൂ​ടെ പ​റ​യു​ന്ന​ത് ശ​രി​യ​ല്ല. അ​ന്വേ​ഷി​ച്ച് ക​ണ്ടെ​ത്തേ​ണ്ട കാ​ര്യ​ങ്ങ​ളു​ണ്ട്. കാ​ര്യ​ങ്ങ​ളി​ൽ ഇ​നി​യും വ്യ​ക്ത​ത വ​രാ​നു​ണ്ട്. ഡി​സി ബു​ക്ക്സി​നെ താ​ൻ പ്ര​സി​ദ്ധീ​ക​ര​ണ​ത്തി​ന് ഏ​ൽ​പ്പി​ച്ചി​ട്ടി​ല്ല. താ​ൻ എ​ഴു​തി​ക്കൊ​ണ്ടി​രി​ക്കു​ന്ന പ​രു​സ്ത​കം എ​ങ്ങ​നെ​യാ​ണ് പ്ര​സി​ദ്ധീ​ക​രി​ക്കു​ക എ​ന്ന് ജ​യ​രാ​ജ​ൻ പ​റ​ഞ്ഞു.

തെ​റ്റാ​യ നി​ല​പാ​ടാ​ണ് ഡി​സി സ്വീ​ക​രി​ച്ച​ത്. തെ​റ്റാ​യ ന​ട​പ​ടി​യാ​ണ് അ​വ​രു​ടേ​ത്. താ​ൻ എ​ഴു​താ​ത്ത കാ​ര്യ​ത്തെ​ക്കു​റി​ച്ച് അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​യ വാ​ർ​ത്ത​യാ​ണ് വ​ന്നി​രി​ക്കു​ന്ന​ത്. ഇ​ത് സം​ബ​ന്ധി​ച്ച് സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഡി​ജി​പി​ക്ക് പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.

ത​ന്‍റെ വി​ശ്വ​സ്ത​നാ​യി​ട്ടു​ള്ള പ​ത്ര​പ്ര​വ​ർ​ത്ത​ക​നെ ഇ​ത് എ​ഡി​റ്റ്ചെ​യ്ത് ത​യാ​റാ​ക്കാ​ൻ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. അ​ദ്ദേ​ഹ​ത്തി​ൽ​നി​ന്ന് പു​റ​ത്തു​പോ​കാ​ൻ സാ​ധ്യ​ത​യി​ല്ല. താ​ൻ എ​ഴു​താ​ത്ത കാ​ര്യ​ങ്ങ​ൾ വ​ന്ന​തി​നാ​ലാ​ണ് സം​ശ​യം വ​ർ​ധി​ക്കു​ന്ന​ത്.

സ്വ​യം പ​രി​ഹ​സി​ക്കു​ന്ന ഭാ​ഗം താ​ൻ ത​ല​ക്കെ​ട്ടാ​യി ന​ൽ​കു​മോ. ക​വ​റി​ലു​ള്ള ത​ന്‍റെ ചി​ത്രം എ​വി​ടെ​യെ​ല്ലാ​മു​ണ്ട്. പു​സ്ത​ക​ത്തി​ന് ഒ​രു പേ​ര് പോ​ലും താ​ൻ ഇ​തു​വ​രെ നി​ർ​ദേ​ശി​ച്ചി​ട്ടി​ല്ല.

ഡി​സി ബു​ക്ക്സി​ൽ വി​ളി​ച്ച് പു​സ്ത​കം പ്ര​സി​ദ്ധീ​ക​രി​ക്കാ​ൻ ഏ​ൽ​പ്പി​ച്ചി​ട്ടു​ണ്ടോ എ​ന്ന് ചോ​ദി​ച്ചു. ബോ​ധ​പൂ​ർ​വ​മാ​ണ് ഈ ​നീ​ക്കം ന​ട​ന്നി​ട്ടു​ള്ള​ത്. തെ​റ്റ് ചെ​യ്യാ​ത്ത താ​ൻ ഭ​യ​പ്പെ​ടേ​ണ്ട​തി​ല്ലെ​ന്നും ജ​യ​രാ​ജ​ൻ വ്യ​ക്ത​മാ​ക്കി.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.