മീ​ന​ച്ചി​ല്‍ ന​ദീ​ത​ട പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​കു​ന്നു; ഡി​പി​ആ​ര്‍ ത​യാ​റാ​ക്കു​ന്ന​തി​ന് ധാ​ര​ണാപ​ത്രം ഒ​പ്പി​ട്ട് ജ​ല​സേ​ച​ന വ​കു​പ്പ്
Wednesday, November 13, 2024 3:53 PM IST
തി​രു​വ​ന​ന്ത​പു​രം: ഇ​ടു​ക്കി​യി​ല്‍ വൈ​ദ്യു​തോ​ത്പാ​ദ​ന​ത്തി​ന് ശേ​ഷം വ​രു​ന്ന അ​ധി​ക​ജ​ലം മീ​ന​ച്ചി​ലാ​റി​ല്‍ എ​ത്തി​ച്ച് കു​ടി​വെ​ള്ള​ത്തി​നും ജ​ല​സേ​ച​ന​ത്തി​നും ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള മീ​ന​ച്ചി​ല്‍ ന​ദീ​ത​ട പ​ദ്ധ​തി​യു​ടെ ഡി​പി​ആ​ര്‍ ത​യാ​റാ​ക്കു​ന്ന​തി​ന് കേ​ന്ദ്ര ഏ​ജ​ന്‍​സി​യാ​യ വാ​പ്‌​കോ​സു​മാ​യി ജ​ല​സേ​ച​ന വ​കു​പ്പ് ധാ​ര​ണാ​പ​ത്രം ഒ​പ്പി​ട്ടു. മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ല്‍ ജ​ല​സേ​ച​ന വ​കു​പ്പ് അ​ഡീ​ഷ​ണ​ല്‍ ചീ​ഫ് സെ​ക്ര​ട്ട​റി ബി​ശ്വ​നാ​ഥ് സി​ന്‍​ഹ​യാ​ണ് സം​സ്ഥാ​ന​ത്തി​ന് വേ​ണ്ടി ഒ​പ്പു​വ​ച്ച​ത്.

ഡി​പി​ആ​ര്‍ ല​ഭി​ച്ചാ​ല്‍ ഉ​ട​ന്‍ പ​ദ്ധ​തി​ക്ക് തു​ട​ക്കം കു​റി​ക്കു​മെ​ന്ന് മ​ന്ത്രി റോ​ഷി അ​റി​യി​ച്ചു. നേ​ര​ത്തേ പ​ദ്ധ​തി​യു​ടെ പ​ഠ​ന റി​പ്പോ​ര്‍​ട്ട് മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ന് വാ​പ്‌​കോ​സ് പ്ര​തി​നി​ധി അ​മി​താ​ഭ് ത്രി​പാ​ഠി കൈ​മാ​റി​യി​രു​ന്നു.

മൂ​ല​മ​റ്റം നി​ല​യ​ത്തി​ലെ വൈ​ദ്യു​തി ഉ​ത്​പാ​ദ​ന​ത്തി​നു​ശേ​ഷം അ​ധി​ക​മു​ള്ള ജ​ലം മീ​ന​ച്ചി​ലാ​റ്റി​ലേ​ക്കു തി​രി​ച്ചു​വി​ട്ട് വ​ര്‍​ഷം മു​ഴു​വ​നും സു​സ്ഥി​ര​മാ​യ ഒ​ഴു​ക്ക് നി​ല​നി​ര്‍​ത്തു​ക എ​ന്ന​താ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം. പ​ദ്ധ​തി​യു​ടെ പ്രാ​രം​ഭ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തു​ന്ന​തി​നാ​യി സം​സ്ഥാ​ന ബ​ജ​റ്റി​ല്‍ മൂന്നുകോ​ടി രൂ​പ അ​നു​വ​ദി​ച്ചി​രു​ന്നു.

കു​ടി​വെ​ള്ള​ത്തി​നു പു​റ​മേ മീ​ന​ച്ചി​ല്‍ കോ​ട്ട​യം ച​ങ്ങ​നാ​ശേ​രി താ​ലൂ​ക്കു​ക​ളി​ല്‍ കൃ​ഷി​ക്കാ​യു​ള്ള ജ​ല​സേ​ച​ന​വും പ​ദ്ധ​തി ല​ക്ഷ്യ​മി​ടു​ന്നു. മീ​ന​ച്ചി​ലാ​റി​ല്‍ വ​ര്‍​ഷം മു​ഴു​വ​ന്‍ ജ​ല​സ​മൃ​ദ്ധ​മാ​കു​ന്ന​തോ​ടെ കു​ടി​വെ​ള്ള ക്ഷാ​മം പ​രി​ഹ​രി​ക്കാ​നും ക​ഴി​യും. താ​ഴ്ന്ന മേ​ഖ​ല​യി​ല്‍ വേ​ന​ല്‍ക്കാ​ല​ത്ത് ഓ​രുവെ​ള്ളം ക​യ​റു​ന്ന​തു ത​ട​യാ​നും പ​ദ്ധ​തി ഉ​പ​ക​രി​ക്കും.

അ​റ​ക്കു​ളം മൂ​ന്നു​ങ്ക​വ​യ​ലി​ല്‍ ചെ​ക്ഡാം പ​ണി​ത് ഇ​വി​ടെ​നി​ന്നു 500 മീ​റ്റ​ര്‍ ക​നാ​ല്‍ നി​ര്‍​മി​ച്ച് അ​തി​ലൂ​ടെ എ​ത്തു​ന്ന വെ​ള്ളം 6.5 കി​ലോ​മീ​റ്റ​ര്‍ ട​ണ​ല്‍ നി​ര്‍​മി​ച്ച് അ​തി​ലൂ​ടെ കോ​ട്ട​യം ജി​ല്ല​യി​ല്‍ മൂ​ന്നി​ല​വ് പ​ഞ്ചാ​യ​ത്തി​ല്‍ എ​ത്തി​ക്കും. ഇ​വി​ടെ​നി​ന്നു 200 മീ​റ്റ​ര്‍ ചാ​ലു കീ​റി വെ​ള്ളം ക​ട​പു​ഴ​യി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​താ​ണ് പ​ദ്ധ​തി.

മു​ന്‍മ​ന്ത്രി കെ.​എം. മാ​ണി വി​ഭാ​വ​നം ചെ​യ്ത സ്വ​പ്ന പ​ദ്ധ​തി​യാ​ണി​ത്. അ​ന്ന് പ​ഠ​ന റി​പ്പോ​ര്‍​ട്ട് ല​ഭി​ക്കു​ക​യും ട​ണ​ല്‍ അ​ടി​ക്കാ​നാ​യി ഭൂ​മി​ക്ക​ടി​യി​ലെ പാ​റ നി​ര്‍​ണ​യി​ക്കാ​നു​ള്ള റി​ഫ്രാ​ക്ഷ​ന്‍ സ​ര്‍​വേ​ക്ക് ബം​ഗ​ളൂ​രു ആ​സ്ഥാ​ന​മാ​യു​ള്ള ഏ​ജ​ന്‍​സി​യു​മാ​യി ച​ര്‍​ച്ച പൂ​ര്‍​ത്തി​യാ​ക്കു​ക​യും ചെ​യ്തി​രു​ന്നു. പി​ന്നീ​ട് സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ളാ​ല്‍ പ​ദ്ധ​തി വൈ​കു​ക​യാ​യി​രു​ന്നു.

എ​ന്താ​ണ് മീ​ന​ച്ചി​ല്‍ ന​ദീ​ത​ട പ​ദ്ധ​തി?

വേ​ന​ല്‍​ക്കാ​ല​ത്ത് വ​റ്റി​വ​ര​ളു​ന്ന മീ​ന​ച്ചി​ല്‍ ന​ദി ജ​ല​സ​മൃ​ദ്ധ​മാ​ക്കു​ന്ന​താ​ണ് മീ​ന​ച്ചി​ല്‍ ന​ദീ​ത​ട പ​ദ്ധ​തി. ഇ​തു യാ​ഥാ​ര്‍​ഥ്യമാ​കു​ന്ന​തോ​ടെ ന​ദി​യി​ല്‍ നി​ന്നു​ള്ള വെ​ള്ള​ത്തെ​യും അ​തി​ല്‍ നി​ന്ന് വെ​ള്ള​മെ​ടു​ക്കു​ന്ന വി​വി​ധ ജ​ല​സേ​ച​ന, കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ളെ​യും ആ​ശ്ര​യി​ക്കു​ന്ന ക​ര്‍​ഷ​ക സ​മൂ​ഹ​ത്തി​ന് വ​ലി​യ പി​ന്തു​ണ​യാ​കും.

കെ.​എം. മാ​ണി വി​ഭാ​വ​നം ചെ​യ്ത പ​ദ്ധ​തി പ്ര​കാ​രം മീ​ന​ച്ചി​ല്‍ ത​ട​ത്തി​ല്‍ 75 മീ​റ്റ​ര്‍ ഉ​യ​ര​ത്തി​ല്‍ 228 ഹെ​ക്ട​ര്‍ ജ​ല​സം​ഭ​ര​ണി വി​സ്തൃ​തി​യു​ള്ള അ​ണ​ക്കെ​ട്ട് നി​ര്‍​മി​ക്കാ​നാ​യി​രു​ന്നു പ്രാ​ഥ​മി​ക നി​ര്‍​ദേ​ശം. കെ​എ​സ്ഇ​ബി മീ​ന​ച്ചി​ല്‍ ത​ട​ത്തി​ല്‍ വ​ഴി​ക്ക​ട​വി​ല്‍ നി​ന്ന് ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ലേ​ക്ക് തു​ര​ങ്കം നി​ര്‍​മി​ച്ച് ഡൈ​വേ​ര്‍​ഷ​ന്‍ വെ​യ​ര്‍ വ​ഴി വെ​ള്ളം തി​രി​ച്ചു​വി​ടാ​ന്‍ തു​ട​ങ്ങി​യ​തോ​ടെ പ​ദ്ധ​തി ത​ട​സ​പ്പെ​ട്ടു.

എ​ന്നാ​ല്‍, സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ നി​യോ​ഗി​ച്ച വി​ദ​ഗ്ധ സ​മി​തി, അ​ടു​ക്ക​ത്ത് അ​ണ​ക്കെ​ട്ട് നി​ര്‍​മാ​ണം അ​സാ​ധ്യ​മാ​ണെ​ന്ന് ക​ണ്ടെ​ത്തി. അ​തി​നു​പ​ക​രം മ​ല​ങ്ക​ര അ​ണ​ക്കെ​ട്ടി​ന്‍റെ മു​ക​ള്‍​ഭാ​ഗ​ത്ത് നി​ന്ന് വെ​ള്ളം തി​രി​ച്ചു​വി​ടു​ന്ന​തി​നും മീ​ന​ച്ചി​ലി​ലും അ​തി​ന്‍റെ മൂ​ന്ന് പ്ര​ധാ​ന കൈ​വ​ഴി​ക​ളി​ലും മി​നി ഡാ​മു​ക​ള്‍ നി​ര്‍​മി​ക്കു​ന്ന​തി​നും ബ​ദ​ല്‍ പ​ദ്ധ​തി ശി​പാ​ര്‍​ശ ചെ​യ്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.