അ​ഞ്ചു​വി​ക്ക​റ്റു​മാ​യി അ​ർ​ജു​ൻ തെ​ൻ​ഡു​ൽ​ക്ക​ർ; അ​രു​ണാ​ച​ലി​നെ 84നു ​പു​റ​ത്താ​ക്കി ഗോ​വ
Wednesday, November 13, 2024 3:46 PM IST
മും​ബൈ: ര​ഞ്ജി ട്രോ​ഫി​യി​ല്‍ അ​രു​ണാ​ച​ലി​നെ ക​ശ​ക്കി​യെ​റി​ഞ്ഞ് അ​ർ​ജു​ൻ തെ​ൻ​ഡു​ൽ​ക്ക​റു​ടെ തേ​രോ​ട്ടം. ഗോ​വ​യ്ക്ക് വേ​ണ്ടി ക​ളി​ക്കു​ന്ന ഇ​ടം​കൈ​യ​ൻ പേ​സ​ർ ഒ​ന്‍​പ​ത് ഓ​വ​റി​ൽ 25 റ​ണ്‍​സ് മാ​ത്രം വി​ട്ടു​കൊ​ടു​ത്ത് അ​ഞ്ചു​വി​ക്ക​റ്റ് വീ​ഴ്ത്തി. ഫ​സ്റ്റ് ക്ലാ​സ് ക്രി​ക്ക​റ്റി​ലെ താ​ര​ത്തി​ന്‍റെ ആ​ദ്യ അ​ഞ്ചു​വി​ക്ക​റ്റ് നേ​ട്ട​മാ​ണി​ത്.

അ​ർ​ജു​ന്‍റെ ബൗ​ളിം​ഗ് മി​ക​വി​ൽ അ​രു​ണാ​ച​ലി​നെ 30.3 ഓ​വ​റി​ല്‍ 84 റ​ണ്‍​സി​നു പു​റ​ത്താ​ക്കാ​ൻ ഗോ​വ​യ്ക്ക് ക​ഴി​ഞ്ഞു. 25 റ​ണ്‍​സു​മാ​യി പു​റ​ത്താ​കാ​തെ നി​ന്ന ക്യാ​പ്റ്റ​ന്‍ ന​ബാം അ​ബോ​യാ​ണ് അ​രു​ണാ​ച​ല്‍ പ്ര​ദേ​ശി​ന്‍റെ ടോ​പ് സ്‌​കോ​റ​ര്‍.

അ​രു​ണാ​ച​ൽ നി​ര​യി​ലെ ആ​ദ്യ അ​ഞ്ചു​വി​ക്ക​റ്റും വീ​ഴ്ത്തി​യ​ത് അ​ർ​ജു​നാ​ണ്. ര​ണ്ടാം ഓ​വ​റി​ലെ അ​വ​സാ​ന പ​ന്തി​ല്‍ ഓ​പ്പ​ണ​ര്‍ ന​ബാം ഹ​ചാം​ഗി​നെ അ​ക്കൗ​ണ്ട് തു​റ​ക്കും​മു​മ്പേ ബൗ​ൾ​ഡാ​ക്കി​യാ​ണ് അ​ര്‍​ജു​ന്‍ വി​ക്ക​റ്റ് വേ​ട്ട​യ്ക്ക് തു​ട​ക്ക​മി​ട്ട​ത്. 12-ാം ഓ​വ​റി​ലെ ര​ണ്ടും മൂ​ന്നും പ​ന്തു​ക​ളി​ല്‍ ഒ​ബി (22), ജ​യ് ഭ​വ്‌​സ​ര്‍ (പൂ​ജ്യം) എ​ന്നി​വ​രെ​യും പി​ന്നീ​ട് ചി​ന്‍​മ​യ് ജ​യ​ന്ത പാ​ട്ടി​ല്‍ (മൂ​ന്ന്), മൊ​ജി (ഒ​ന്ന്) എ​ന്നി​വ​രെ​യും പു​റ​ത്താ​ക്കി​യ​തോ​ടെ അ​രു​ണാ​ച​ൽ അ​ഞ്ചി​ന് 36 റ​ൺ​സെ​ന്ന നി​ല​യി​ൽ ത​ക​ർ​ന്നു.

പി​ന്നീ​ട് 48 റ​ൺ​സി​നി​ടെ ശേ​ഷി​ച്ച അ​ഞ്ചു​വി​ക്ക​റ്റു​ക​ളും ന​ഷ്ട​മാ​യി. സി​ദ്ധാ​ർ​ഥ് ബ​ലോ​ഡി (16), സ​ന്ദീ​പ് കു​മാ​ർ (12), നി​യ (പൂ​ജ്യം), ഹ​ഗെ ത​മ (ര​ണ്ട്), അ​ക്ഷ​യ് ജെ​യ്ൻ (പൂ​ജ്യം) എ​ന്നി​വ​രാ​ണ് പു​റ​ത്താ​യ​ത്. അ​ർ​ജു​ന് പു​റ​മേ മോ​ഹി​ത് രേ​ധ്ക​ർ മൂ​ന്നു​വി​ക്ക​റ്റും കെ​യ്ത്ത് പി​ന്‍റോ ര​ണ്ടു​വി​ക്ക​റ്റും വീ​ഴ്ത്തി.

മ​റു​പ​ടി​യാ​യി ഒ​ന്നാ​മി​ന്നിം​ഗ്സ് ബാ​റ്റിം​ഗ് ആ​രം​ഭി​ച്ച ഗോ​വ ഒ​ടു​വി​ൽ വി​വ​രം ല​ഭി​ക്കു​മ്പോ​ൾ ര​ണ്ടു​വി​ക്ക​റ്റ് മാ​ത്രം ന​ഷ്ട​ത്തി​ൽ 267 റ​ൺ​സെ​ടു​ത്തി​ട്ടു​ണ്ട്. സെ​ഞ്ചു​റി​യോ​ടെ ക​ശ്യ​പ് ബാ​ക്‌​ലെ (123), സ്നേ​ഹ​ൽ കൗ​ത​ങ്ക​ർ (49) എ​ന്നി​വ​രാ​ണ് ക്രീ​സി​ൽ. ഇ​ഷാ​ൻ ഗ​ഡേ​ക​ർ (മൂ​ന്ന്), സു​യാ​ഷ് എ​സ്. പ്ര​ഭു​ദേ​ശാ​യ് (73) എ​ന്നി​വ​രു​ടെ വി​ക്ക​റ്റു​ക​ളാ​ണ് ന​ഷ്ട​മാ​യ​ത്. നി​ല​വി​ൽ ഗോ​വ​യ്ക്ക് 183 റ​ൺ​സി​ന്‍റെ ലീ​ഡു​ണ്ട്.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.