പ്ര​ചാ​ര​ണ​ത്തി​ന് ആ​രാ​ധ​നാ​ല​യ​ങ്ങ​ളും മ​ത​ചി​ഹ്ന​ങ്ങ​ളും ഉ​പ​യോ​ഗി​ച്ചു; പ്രി​യ​ങ്ക ഗാ​ന്ധി​ക്കെ​തി​രെ പ​രാ​തി
Tuesday, November 12, 2024 7:25 PM IST
വ​യ​നാ​ട്: ലോ​ക്സ​ഭാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി പ്രി​യ​ങ്ക ഗാ​ന്ധി​ക്കെ​തി​രെ പ​രാ​തി. ആ​രാ​ധ​നാ​ല​യ​ങ്ങ​ളും മ​ത​ചി​ഹ്ന​ങ്ങ​ളും പ്ര​ചാ​ര​ണ​ത്തി​ന് ഉ​പ​യോ​ഗി​ച്ചെ​ന്ന് കാ​ട്ടി എ​ൽ​ഡി​എ​ഫ് ആ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് പ​രാ​തി ന​ൽ​കി​യ​ത്.

വൈ​ദി​ക​രു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ പ്രാ​ർ​ഥ​ന ന​ട​ത്തു​ന്ന​തി​ന്‍റെ വീ​ഡി​യോ പ്ര​ച​രി​പ്പി​ച്ചു. ആ​രാ​ധ​നാ​ല‍​യ​ത്തി​നു​ള്ളി​ല്‍ വി​ശ്വാ​സി​ക​ളോ​ട് വോ​ട്ട് അ​ഭ്യാ​ർ​ഥി​ച്ചെ​ന്നും വോ​ട്ടി​നാ​യി മ​ത​ചി​ഹ്നം ദു​രു​പ​യോ​ഗി​ച്ചെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു. ക​ഴി​ഞ്ഞ 10 നാ​ണ് പ്രി​യ​ങ്ക ഗാ​ന്ധി പ​ള്ളി​ക്കു​ന്ന് ദേ​വാ​ല​യ​ത്തി​ലെ​ത്തി വോ​ട്ട് തേ​ടി​യ​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.