പോ​ലീ​സ് വി​ല​ക്ക് മ​റി​ക​ട​ന്ന് അ​ൻ​വ​റി​ന്‍റെ വാ​ർ​ത്താ​സ​മ്മേ​ള​നം; ഇ​ട​പെ​ട്ട് തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ, നാ​ട​കീ​യ സം​ഭ​വ​ങ്ങ​ൾ
Tuesday, November 12, 2024 11:42 AM IST
തൃ​ശൂ​ർ: ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന ചേ​ല​ക്ക​ര​യി​ൽ പോ​ലീ​സ് വി​ല​ക്ക് ലം​ഘി​ച്ച് പി.​വി. അ​ൻ​വ​ർ എം​എ​ൽ​എ ന​ട​ത്തി​യ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​നി​ടെ നാ​ട​കീ​യ രം​ഗ​ങ്ങ​ൾ. വാ​ർ​ത്താ സ​മ്മേ​ള​നം തു​ട​രു​ന്ന​തി​നി​ടെ ഇ​ട​പെ​ട്ട തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പി.​വി.​അ​ൻ​വ​റി​നോ​ട് നി​ർ​ത്താ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ ഉ​ദ്യോ​ഗ​സ്ഥ​രോ​ട് അ​ൻ​വ​ർ ത​ർ​ക്കി​ച്ചു.

തു​ട​ർ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ച​ട്ടം ലം​ഘി​ച്ച് വാ​ർ​ത്താ​സ​മ്മേ​ള​നം ന​ട​ത്തി​യെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി അ​ൻ​വ​റി​ന് നോ​ട്ടീ​സ് ന​ൽ​കി​യ ശേ​ഷം അ​വ​ർ മ​ട​ങ്ങി. വി​ഷ​യ​ത്തി​ൽ, അ​ൻ​വ​റി​നെ​തി​രേ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ൻ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

താ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ച​ട്ടം ലം​ഘി​ക്കു​ന്നി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി​യാ​ണ് അ​ൻ​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​നം ആ​രം​ഭി​ച്ച​ത്. ഇ​ന്ന് പ്ര​ച​ര​ണം ന​ട​ത്ത​രു​തെ​ന്ന് ച​ട്ടം പ​റ​യു​ന്നി​ല്ല. പ​റ​യാ​നു​ള്ള​ത് പ​റ​യു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് വേ​ണ്ടി​യാ​ണ് പോ​ലീ​സ് ത​ന്‍റെ വാ​ർ​ത്താ​സ​മ്മേ​ള​നം ത​ട​യു​ന്ന​തെ​ന്നും എ​ന്തി​നാ​ണ് പി​ണ​റാ​യി ഭ​യ​ക്കു​ന്ന​തെ​ന്നും അ​ൻ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

രാ​വി​ലെ ത​ന്നെ പോ​ലീ​സ് വ​ന്ന് സ്റ്റാ​ഫി​നേ​യും ഹോ​ട്ട​ലു​കാ​രേ​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്നു. ഒ​രു തെ​ര​ഞ്ഞെ​ടു​പ്പ് ച​ട്ട​ലം​ഘ​ന​വും ഇ​വി​ടെ ന​ട​ത്തു​ന്നി​ല്ല. ഞ​ങ്ങ​ള്‍ ഈ ​ദി​വ​സ​വും ഉ​പ​യോ​ഗ​പ്പെ​ടു​ത്തും. ഞ​ങ്ങ​ള്‍​ക്ക് പ​രി​മി​തി​ക​ളു​ണ്ട്. ഭ​യ​പ്പെ​ടു​ത്തി​യി​ട്ടൊ​ന്നും കാ​ര്യ​മി​ല്ലെ​ന്നും അ​ൻ​വ​ർ പ​റ​ഞ്ഞു.

"ര​ണ്ട് കാ​ര്യ​ങ്ങ​ള്‍ പ​റ​യാ​ന്‍ വേ​ണ്ടി​യാ​ണ് ഇ​ന്നു​വ​ന്ന​ത്. ഇ​പ്പോ​ഴി​താ 25 ല​ക്ഷം ചെ​റു​തു​രു​ത്തി​ല്‍ നി​ന്ന് പി​ടി​ച്ചി​ട്ടു​ണ്ട്. ആ​രാ​ണ് അ​വി​ടെ ക്യാ​മ്പ് ചെ​യ്യു​ന്ന​ത്. മ​രു​മ​ക​ന​ല്ലേ. അ​വി​ടെ നി​ന്ന​ല്ലേ ഈ ​പ​ണം മു​ഴു​ന്‍ ഒ​ഴു​കു​ന്ന​ത്. ആ​ര്‍​ക്കു​വേ​ണ്ടി കൊ​ണ്ടു​വ​ന്ന പ​ണ​മാ​ണി​ത്. കോ​ള​നി​ക​ളി​ല്‍ അ​വ​ര്‍ സ്ലി​പ്പ് കൊ​ടു​ക്കു​ന്ന​ത് ക​വ​റി​ലാ​ണ്. ആ ​ക​വ​റി​നു​ള്ളി​ല്‍ പ​ണ​മാ​ണ്. ഇ​ട​തു​മു​ന്ന​ണി ത​ന്നെ​യാ​ണ് പ​ണം കൊ​ടു​ക്കു​ന്ന​ത്. ആ ​നി​ല​യി​ലേ​ക്ക് അ​വ​രെ​ത്തി'- അ​ൻ​വ​ർ പ​റ​ഞ്ഞു.

ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഒ​രു സ്ഥാ​നാ​ർ​ഥി​ക്ക് 40 ല​ക്ഷം രൂ​പ​യാ​ണ് ചെ​ല​വ​ഴി​ക്കാ​വു​ന്ന പ​ര​മാ​വ​ധി തു​ക. എ​ന്നാ​ൽ മൂ​ന്ന് മു​ന്ന​ണി​ക​ളും കൂ​ടി 36 കോ​ടി രൂ​പ​യാ​ണ് ചേ​ല​ക്ക​ര​യി​ൽ ചെ​ല​വ​ഴി​ച്ച​തെ​ന്നും ബൂ​ത്ത് തി​രി​ച്ച് ഓ​രോ പാ​ർ​ട്ടി​യും ചെ​ല​വാ​ക്കി​യ തു​ക​യു​ടെ ക​ണ​ക്ക് ത​ന്‍റെ കൈ​യി​ലു​ണ്ടെ​ന്നും അ​ൻ​വ​ർ വ്യ​ക്ത​മാ​ക്കി.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.