ക​സ്തൂ​രി ഒ​ളി​വി​ൽ​ത്ത​ന്നെ; മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ ഇ​ന്നു പ​രി​ഗ​ണി​ക്കും
Tuesday, November 12, 2024 9:03 AM IST
ചെ​ന്നൈ: തെ​ലു​ങ്ക​ര്‍​ക്കെ​തി​രാ​യ അ​പ​കീ​ര്‍​ത്തി പ​രാ​മ​ര്‍​ശ​ത്തി​ല്‍ ന​ടി ക​സ്തൂ​രി​യു​ടെ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ ഇ​ന്ന് മ​ദ്രാ​സ് ഹൈ​ക്കോ​ട​തി പ​രി​ഗ​ണി​ക്കും. മ​ധു​ര ബെ​ഞ്ചി​ല്‍ സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി​യി​ൽ ജ​സ്റ്റീ​സ് ആ​ന​ന്ദ് വെ​ങ്കി​ടേ​ഷാ​ണ് വാ​ദം കേ​ൾ‌​ക്കു​ന്ന​ത്.

പ​രാ​തി രാ​ഷ്ട്രീ​യ പ്രേ​രി​ത​മാ​ണെ​ന്നും തെ​ലു​ങ്ക് പ​രാ​മ​ര്‍​ശ​ത്തി​ല്‍ മാ​പ്പ് പ​റ​ഞ്ഞി​ട്ടും ത​നി​ക്കെ​തി​രേ കേ​സെ​ടു​ത്ത​താ​യും ക​സ്തൂ​രി ഹ​ര്‍​ജി​യി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

തെ​ലു​ങ്ക് സം​സാ​രി​ക്കു​ന്ന​വ​ർ​ക്കെ​തി​രേ അ​പ​കീ​ർ​ത്തി പ​രാ​മ​ർ​ശം ന​ട​ത്തി​യ​തി​ൽ കേ​സെ​ടു​ത്ത​തി​നു പി​ന്നാ​ലെ ക​സ്തൂ​രി ഒ​ളി​വി​ൽ പോ​യി​രി​ക്കു​ക​യാ​ണ്. തി​ങ്ക​ളാ​ഴ്ച ചോ​ദ്യം​ചെ​യ്യ​ലി​നു ഹാ​ജ​രാ​ക​ണ​മെ​ന്ന സ​മ​ൻ​സ് ന​ൽ​കാ​ൻ പോ​ലീ​സ് എ​ത്തി​യ​പ്പോ​ഴാ​ണ് ക​സ്തൂ​രി പോ​യ​സ് ഗാ​ർ​ഡ​നി​ലെ വീ​ടു​പൂ​ട്ടി പോ​യ വി​വ​രം അ​റി​യു​ന്ന​ത്. മൊ​ബൈ​ൽ ഫോ​ൺ സ്വി​ച്ച് ഓ​ഫ് ചെ​യ്തി​രി​ക്കു​ക​യാ​ണ്.

ബ്രാ​ഹ്മ​ണ സ​മു​ദാ​യ​ത്തി​നെ​തി​രെ തു​ട​ർ​ച്ച​യാ​യി ന​ട​ത്തു​ന്ന അ​പ​കീ​ർ​ത്തി​ക​ര​മാ​യ പ്ര​സ്താ​വ​ന​ക​ളി​ൽ അ​പ​ല​പി​ച്ച് ചെ​ന്നൈ​യി​ലെ എ​ഗ്മോ​റി​ലെ രാ​ജ​ര​ത്നം സ്റ്റേ​ഡി​യ​ത്തി​ൽ ഒ​ക്ടോ​ബ​ര്‍ മൂ​ന്നി​ന് ന​ട​ത്തി​യ പ്ര​തി​ഷേ​ധ സം​ഗ​മ​ത്തി​ൽ പ്ര​സം​ഗി​ക്കു​ന്ന വേ​ള​യി​ലാ​ണ് ക​സ്തൂ​രി വി​വാ​ദ പ്ര​സ്താ​വ​ന ന​ട​ത്തി​യ​ത്.

ത​മി​ഴ് രാ​ജാ​ക്ക​ന്മാ​രു​ടെ അ​ന്ത​പ്പു​ര​ങ്ങ​ളി​ൽ പ​രി​ചാ​ര​ക​രാ​യി എ​ത്തി​യ​വ​രു​ടെ പി​ൻ​ത​ല​മു​റ​ക്കാ​രാ​ണ് തെ​ലു​ങ്ക​ർ എ​ന്നാ​ണ് ന​ടി പ​റ​ഞ്ഞ​ത്. എ​ന്നാ​ൽ ഇ​ത് വ​ലി​യ വി​വാ​ദ​ങ്ങ​ൾ​ക്കാ​ണ് വ​ഴി​തു​റ​ന്ന​ത്. തു​ട​ര്‍​ന്ന് ക​സ്തൂ​രി സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വി​ശ​ദീ​ക​ര​ണം ന​ല്‍​കി​യെ​ങ്കി​ലും വി​വാ​ദം കെ​ട്ട​ട​ങ്ങി​യി​ല്ല. തു​ട​ര്‍​ന്ന് പ്ര​ശ്‌​നം പ​രി​ഹ​രി​ക്കാ​ൻ ക​സ്തൂ​രി വീ​ട്ടി​ൽ ഒ​രു പ​ത്ര​സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ക്കു​ക​യും ത​ന്‍റെ പ​രാ​മ​ർ​ശ​ത്തി​ൽ ഖേ​ദം പ്ര​ക​ടി​പ്പി​ച്ച് പ്ര​സ്താ​വ​ന ഇ​റ​ക്കു​ക​യും ചെ​യ്തി​രു​ന്നു.

സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ന​ടി​ക്കെ​തി​രെ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് താ​ര​ത്തെ ചോ​ദ്യം ചെ​യ്യാ​ൻ വി​ളി​പ്പി​ച്ചു​കൊ​ണ്ട് സ​മ​ൻ​സ് അ​യ​ച്ച​ത്.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.