ഡോ. ​വ​ന്ദ​ന ദാ​സ് കേ​സ്: പ്ര​തി​യു​ടെ മാ​ന​സി​ക​നി​ല പ​രി​ശോ​ധി​ക്കാ​ൻ മെ​ഡി​ക്ക​ൽ ബോ​ർ​ഡ്; ഇ​ട​ക്കാ​ല ജാ​മ്യ​മി​ല്ല
Monday, November 11, 2024 3:17 PM IST
കൊ​ച്ചി: ഡോ. ​വ​ന്ദ​ന ദാ​സ് കൊ​ല​പാ​ത​ക​ക്കേ​സി​ല്‍ പ്ര​തി സ​ന്ദീ​പി​ന്‍റെ ഇ​ട​ക്കാ​ല ജാ​മ്യാ​പേ​ക്ഷ സു​പ്രീം​കോ​ട​തി ത​ള്ളി. പ്ര​തി​യു​ടെ മാ​ന​സി​ക​നി​ല പ​രി​ശോ​ധി​ക്കാ​ൻ മെ​ഡി​ക്ക​ൽ ബോ​ർ​ഡ് രൂ​പീ​ക​രി​ച്ചെ​ന്ന് സം​സ്ഥാ​ന സ​ർ​ക്കാ​ർ കോ​ട​തി​യെ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ സ​മ​യം നീ​ട്ടി ന​ൽ​ക​ണ​മെ​ന്നും സം​സ്ഥാ​ന​ത്തി​നാ​യി മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ പി.​വി. സു​രേ​ന്ദ്ര​നാ​ഥ്, ഹ​ർ​ഷ​ദ് വി. ​ഹ​മീ​ദ് എ​ന്നി​വ​ർ കോ​ട​തി​യെ അ​റി​യി​ച്ചു. എ​ന്നാ​ൽ മാ​ന​സി​ക​നി​ല സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ട് മൂ​ന്നാ​ഴ്ച​ക്കു​ള്ളി​ൽ സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് സു​പ്രീം കോ​ട​തി നി​ർ​ദേ​ശി​ച്ചു.

ജ​സ്റ്റീ​സു​മാ​രാ​യ അ​ഭ​യ് എ​സ്. ഓ​ഖ, അ​ഗ​സ്റ്റി​ന്‍ ജോ​ര്‍​ജ മാ​സി എ​ന്നി​വ​ര്‍ ഉ​ള്‍​പ്പെ​ട്ട ബെ​ഞ്ചി​ന്‍റേ​താ​ണ് ന​ട​പ​ടി. ഹ​ർ​ജി തീ​ർ​പ്പാ​ക്കു​ന്ന​ത് വ​രെ കേ​സി​ലെ വി​ചാ​ര​ണ ന​ട​പ​ടി​ക​ൾ നി​ർ​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും സം​സ്ഥാ​നം കോ​ട​തി​യെ അ​റി​യി​ച്ചി​ട്ടു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ട​ക്കാ​ല ജാ​മ്യ​ത്തി​നു​ള്ള സ​ന്ദീ​പി​ന്‍റെ ആ​വ​ശ്യം കോ​ട​തി അം​ഗീ​ക​രി​ച്ചി​ല്ല.

പ്ര​തി സ​ന്ദീ​പി​നാ​യി അ​ഭി​ഭാ​ഷ​ക​രാ​യ സ​ച്ചി​ൻ പൊ​ഹ്വാ, ആ​ർ.​പി. ഗോ​യ​ൽ, ആ​ർ.​വി. ഗ്രാ​ല​ൻ എ​ന്നി​വ​ർ ഹാ​ജ​രാ​യി. കേ​സ് ഡി​സം​ബ​ർ 13ന് ​വീ​ണ്ടും പ​രി​ഗ​ണി​ക്കും.

കേ​സി​ൽ പ്ര​തി സ​ന്ദീ​പി​ന്‍റെ ജാ​മ്യാ​പേ​ക്ഷ നേ​ര​ത്തെ ഹൈ​ക്കോ​ട​തി ത​ള്ളി​യി​രു​ന്നു. ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ കോ​ട​തി വി​ധി റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് സ​ന്ദീ​പ് സു​പ്രീം കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ക​ഴി​ഞ്ഞ​ത​വ​ണ ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ച്ച കോ​ട​തി പ്ര​തി​യു​ടെ മാ​ന​സി​ക നി​ല പ​രി​ശോ​ധി​ച്ച് റി​പ്പോ​ർ​ട്ട് ന​ൽ​ക​ണ​മെ​ന്ന് സം​സ്ഥാ​ന സ​ർ​ക്കാ​രി​നോ​ട് നി​ർ​ദേ​ശി​ച്ചി​രു​ന്നു.

കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ഹൗ​സ് സ​ർ​ജ​നാ​യി​രു​ന്ന ഡോ.​വ​ന്ദ​ന ദാ​സി​നെ ആ​ശു​പ​ത്രി​യി​ൽ വ​ച്ച് കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.