ഐ​എ​എ​സ് ചേ​രി​പ്പോ​ര്: ന​ട​പ​ടി മു​ഖ്യ​മ​ന്ത്രി തീ​രു​മാ​നി​ക്കും
Monday, November 11, 2024 12:39 PM IST
തി​രു​വ​ന​ന്ത​പു​രം: അ​ഡി​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി ജ​യ​തി​ല​കി​നെ​തി​രേ ഫേസ്ബു​ക്ക്‌ പോ​സ്റ്റി​ട്ട സം​ഭ​വ​ത്തി​ൽ കൃ​ഷിവ​കു​പ്പ് സ്പെ​ഷ​ൽ സെ​ക്ര​ട്ട​റി എ​ൻ. പ്ര​ശാ​ന്തി​നെ​തി​രേ ക​ടു​ത്ത ന​ട​പ​ടി ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത. ന​ട​പ​ടി എ​ന്താ​യി​രി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി തീ​രു​മാ​നി​ക്കും.

കീ​ഴുദ്യോ​ഗ​സ്ഥ​രു​ടെ ജീ​വി​ത​വും ക​രി​യ​റും ത​ക​ർ​ക്കു​ന്ന പ്ര​വൃ​ത്തി​ക​ളാ​ണ് അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി ജ​യ​തി​ല​കി​ന്‍റേ​ത് എ​ന്നാ​യി​രു​ന്നു പ്ര​ശാ​ന്തി​ന്‍റെ വി​മ​ർ​ശ​നം. എ​സ്‌സി-​എ​സ്ടി ​വ​കു​പ്പി​ൽ താ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട വാ​ർ​ത്ത​ക​ൾ പു​റ​ത്തു​വി​ട്ട​തി​നു പി​ന്നി​ൽ അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി ജ​യ​തി​ല​ക് ആ​ണെ​ന്നാ​ണ് പ്ര​ശാ​ന്ത് ആ​രോ​പി​ക്കു​ന്ന​ത്.

ത​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന് താ​ഴെ വ​ന്ന ഒ​രു ക​മ​ന്‍റി​ന് മ​റു​പ​ടി​യാ​യി മാ​ട​ന്പള്ളി​യി​ലെ യ​ഥാ​ർ​ഥ മ​നോ​രോ​ഗി ജ​യ​തി​ല​ക് ആ​ണെ​ന്നും പ്ര​ശാ​ന്ത് ആ​രോ​പി​ക്കു​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ശാ​ന്തി​നെ​തി​രേ സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി ആ​ലോ​ചി​ക്കു​ന്ന​തി​നി​ടെ​യാ​ണു വീ​ണ്ടും ക​ടു​ത്ത വി​മ​ര്‍​ശ​ന​മു​യ​ര്‍​ത്തി പ്ര​ശാ​ന്ത് രം​ഗ​ത്തെ​ത്തി​യ​ത്.

സ​ർ​വീ​സ് ച​ട്ടം ലം​ഘി​ച്ച് മു​തി​ർ​ന്ന ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രേ തു​ട​ർ​ച്ച​യാ​യി ക​ടു​ത്ത വി​മ​ർ​ശ​നം ന​ട​ത്തി​യ കൃ​ഷിവ​കു​പ്പ് സ്പെ​ഷ​ൽ സെ​ക്ര​ട്ട​റി എ​ൻ. പ്ര​ശാ​ന്തും മ​ത അ​ടി​സ്ഥാ​ന​ത്തി​ൽ ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വാ​ട്സ്ആ​പ്പ് ഗ്രൂ​പ്പ് രൂ​പീ​ക​രി​ച്ച് സ​ർ​ക്കാ​രി​ന് അ​വ​മ​തി​പ്പു​ണ്ടാ​ക്കി​യ വ്യ​വ​സാ​യ വ​കു​പ്പ് ഡ​യ​റ​ക്ട​ർ കെ. ​ഗോ​പാ​ല​കൃ​ഷ്ണ​നു​മെ​തി​രേ ന​ട​പ​ടി ശി​പാ​ർ​ശ ചെ​യ്തു കൊ​ണ്ടു​ള്ള ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ റി​പ്പോ​ർ​ട്ട് മു​ഖ്യ​മ​ന്ത്രി​ക്കു കൈ​മാ​റി​യി​രു​ന്നു.

ഫേ​സ്ബു​ക്ക്‌ പോ​സ്റ്റ്‌ ഇ​ട്ട​തി​നാ​ൽ വി​ശ​ദീ​ക​ര​ണം പോ​ലും ചോ​ദി​ക്കേ​ണ്ട കാ​ര്യ​മി​ല്ലെ​ന്ന അ​ഭി​പ്രാ​യ​മാ​ണ് ചീ​ഫ് സെ​ക്ര​ട്ട​റി സ്വീ​ക​രി​ച്ച​ത്. പ്ര​ശാ​ന്തി​ന്‍റെ പ്ര​വൃ​ത്തി ച​ട്ട​ലം​ഘ​ന​മെ​ന്നാ​ണ് ചീ​ഫ് സെ​ക്ര​ട്ട​റി മു​ഖ്യ​മ​ന്ത്രി​ക്കു ന​ൽ​കി​യ റി​പ്പോ​ർ​ട്ട്‌. പ്ര​ശാ​ന്തി​നെ​തി​രേ ക​ടു​ത്ത ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്നാ​ണ് അ​റി​യു​ന്ന​ത്.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.