പാ​ർ​ട്ടി വി​രു​ദ്ധ പ്ര​വ​ർ​ത്ത​നം; ഏ​ഴ് വി​മ​ത​രെ കൂ​ടി സ​സ്പെ​ൻ​ഡ് ചെ​യ്ത് മ​ഹാ​രാ​ഷ്ട്ര കോ​ൺ​ഗ്ര​സ്
Monday, November 11, 2024 6:22 AM IST
മും​ബൈ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി പാ​ർ​ട്ടി വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ പേ​രി​ൽ ഏ​ഴ് വി​മ​ത സ്ഥാ​നാ​ർ​ഥി​ക​ളെ കൂ​ടി പാ​ർ​ട്ടി​യി​ൽ നി​ന്നും സ​സ്പെ​ൻ​ഡ് ചെ​യ്ത് കോ​ൺ​ഗ്ര​സ്. മ​ഹാ​രാ​ഷ്ട്ര പ്ര​ദേ​ശ് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യാ​ണ് (എം​പി​സി​സി) ഞാ​യ​റാ​ഴ്ച രാ​ത്രി അ​ച്ച​ട​ക്ക ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​ത്.

ഷം​കാ​ന്ത് സ​ന​ർ, രാ​ജേ​ന്ദ്ര താ​ക്കൂ​ർ, അ​ബാ ബാ​ഗു​ൽ, മ​നീ​ഷ് ആ​ന​ന്ദ്, സു​രേ​ഷ് കു​മാ​ർ ജെ​ത്‌​ലി​യ, ക​ല്യാ​ണ് ബോ​റാ​ഡെ, ച​ന്ദ്ര​പാ​ൽ ചൗ​ക്‌​സെ എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് ന​ട​പ​ടി. നേ​ര​ത്തെ, മ​ഹാ​രാ​ഷ്ട്ര പ്ര​ദേ​ശ് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി 21 വി​മ​ത​രെ സ​സ്‌​പെ​ൻ​ഡ് ചെ​യ്തി​രു​ന്നു. ഇ​തോ​ടെ 22 മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി ആ​കെ 28 പേ​രെ സ​സ്പ​ൻ​ഡ് ചെ​യ്തു.

ആ​ന​ന്ദ് റാ​വു ഗേ​ദം, ഷി​ലു ചി​മു​ർ​ക്ക​ർ, സോ​ണാ​ൽ കോ​വ്, ഭ​ര​ത് യെ​റെ​മെ, അ​ഭി​ലാ​ഷ ഗ​വ​തു​രെ, പ്രേം​സാ​ഗ​ർ ഗ​ൻ​വീ​ർ, അ​ജ​യ് ല​ഞ്ജേ​വാ​ർ, വി​ലാ​സ് പാ​ട്ടീ​ൽ, ആ​സ്മ ജ​വാ​ദ് ചി​ഖ്‌​ലേ​ക്ക​ർ, ഹ​ൻ​സ്‌​കു​മാ​ർ പാ​ണ്ഡെ, ക​മ​ൽ വ്യ​വ​ഹാ​രെ, മോ​ഹ​ൻ​റാ​വ് ദ​ണ്ഡേ​ക്ക​ർ, മം​ഗ​ൾ വി​ലാ​ജ്, മം​ഗ​ൾ ഭു​വ​ൽ, മ​നോ​ജ് ഷി​ൻ​ഡെ, സു​രേ​ഷ് പാ​ട്ടി​ൽ​ഖ​ഡെ, വി​ജ​യ് ഖ​ഡ്‌​സെ, ഷ​ബീ​ർ ഖാ​ൻ, അ​വി​നാ​ഷ് ലാ​ഡ്, യാ​ഗ്വ​ല്യ ജി​ച്ച്‌​ക​ർ, രാ​ജു ജോ​ഡ്, രാ​ജേ​ന്ദ്ര മു​ഖ​ഹ് എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് നേ​ര​ത്തെ ന​ട​പ​ടി​യെ​ടു​ത്ത​ത്.

സ​സ്‌​പെ​ൻ​ഡ് ചെ​യ്യ​പ്പെ​ട്ട ഈ ​സ്ഥാ​നാ​ർ​ഥി​ക​ൾ മ​ഹാ വി​കാ​സ് അ​ഘാ​ഡി​യു​ടെ (എം​വി​എ) ഔ​ദ്യോ​ഗി​ക സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കെ​തി​രെ​യാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. മ​ഹാ​രാ​ഷ്ട്ര പ്ര​ദേ​ശ് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ ഔ​ദ്യോ​ഗി​ക സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കെ​തി​രെ മ​ത്സ​രി​ക്കു​ന്ന എ​ല്ലാ വി​മ​ത​ർ​ക്കും ആ​റ് വ​ർ​ഷ​ത്തെ സ​സ്‌​പെ​ൻ​ഷ​ൻ നേ​രി​ടേ​ണ്ടി​വ​രു​മെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല നേ​ര​ത്തെ പ​റ​ഞ്ഞി​രു​ന്നു.

മ​ഹാ​രാ​ഷ്ട്ര നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ന​വം​ബ​ർ 20 ന് ​ന​ട​ക്കും, ന​വം​ബ​ർ 23നാ​ണ് വോ​ട്ടെ​ണ്ണ​ൽ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.