എ​ൻ. പ്ര​ശാ​ന്ത് ചെ​ന്നി​ത്ത​ല​യു​മാ​യി ന​ട​ത്തി​യ രാ​ഷ്ട്രീ​യ ഗൂ​ഢാ​ലോ​ച​ന​യാ​ണ് "ആ​ഴ​ക്ക​ട​ൽ' വി​ൽ​പ്പ​ന എ​ന്ന തി​ര​ക്ക​ഥ: മേ​ഴ്സി​ക്കു​ട്ടി​യ​മ്മ
Sunday, November 10, 2024 9:39 AM IST
തി​രു​വ​ന​ന്ത​പു​രം: അ​ഡീ​ഷ​ണ​ല്‍ ചീ​ഫ് സെ​ക്ര​ട്ട​റി ഡോ.​എ.​ജ​യ​തി​ല​കി​നെ​തി​രെ സാ​മൂ​ഹി​ക മാ​ധ്യ​മ​ത്തി​ല്‍ അ​തി​രൂ​ക്ഷ​വി​മ​ർ​ശ​നം ന​ട​ത്തി​യ കൃ​ഷി​വ​കു​പ്പ് സ്‌​പെ​ഷ​ല്‍ സെ​ക്ര​ട്ട​റി എ​ന്‍. പ്ര​ശാ​ന്തി​നെ​തി​രേ സി​പി​എം നേ​താ​വും മു​ൻ മ​ന്ത്രി ജെ. ​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ.

താ​ൻ മ​ന്ത്രി​യാ​യി​രു​ന്ന സ​മ​യ​ത്ത് ആ​ഴ​ക്ക​ട​ൽ ട്രോ​ള​റു​ക​ൾ​ക്ക് ഫി​ഷ​റീ​സ് വ​കു​പ്പ് അ​നു​മ​തി ന​ൽ​കി​യ​ത് സം​ബ​ന്ധി​ച്ച വി​വാ​ദ​ങ്ങ​ൾ​ക്ക് പി​ന്നി​ൽ എ​ൻ. പ്ര​ശാ​ന്ത് ആ​ണെ​ന്ന് മേ​ഴ്സി​ക്കു​ട്ടി​യ​മ്മ ആ​രോ​പി​ച്ചു. ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​യാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന പ്ര​ശാ​ന്ത് ഐ​എ​എ​സ് ചെ​ന്നി​ത്ത​ല​യു​മാ​യി ന​ട​ത്തി​യ രാ​ഷ്ട്രീ​യ ഗൂ​ഢാ​ലോ​ച​ന​യാ​ണ് "ആ​ഴ​ക്ക​ട​ൽ" വി​ൽ​പ്പ​ന എ​ന്ന 'തി​ര​ക്ക​ഥ'​യെ​ന്നും അ​വ​ർ ഫേ​സ്ബു​ക്കി​ൽ പ​ങ്കു​വ​ച്ച കു​റി​പ്പി​ൽ ആ​രോ​പി​ക്കു​ന്നു.

തി​ര​ക്ക​ഥ​യ്ക്ക് പി​ന്നി​ലെ ല​ക്ഷ്യം തീ​ര​ദേ​ശ​മ​ണ്ഡ​ല​ങ്ങ​ൾ ആ​കെ യു​ഡി​എ​ഫി​ന് ഉ​റ​പ്പാ​ക്കു​ക എ​ന്ന​താ​യി​രു​ന്നു. വി​ക​സ​ന പ​ദ്ധ​തി​ക​ൾ എ​ന്ന വ്യാ​ജേ​ന​യാ​ണ് വ്യ​വ​സാ​യ വ​കു​പ്പു​മാ​യി ബ​ന്ധ​മി​ല്ലാ​ത്ത ഇ​ൻ​ലാ​ൻ​ഡ് നാ​വി​ഗേ​ഷ​ൻ എം​ഡി 5000 കോ​ടി രൂ​പ​യു​ടെ വി​ക​സ​ന പ​ദ്ധ​തി ഇ​എം​സി​സി​യു​മാ​യി എം​ഒ​യു ഒ​പ്പ് വ​യ്ക്കു​ന്ന​ത്.

ര​മേ​ശ് ചെ​ന്നി​ത്ത​ല ആ​രോ​പി​ച്ച​ത് ഫി​ഷ​റീ​സ് വ​കു​പ്പ് എം​ഒ​യു​വി​ൽ ഒ​പ്പു​വ​ച്ചു എ​ന്നാ​ണ്. എ​ന്നാ​ൽ എം​ഒ​യു ഒ​പ്പു വ​ച്ചി​രി​ക്കു​ന്ന​ത് ഇ​ൻ​ലാ​ൻ​ഡ് നാ​വി​ഗേ​ഷ​ന്‍റെ എം​ഡി​യാ​യ പ്ര​ശാ​ന്തു​മാ​യി​ട്ടാ​ണെ​ന്നും മേ​ഴ്സി​ക്കു​ട്ടി​യ​മ്മ കൂ​ട്ടി​ച്ചേ​ർ​ത്തു.

മേ​ഴ്സി​ക്കു​ട്ടി​യ​മ്മ​യു​ടെ ഫേ​സ്ബു​ക്ക് കു​റി​പ്പി​ന്‍റെ പൂ​ർ​ണ​രൂ​പം:

ശ്രീ ​പ്ര​ശാ​ന്ത് ഐ​എ​എ​സ് എ​ല്ലാ സ​ർ​വീ​സ് ച​ട്ട​ങ്ങ​ളും സാ​മാ​ന്യ മ​ര്യാ​ദ​ക​ളും ലം​ഘി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​ന്‍റെ വാ​ർ​ത്ത​ക​ൾ ആ​ണ​ല്ലോ ഇ​ന്ന് കേ​ര​ളം ക​ണ്ടു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ രാ​ഷ്ട്രീ​യ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തു​ന്ന കാ​ര്യ​ത്തി​ലും പ്ര​ശാ​ന്ത് വി​ല്ല​ന്‍റെ റോ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​ണ് 2021 ഫെ​ബ്രു​വ​മാ​സം ക​ണ്ട​ത്.

21 ഫെ​ബ്രു​വ​രി മാ​സം കോ​ൺ​ഗ്ര​സിന്‍റെ രാ​ഷ്ട്രീ​യ പ്ര​ച​ര​ണ ജാ​ഥ കൊ​ല്ല​ത്ത് എ​ത്തി​യ​പ്പോ​ൾ അ​ന്ന​ത്തെ പ്ര​തി​പ​ക്ഷ നേ​താ​വ് ശ്രീ ​ര​മേ​ശ് ചെ​ന്നി​ത്ത​ല ഒ​രു വെ​ടി പൊ​ട്ടി​ക്കു​ന്നു. 5,000 കോ​ടി​യു​ടെ ആ​ഴ​ക്ക​ട​ൽ ട്രോ​ള​റു​ക​ൾ​ക്ക് ഫി​ഷ​റീ​സ് വ​കു​പ്പ് അ​നു​മ​തി ന​ൽ​കി​യെ​ന്ന്. വാ​ർ​ത്ത വി​വാ​ദ​മാ​യി. പ​ത്ര​പ്ര​തി​നി​ധി​ക​ൾ എ​ന്നോ​ട് ഫി​ഷ​റീ​സ് മ​ന്ത്രി​യെ​ന്ന നി​ല​യി​ൽ അ​ഭി​പ്രാ​യം ആ​രാ​ഞ്ഞു. ഇ​ങ്ങ​നെ ഒ​രു സം​ഭ​വം ഇ​ല്ലെ​ന്നും തി​ക​ച്ചും അ​ടി​സ്ഥാ​നര​ഹി​ത​മാ​ണ് എ​ന്നും ഞാ​ൻ മ​റു​പ​ടി ന​ൽ​കി.

അ​ടു​ത്ത ദി​വ​സം ര​മേ​ശ് ചെ​ന്നി​ത്ത​ല ഒ​രു അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​യു​മാ​യി 5,000 കോ​ടി​യു​ടെ എം​ഒയു ​ഒ​പ്പു​വച്ച​തി​ന്‍റെ രേ​ഖ പു​റ​ത്തു​വി​ടു​ന്നു. ഒ​രു കാ​ര്യം ബോ​ധ​പൂ​ർ​വം മ​റ​ച്ചു​വെ​ച്ചു​കൊ​ണ്ട്. ര​മേ​ശ് ചെ​ന്നി​ത്ത​ല ആ​രോ​പി​ച്ച​ത് ഫി​ഷ​റീ​സ് വ​കു​പ്പ് എം​ഒ​യു​വി​ൽ ഒ​പ്പു​വ​ച്ചു എ​ന്നാ​ണ്. എ​ന്നാ​ൽ എം​ഒയു ഒ​പ്പുവ​ച്ചി​രി​ക്കു​ന്ന​ത് ഇ​ൻ​ലാ​ൻഡ് നാ​വി​ഗേ​ഷന്‍റെ എം​ഡി​യാ​യ പ്ര​ശാ​ന്തു​മാ​യി​ട്ടാ​ണ്, ഇ​പ്പോ​ഴ​ത്തെ വി​വാ​ദ​നാ​യ​ക​ൻ.

ഇ​വി​ടെ​യാ​ണ് ഗൂ​ഢാ​ലോ​ച​ന​യു​ടെ ചു​രു​ള​ഴി​യു​ന്ന​ത്. ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​യാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന പ്ര​ശാ​ന്ത് ഐ​എ​എ​സ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​മാ​യി ന​ട​ത്തി​യ രാ​ഷ്ട്രീ​യ ഗൂ​ഢാ​ലോ​ച​ന​യാ​ണ് "ആ​ഴ​ക്ക​ട​ൽ' വി​ൽ​പ്പ​ന എ​ന്ന "തി​ര​ക്ക​ഥ'. തി​ര​ക്ക​ഥ​യ്ക്ക് പി​ന്നി​ലെ ല​ക്ഷ്യം തീ​ര​ദേ​ശ​മ​ണ്ഡ​ല​ങ്ങ​ൾ ആ​കെ യു​ഡി​എ​ഫി​ന് ഉ​റ​പ്പാ​ക്കു​ക എ​ന്ന​താ​യി​രു​ന്നു.

ആ​ഴ​ക്ക​ട​ൽ ട്രോ​ള​റു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ന്താ​ണ് സം​ഭ​വി​ച്ച​ത് എ​ന്ന് ഞാ​ൻ അ​ന്വേ​ഷി​ച്ചു. അ​പ്പോ​ഴാ​ണ് ഞെ​ട്ടി​ക്കു​ന്ന ഗൂ​ഢാ​ലോ​ച​ന മ​ന​സിലാ​കു​ന്ന​ത്. വ്യ​വ​സാ​യ വ​കു​പ്പ് കൊ​ച്ചി​യി​ൽ നി​ക്ഷേ​പ സം​ഗ​മം ന​ട​ത്തി​യി​രു​ന്നു. അ​വി​ടെ വ​ന്ന ചി​ല വി​ക​സ​ന പ​ദ്ധ​തി​ക​ൾ എ​ന്ന വ്യാ​ജേ​ന​യാ​ണ് വ്യ​വ​സാ​യ വ​കു​പ്പു​മാ​യി ബ​ന്ധ​മി​ല്ലാ​ത്ത ഇ​ൻ‌ലാൻഡ് നാ​വി​ഗേ​ഷ​ൻ എം​ഡി 5,000 കോ​ടി രൂ​പ​യു​ടെ വി​ക​സ​ന പ​ദ്ധ​തി ഇഎംസിസിയു​മാ​യി എം​ഒയു ​ഒ​പ്പുവയ്​ക്കു​ന്ന​ത്. അ​തും ആ ​ഗ​വ​ൺ​മെ​ന്‍റിന്‍റെ അ​വ​സാ​ന ദി​വ​സ​ങ്ങ​ളി​ൽ.

ഇ​തേ ഇ​എംസി​സി​ക്കാ​ര​നാ​ണ് കു​ണ്ട​റ​യി​ൽ എ​നി​ക്കെ​തി​രെ മ​ത്സ​രി​ച്ച ഒ​രു സ്ഥാ​നാ​ർഥി. ഈ ​സ്ഥാ​നാ​ർഥിയെ നി​ർ​ത്തി​യ​തി​നു പി​ന്നി​ൽ ദ​ല്ലാ​ൾ ന​ന്ദ​കു​മാ​റും. എ​ന്നി​ട്ട് തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ അ​ന്ന് ഒ​രു ബോം​ബ് സ്ഫോ​ട​ന നാ​ട​ക​വും അ​ര​ങ്ങേ​റി. എ​ന്തെ​ല്ലാ​മാ​ണ് ക​ണ്ട​ത്! ഈ ​തി​ര​ക്ക​ഥ​യു​ടെ എ​ല്ലാം ചു​ക്കാ​ൻ പി​ടി​ച്ച​ത് വ​ഞ്ച​ന​യു​ടെ പ​ര്യാ​യ​മാ​യ ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ പ്ര​ശാ​ന്തും.

ഫി​ഷ​റീ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റിന് ഒ​രു ബ​ന്ധ​വു​മി​ല്ലാ​ത്ത, ഫി​ഷ​റീ​സ് വ​കു​പ്പ് അ​റി​യാ​ത്ത ഒ​രു കാ​ര്യം ഫി​ഷ​റീ​സ് മ​ന്ത്രി "ക​ട​ൽ വി​റ്റു', എ​ന്ന് നെ​റി​യി​ല്ലാ​ത്ത ആ​ക്ഷേ​പം അ​ര​ങ്ങേ​റി. സ​ത്യ​വു​മാ​യി പു​ല​ബ​ന്ധം പോ​ലു​മി​ല്ലാ​ത്ത രാ​ഷ്ട്രീ​യ​മാ​യ ദു​ഷ്ട​ലാ​ക്ക് മാ​ത്രം ല​ക്ഷ്യംവ​ച്ചു​കൊ​ണ്ടു​ള്ള നു​ണ​പ്ര​ചാ​ര​ണ​ത്തി​ന് ഞാ​ൻ ക്രൂ​ര​മാ​യി വി​ധേ​യ​മാ​യി.

തീ​ര​ദേ​ശ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക്ക് ഞാ​ൻ എ​ന്താ​ണ് അ​വ​ർ​ക്കു​വേ​ണ്ടി ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ന്ന​ത് എ​ന്ന് അ​നു​ഭ​വ​ത്തി​ലൂ​ടെ അ​റി​യു​ന്ന​തു​കൊ​ണ്ട് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ഈ ​കു​പ്ര​ച​ര​ണ​ത്തി​ൽ വീ​ണി​ല്ല. 97% തീ​ര​ദേ​ശ​മ​ണ്ഡ​ല​ങ്ങ​ളും എ​ൽ​ഡി​എ​ഫ് നേ​ടി എ​ന്നാ​ൽ കൊ​ല്ല​ത്ത് ഈ ​ക​ല്ലു​വെ​ച്ച നു​ണ ഏ​റ്റെ​ടു​ത്ത​ത് കൊ​ല്ലം രൂ​പ​ത ത​ന്നെ​യാ​യി​രു​ന്നു. അ​വ​ർ കൊ​ല്ലം ബി​ഷ​പ്പി​ന്‍റെ പേ​രി​ൽ 'ഇ​ട​യ​ലേ​ഖ​നം' ഇ​റ​ക്കി.

ഈ ​മേ​ഖ​ല​യി​ലെ സ്ഥാ​പി​ത താ​ല്പ​ര്യ​ക്കാ​രും സം​ഘ​പ​രി​വാ​രും യു​ഡി​എ​ഫും കൈ​കോ​ർ​ത്തു. 15 ശ​ത​മാ​നം വോ​ട്ട് ഉ​ണ്ടാ​യി​രു​ന്ന ബി​ജെ​പി​ക്ക് മൂന്നു ശ​ത​മാ​നം മാ​ത്ര​മാ​ണ് 21 അ​സം​ബ്ലി തെ​ര​ഞ്ഞെ​ടു​പ്പി​ൽ കു​ണ്ട​റ​യി​ൽ ല​ഭ്യ​മാ​യ​ത്. എ​ത്ര വ​ലി​യ ഗൂ​ഢാ​ലോ​ച​ന! സ​ത്യം എ​ന്നാ​യാ​ലും പു​റ​ത്തു​വ​രു​മെ​ന്ന് എ​ന്‍റെ മ​ന​സ് മ​ന്ത്രി​ച്ചു. ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്ക്കും യു​ഡി​എ​ഫി​നും വേ​ണ്ടി വി​ടു​പ​ണി ചെ​യ്ത പ്ര​ശാ​ന്ത് ഐ​എ​എ​സ് വീ​ണ്ടും വി​ല്ല​ൻ റോ​ളി​ൽ. സ​ത്യ​മേ​വ ജ​യ​തേ.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.