അ​ൽ​പ​ശി ആ​റാ​ട്ട്; തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ളം രാ​ത്രി ഒ​മ്പ​തു​വ​രെ അ​ട​ച്ചി​ടും
Saturday, November 9, 2024 4:52 PM IST
തി​രു​വ​ന​ന്ത​പു​രം: ശ്രീ​പ​ത്മ​നാ​ഭ സ്വാ​മി ക്ഷേ​ത്ര​ത്തി​ലെ അ​ൽ​പ​ശി ആ​റാ​ട്ട് ഘോ​ഷ​യാ​ത്ര ന​ട​ക്കു​ന്ന​തി​നാ​ൽ തി​രു​വ​ന​ന്ത​പു​രം അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം അ‌​ഞ്ച് മ​ണി​ക്കൂ​ർ അ​ട​ച്ചി​ടും. പ​ടി​ഞ്ഞാ​റെ​കോ​ട്ട ക​ട​ന്ന് വ​ള്ള​ക്ക​ട​വ് വ​ഴി തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​നു​ള്ളി​ലൂ​ടെ​യാ​ണ് ആ​റാ​ട്ടെ​ഴു​ന്ന​ള്ള​ത്ത് പോ​കു​ന്ന​തും മ​ട​ങ്ങു​ന്ന​തും.

ആ​റാ​ട്ടെ​ഴു​ന്ന​ള്ള​ത്ത് ന​ട​ക്കു​ന്ന​തി​നാ​ൽ ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം നാ​ല് മു​ത​ല്‍ രാ​ത്രി ഒ​മ്പ​തു​വ​രെ വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​വ​യ്ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. വി​മാ​ന​ങ്ങ​ളു​ടെ സ​മ​യ​ത്തി​ല്‍ മാ​റ്റം ഉ​ള്ള​തി​നാ​ൽ യാ​ത്ര​ക്കാ​ർ അ​ത​ത് വി​മാ​ന​ക്ക​മ്പ​നി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് പു​തു​ക്കി​യ യാ​ത്രാ സ​മ​യം ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ന്‍റെ ചി​ല ഭാ​ഗ​ങ്ങ​ളി​ല്‍ ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം മൂ​ന്നു മു​ത​ല്‍ ഗ​താ​ഗ​ത ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തു​മെ​ന്ന് സി​റ്റി ട്രാ​ഫി​ക് പോ​ലീ​സും അ​റി​യി​ച്ചു. മൂ​ന്നു മു​ത​ല്‍ രാ​ത്രി പ​ത്തു വ​രെ വാ​ഴ​പ്പ​ള്ളി ജം​ഗ്ഷ​ന്‍ മു​ത​ല്‍ മി​ത്രാ​ന​ന്ദ​പു​രം, ഫോ​ര്‍​ട്ട് സ്കൂ​ള്‍ വ​രെ​യു​ള്ള റോ​ഡി​ലും, പ​ടി​ഞ്ഞാ​റേ ന​ട മു​ത​ല്‍ ഈ​ഞ്ച​ക്ക​ല്‍, വ​ള്ള​ക്ക​ട​വ്, ആ​റാ​ട്ട് ഗേ​റ്റ് വ​രെ​യു​ള്ള റോ​ഡി​ലും ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ഈ ​റോ​ഡു​ക​ളി​ല്‍ ഇ​രു​വ​ശ​ത്തും വാ​ഹ​ന​ങ്ങ​ള്‍ പാ​ര്‍​ക്ക് ചെ​യ്യാ​ന്‍ പാ​ടി​ല്ല. ആ​റാ​ട്ട് ഘോ​ഷ​യാ​ത്ര ശം​ഖു​മു​ഖം ആ​റാ​ട്ട് ക​ട​വി​ലേ​ക്ക് പോ​കു​ന്ന സ​മ​യ​ത്തും തി​രി​ച്ചു വ​രു​ന്ന സ​മ​യ​ത്തും ക​ഴ​ക്കൂ​ട്ടം - കോ​വ​ളം ബൈ​പ്പാ​സ് റോ​ഡി​ല്‍ ഈ​ഞ്ച​ക്ക​ല്‍ ജം​ഗ്ഷ​നി​ലും ഗ​താ​ഗ​തം ത​ട​സ​പ്പെ​ടും.

ആ​റാ​ട്ട് ഘോ​ഷ​യാ​ത്ര​യോ​ട​നു​ബ​ന്ധി​ച്ച് വൈ​കു​ന്നേ​രം മൂ​ന്നു മു​ത​ല്‍ വാ​ഴ​പ്പ​ള്ളി ജം​ഗ്ഷ​ന്‍, പ​ടി​ഞ്ഞാ​റേ കോ​ട്ട, ശ്രീ​ക​ണ്ഠേ​ശ്വ​രം പാ​ര്‍​ക്ക്, പ​ത്മ​വി​ലാ​സം റോ​ഡ്, കൊ​ത്ത​ളം ജം​ഗ്ഷ​ന്‍ എ​ന്നീ ഭാ​ഗ​ങ്ങ​ളി​ല്‍ കൂ​ടി​യു​ള്ള വാ​ഹ​ന ഗ​താ​ഗ​തം വ​ഴി​തി​രി​ച്ചു വി​ടും.

ശം​ഖു​മു​ഖം ഡൊ​മ​സ്റ്റി​ക് എ​യ​ര്‍​പോ​ര്‍​ട്ടി​ലേ​ക്ക് പോ​കേ​ണ്ട വാ​ഹ​ന​ങ്ങ​ൾ ക​ല്ലും​മൂ​ട്, പൊ​ന്ന​റ, വ​ലി​യ​തു​റ വ​ഴി​യാ​ണ് പോ​ക​ണം.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.