‌‌പീ​ഡ​ന പ​രാ​തി​യി​ൽ കേ​സെ​ടു​ത്തി​ല്ല; പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി വി​ഷം ക​ഴി​ച്ച യു​വ​തി മ​രി​ച്ചു
Saturday, November 9, 2024 12:24 AM IST
ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ പീ​ഡ​ന പ​രാ​തി​യി​ൽ കേ​സെ​ടു​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി വി​ഷം ക​ഴി​ച്ച യു​വ​തി മ​രി​ച്ചു. യു​പി​യി​ലെ പി​ലി​ഭി​ത്തി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

യു​വ​തി ആ​രോ​പ​ണം ഉ​ന്ന​യി​ച്ച വ്യ​ക്തി​യി​ൽ നി​ന്ന് പോ​ലീ​സ് സ്റ്റേ​ഷ​ൻ എ​സ്എ​ച്ച്ഒ പ​ണം വാ​ങ്ങി കേ​സ് അ​ട്ടി​മ​റി​ച്ചെ​ന്നാ​രോ​പി​ച്ചാ​ണ് യു​വ​തി വി​ഷം ക​ഴി​ച്ച​ത്. ചി​കി​ത്സ​യി​ലി​രി​ക്കെ ആ​ശു​പ​ത്രി​യി​ൽ വ​ച്ചാ​ണ് യു​വ​തി മ​രി​ച്ച​ത്. ‌‌

സം​ഭ​വ​ത്തി​ൽ യു​പി സ​ർ​ക്കാ​ർ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടു. ആ​രോ​പ​ണ വി​ധേ​യ​നാ​യ എ​സ്എ​ച്ച്ഒ​യെ സ​ർ​വീ​സി​ൽ നി​ന്ന് സ​സ്പെ​ന്‍റ് ചെ​യ്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.