മു​ഖ്യ​മ​ന്ത്രി​യു​ടെ ഗ​ൺ​മാ​നെ​തി​രെ തെ​ളി​വു​ണ്ട്; തു​ട​ര​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട് കോ​ട​തി
Friday, November 8, 2024 1:48 PM IST
ആ​ല​പ്പു​ഴ: ന​വ​കേ​ര​ള യാ​ത്ര​യ്ക്കി​ടെ മു​ഖ്യ​മ​ന്ത്രി​യു​ടെ ഗ​ൺ​മാ​ൻ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ വ​ള​ഞ്ഞി​ട്ട് ത​ല്ലി​യ കേ​സി​ൽ തു​ട​ര​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട് കോ​ട​തി. കേ​സ് ത​ള്ള​ണ​മെ​ന്ന ‌ക്രൈംബ്രാഞ്ച് റി​പ്പോ​ർ​ട്ട് കോ​ട​തി ത​ള്ളി.

കേസിൽ തെ​ളി​വു​ണ്ടെ​ന്നും അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും ആ​ല​പ്പു​ഴ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി ഉ​ത്ത​ര​വി​ട്ടു. മു​ഖ്യ​മ​ന്ത്രി​യു​ടെ ഗ​ൺ​മാ​ൻ അ​നി​ൽ ക​ല്ലി​യൂ​ർ, സ​ന്ദീ​പ് എ​ന്നി​വ​രാ​ണ് കേ​സി​ലെ പ്ര​തി​ക​ൾ. ക്രൈം​ബ്രാ​ഞ്ച് ആ​ണ് കേ​സ് എ​ഴു​തി ത​ള്ള​ണ​മെ​ന്ന റി​പ്പോ​ർ​ട്ട് കോ​ട​തി​യി​ൽ ന​ൽ​കി​യ​ത്.

മ​ർ​ദ്ദ​ന​ത്തി​ന് തെ​ളി​വി​ല്ലെ​ന്ന് കാ​ണി​ച്ച് ക്രൈംബ്രാഞ്ച് ഗ​ൺ​മാ​ൻ​മാ​ർ​ക്ക് ക്ലീ​ൻ ചി​റ്റ് ന​ൽ​കി​യി​രു​ന്നു. ന​വ​കേ​ര​ള യാ​ത്ര​ക്കി​ടെ​യാ​ണ് ആ​ല​പ്പു​ഴ​യി​ല്‍​വ​ച്ച് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രെ മു​ഖ്യ​മ​ന്ത്രി​യു​ടെ ഗ​ണ്‍​മാ​ന്മ​ർ വ​ള​ഞ്ഞി​ട്ട് ആ​ക്ര​മി​ച്ച​ത്.

ഗ​ൺ​മാ​ൻ​മാ​ർ​ക്ക് ക്ലീ​ൻ ചി​റ്റ് ന​ല്‍​കി​യ ന​ട​പ​ടി​ക്കെ​തി​രെ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു. ദൃ​ശ്യ​മാ​ധ്യ​മ​ങ്ങ​ളോ​ടു ദൃ​ശ്യ​ങ്ങ​ള്‍ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു ന​ല്‍​കി​യി​ല്ലെ​ന്നും കി​ട്ടി​യ ദൃ​ശ്യ​ങ്ങ​ളി​ല്‍ മ​ര്‍​ദ​ന​മി​ല്ലെ​ന്നു​മാ​ണു ആ​ല​പ്പു​ഴ ഒ​ന്നാം ക്ലാ​സ് മ​ജി​സ്‌​ട്രേ​ട്ട് കോ​ട​തി​യി​ല്‍ ക്രൈം​ബ്രാ​ഞ്ച് ന​ല്‍​കി​യ റി​പ്പോ​ര്‍​ട്ടി​ലെ പ്ര​ധാ​ന വാ​ദം.

മു​ഖ്യ​മ​ന്ത്രി​യു​ടെ ന​വ​കേ​ര​ളാ യാ​ത്ര​യ്ക്കി​ട​യി​ൽ ആ​ല​പ്പു​ഴ ജ​ന​റ​ൽ ആ​ശു​പ​ത്രി ജം​ഗ്ഷ​നി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ന​വ​കേ​ര​ള സ​ദ​സി​നാ​യി മു​ഖ്യ​മ​ന്ത്രി​യും മ​ന്ത്രി​മാ​രും സ​ഞ്ച​രി​ക്കു​ന്ന ബ​സ് ക​ട​ന്നു​പോ​കു​മ്പോ​ൾ മു​ദ്രാ​വാ​ക്യം വി​ളി​ച്ച യൂ​ത്ത്‌​കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ​യാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ അം​ഗ​ര​ക്ഷ​ക​ർ​ചേ​ർ​ന്ന് വ​ള​ഞ്ഞി​ട്ട് ആ​ക്ര​മി​ച്ച​ത്.

ബ​സ് ക​ട​ന്നു​പോ​കു​മ്പോ​ൾ പ്ര​തി​ഷേ​ധി​ച്ച പ്ര​വ​ർ​ത്ത​ക​രെ അ​വി​ടെ ഉ​ണ്ടാ​യി​രു​ന്ന പോ​ലീ​സു​കാ​ർ കീ​ഴ്‌​പ്പെ​ടു​ത്തി​യി​രു​ന്നു. എ​ന്നാ​ൽ ബ​സി​നു​പി​ന്നാ​ലെ വാ​ഹ​ന​ത്തി​ലെ​ത്തി​യ അം​ഗ​ര​ക്ഷ​ക​ർ ലാ​ത്തി​കൊ​ണ്ട് ഇ​വ​രെ ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രു​ടെ ത​ല​യ്ക്ക​ട​ക്കം പ​രി​ക്കേ​റ്റി​ട്ടും കേ​സെ​ടു​ക്കാ​ൻ പോ​ലീ​സ് ത​യാ​റാ​യി​രു​ന്നി​ല്ല.

പ്ര​വ​ർ​ത്ത​ക​ർ കോ​ട​തി​യെ സ​മീ​പി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. എ​ന്നാ​ൽ അ​ന്വേ​ഷ​ണം മു​ന്നോ​ട്ട് പോ​യി​ല്ല. തു​ട​ർ​ന്ന് ചീ​ഫ് സെ​ക്ര​ട്ട​റി​ക്കും ഡി​ജി​പി​ക്കു​മു​ൾ​പ്പെ​ടെ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​സ് ജി​ല്ലാ ക്രൈം​ബ്രാ​ഞ്ചി​ന് വി​ട്ട​ത്.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.