ജ​യി​ലി​ലെ​ത്തി​യ ഉ​മ്മ​യെ നേ​രി​ൽ കാ​ണാ​ൻ ത​യാ​റാ​കാ​തെ അ​ബ്ദു​ൾ റ​ഹീം; ഫോ​ണി​ൽ സം​സാ​രി​ച്ചു
Friday, November 8, 2024 10:33 AM IST
റി​യാ​ദ്: മോ​ച​നം കാ​ത്തു സൗ​ദി ജ​യി​ലി​ൽ ക​ഴി​യു​ന്ന കോ​ഴി​ക്കോ​ട് സ്വ​ദേ​ശി അ​ബ്ദു​ൾ റ​ഹീ​മി​നെ സ​ന്ദ​ർ​ശി​ക്കാ​ൻ കു​ടും​ബം റി​യാ​ദ് ജ​യി​ൽ എ​ത്തി. നേ​രി​ൽ കാ​ണാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും റ​ഹീം വി​സ​മ്മ​തി​ച്ച​തി​നെ തു​ട​ർ​ന്നു ഉ​മ്മ ഫാ​ത്തി​മ വീ​ഡി​യോ കോ​ളി​ൽ സം​സാ​രി​ച്ചു.

റി​യാ​ദ് അ​ൽ​ഖ​ർ​ജ് റോ​ഡി​ലെ അ​ൽ ഇ​സ്കാ​ൻ ജ​യി​ലി​ലാ​ണ് ഉ​മ്മ​യും സ​ഹോ​ദ​ര​ൻ എം.​പി. ന​സീ​ർ, അ​മ്മാ​വ​ൻ അ​ബ്ബാ​സ് എ​ന്നി​വ​ർ എ​ത്തി​യ​ത്. ഉ​മ്മ​യ്ക്ക് മാ​ത്ര​മാ​ണ് ജ​യി​ലി​ന് അ​ക​ത്തേ​ക്ക് അ​ധി​കൃ​ത​ർ പ്ര​വേ​ശ​നം അ​നു​വ​ദി​ച്ച​ത്.

18 വ​ർ​ഷ​മാ​യി റ​ഹീ​മി​ന്‍റെ മോ​ച​ന​ത്തി​നു പ്ര​വ​ർ​ത്തി​ക്കു​ന്ന നി​യ​മ​സ​ഹാ​യ സ​മി​തി​യെ അ​റി​യി​ക്കാ​തെ​യാ​ണ് കു​ടും​ബം സൗ​ദി​യി​ലേ​ക്ക് പോ​യ​തെ​ന്നാ​ണു വി​വ​രം. മോ​ച​ന ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി 17ന് ​കേ​സ് പ​രി​ഗ​ണി​ക്കാ​നി​രി​ക്കെ ത​ന്നെ കാ​ണാ​ൻ ജ​യി​ലി​ലേ​ക്ക് വ​രേ​ണ്ട​തി​ല്ലെ​ന്നു റ​ഹീം കു​ടും​ബ​ത്തെ നേ​ര​ത്തേ അ​റി​യി​ച്ച​താ​യും സൂ​ച​ന​യു​ണ്ട്.

റ​ഹീ​മി​ന്‍റെ ജ​യി​ൽ മോ​ച​ന ന​ട​പ​ടി​ക​ൾ നീ​ളു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ക​ഴി​ഞ്ഞ 30നാ​ണ് ഉ​മ്മ​യും സ​ഹോ​ദ​ര​നും നേ​രി​ൽ കാ​ണാ​ൻ സൗ​ദി​യി​ലേ​ക്ക് പോ​യ​ത്. റി​യാ​ദ് ജ​യി​ലി​ൽ എ​ത്തി റ​ഹീ​മി​നെ ക​ണ്ട ശേ​ഷം ഉം​റ തീ​ർ​ഥാ​ട​നം നി​ർ​വ​ഹി​ച്ചു മ​ട​ങ്ങാ​നാ​യി​രു​ന്നു തീ​രു​മാ​നം.

ക​ഴി​ഞ്ഞ മാ​സം 21ന് ​ജ​യി​ൽ മോ​ച​ന ഉ​ത്ത​ര​വ് ഉ​ണ്ടാ​കു​മെ​ന്നു കു​ടും​ബം പ്ര​തീ​ക്ഷി​ച്ചി​രു​ന്നു. അ​ന്നു കോ​ട​തി സി​റ്റിം​ഗ് ന​ട​ന്നെ​ങ്കി​ലും കേ​സ് മാ​റ്റു​ക​യാ​യി​രു​ന്നു. വ​ധ​ശി​ക്ഷ റ​ദ്ദ് ചെ​യ്ത അ​തേ ബെ​ഞ്ചാ​ണ് വി​ധി പ​റ​യേ​ണ്ട​ത് എ​ന്നാ​യി​രു​ന്നു കോ​ട​തി അ​റി​യി​ച്ച​ത്. കേ​സ് ഇ​നി 17ന് ​പ​രി​ഗ​ണി​ക്കു​മെ​ന്നു അ​റി​യി​പ്പ് ല​ഭി​ച്ചി​ട്ടു​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.