ഇ​രു​മ്പ​യി​ര് കേ​സ്: ക​ർ​ണാ​ട​ക ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച് സ​തീ​ഷ് സെ​യി​ൽ
Friday, November 8, 2024 10:19 AM IST
ബം​ഗ​ളൂ​രു: ഇ​രു​മ്പ​യി​ര് ക​ട​ത്തു​കേ​സി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട കാ​ർ​വാ​ർ എം​എ​ൽ​എ സ​തീ​ഷ് സെ​യി​ൽ ക​ർ​ണാ​ടക ഹൈ​ക്കോ​ട​തി​യി​ൽ. കേ​സി​ൽ കു​റ്റ​ക്കാ​ര​നെ​ന്ന വി​ധി നി​യ​മ​പ​ര​മ​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കി.

ഉ​ത്ത​ര​വി​നെ​തി​രെ ഇ​ട​ക്കാ​ല സ്റ്റേ ​വേ​ണ​മെ​ന്നും ഹ​ർ​ജി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. 14 വ​ർ​ഷം മു​മ്പ് ന​ട​ന്ന ബെ​ല​ക്കേ​രി ഇ​രു​മ്പ​യി​ര് ക​ട​ത്തു​കേ​സി​ലാ​ണ് സ​തീ​ഷ് കൃ​ഷ്ണ സെ​യി​ലി​ന് ഏ​ഴു വ​ർ​ഷം ത​ട​വും 46 കോ​ടി​യി​ലേ​റെ രൂ​പ പി​ഴ​യും ചു​മ​ത്തി​യ​ത്.

ബം​ഗ​ളൂ​രു പ്ര​ത്യേ​ക സി​ബി​ഐ കോ​ട​തി​യു​ടേ​താ​യി​രു​ന്നു വി​ധി. തു​റ​മു​ഖ വ​കു​പ്പ് ഡെ​പ്യൂ​ട്ടി ക​ൺ​സ​ർ​വേ​റ്റ​റാ​യി​രു​ന്ന മ​ഹേ​ഷ് ജെ. ​ബി​ലി​യ, ആ​ശാ​പു​ര മൈ​നിം​ഗ് ക​മ്പ​നി ഉ​ട​മ ചേ​ത​ൻ ഷാ ​എ​ന്നി​വ​രു​ൾ​പ്പെ​ടെ മ​റ്റ് ആ​റു പ്ര​തി​ക​ൾ​ക്കും ശി​ക്ഷ വി​ധി​ച്ചി​രു​ന്നു. ഇ​ത് ചോ​ദ്യം ചെ​യ്താ​ണ് സ​തീ​ഷ് സെ​യി​ൽ ക​ർ​ണാ​ക​ട ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചി​രി​ക്കു​ന്ന​ത്.

എ​ല്ലാ​വ​രെ​യും ബം​ഗ​ളൂ​രു പ​ര​പ്പ​ന അ​ഗ്ര​ഹാ​ര ജ​യി​ലി​ലേ​ക്കു മാ​റ്റി​യി​രു​ന്നു. സ്വ​സ്തി​ക് സ്റ്റീ​ൽ ക​മ്പ​നി ഡ​യ​റ​ക്‌​ട​ർ​മാ​രാ​യ കെ.​വി. നാ​ഗ​രാ​ജ്, കെ.​വി.​എ​ൻ. ഗോ​വി​ന്ദ​രാ​ജ്, ശ്രീ​ല​ക്ഷ്മി വെ​ങ്കി​ടേ​ശ്വ​ര മി​ന​റ​ൽ​സ് പാ​ർ​ട്ണ​ർ കെ. ​മ​ഹേ​ഷ് കു​മാ​ർ, ലാ​ൽ​മ​ഹ​ൽ ലി​മി​റ്റ​ഡ് എം​ഡി പ്രേം​ച​ന്ദ് ഗാ​ർ​ഗ് എ​ന്നി​വ​രാ​ണു ശി​ക്ഷി​ക്ക​പ്പെ​ട്ട മ​റ്റു​ള്ള​വ​ർ.

ശി​ക്ഷാ​വി​ധി ഹൈ​ക്കോ​ട​തി സ്റ്റേ ​ചെ​യ്തി​ല്ലെ​ങ്കി​ൽ സെ​യി​ലി​ന് നി​യ​മ​സ​ഭാം​ഗ​ത്വം ന​ഷ്‌​ട​മാ​കും. ക​ർ​ണാ​ട​ക​യി​ലെ വ​ന​മേ​ഖ​ല​യി​ൽ​നി​ന്ന് അ​ന​ധി​കൃ​ത​മാ​യി ഇ​രു​മ്പ​യി​ര് ഖ​ന​നം ന​ട​ത്തി ബെ​ല​ക്കേ​രി തു​റ​മു​ഖം വ​ഴി ക​പ്പ​ലി​ൽ വി​ദേ​ശ​ത്തേ​ക്ക് ക​ട​ത്തി​യെ​ന്നാ​ണു കേ​സ്. 3100 മെ​ട്രി​ക് ട​ണ്ണോ​ളം ഇ​രു​മ്പ​യി​രാ​ണ് അ​ന​ധി​കൃ​ത​മാ​യി ക​ട​ത്തി​യ​ത്.

സ​തീ​ഷ് സെ​യി​ലി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള മ​ല്ലി​കാ​ർ​ജു​ന ഷി​പ്പിം​ഗ് ക​മ്പ​നി​യു​ടെ ക​പ്പ​ലി​ലാ​ണ് ഇ​രു​മ്പ​യി​ര് ക​ട​ത്തി​യ​ത്. സം​ഭ​വം ന​ട​ന്ന കാ​ല​ത്ത് സെ​യി​ൽ ജ​ന​പ്ര​തി​നി​ധി​യാ​യി​രു​ന്നി​ല്ല. സം​ഭ​വം പു​റ​ത്തു​വ​ന്ന​തി​നെ​ത്തു​ട​ർ​ന്ന് സെ​യി​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​തി​ക​ൾ ഒ​രു വ​ർ​ഷ​ത്തോ​ളം ജ​യി​ലി​ലാ​യി​രു​ന്നു. പി​ന്നീ​ട് ജാ​മ്യം നേ​ടി പു​റ​ത്തു​വ​ന്ന​ശേ​ഷ​മാ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ച്ചു ജ​യി​ച്ച​ത്.

ഷി​രൂ​ർ മ​ണ്ണി​ടി​ച്ചി​ൽ ദു​ര​ന്ത​ത്തി​ൽ മ​രി​ച്ച കോ​ഴി​ക്കോ​ട് സ്വ​ദേ​ശി അ​ർ​ജു​നു​വേ​ണ്ടി​യു​ള്ള തെ​ര​ച്ചി​ലി​നു നേ​തൃ​ത്വം ന​ൽ​കി​യ​തി​ലൂ​ടെ​യാ​ണ് സ​തീ​ഷ് സെ​യി​ൽ കേ​ര​ള​ത്തി​ന്‍റെ ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റി​യ​ത്.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.