എ​ന്‍റെ മു​റി​വി​നു​മേ​ൽ മു​ള​ക് തേ​ക്കു​ന്നു; അ​ഭി​മാ​നം പ​ണ​യം​വ​ച്ച് പാ​ല​ക്കാ​ട്ടേ​ക്ക് തി​രി​ച്ചു​പോ​കി​ല്ല: സ​ന്ദീ​പ് വാ​ര്യ​ര്‍
Thursday, November 7, 2024 2:25 PM IST
തൃ​ശൂ​ർ: പാ​ല​ക്കാ​ട്ട് ബി​ജെ​പി​യു​ടെ പ്ര​ചാ​ര​ണ​ത്തി​നി​ല്ലെ​ന്ന് ആ​വ​ര്‍​ത്തി​ച്ച് സ​ന്ദീ​പ് വാ​ര്യ​ര്‍. അ​ഭി​മാ​നം പ​ണ​യം വ​ച്ച് അ​വി​ടേ​ക്ക് തി​രി​ച്ചു​പോ​കാ​ൻ സാ​ധ്യ​മ​ല്ല എ​ന്ന നി​ല​പാ​ടി​ൽ ഉ​റ​ച്ചു​നി​ൽ​ക്കു​ന്നു. ത​ന്‍റെ മു​റി​വു​ക​ൾ​ക്ക് മേ​ൽ മു​ള​ക​ര​ച്ചു​തേ​ക്കു​ന്ന സ​മീ​പ​ന​മാ​ണ് പാ​ര്‍​ട്ടി സ്വീ​ക​രി​ക്കു​ന്ന​ത്. ആ​ദ്യ​ദി​വ​സ​ത്തെ നി​ല​പാ​ടി​ല്‍ ത​ന്നെ ഉ​റ​ച്ചു​നി​ൽ​ക്കു​ന്നു​വെ​ന്നും ബി​ജെ​പി പ്ര​വ​ർ​ത്ത​ക​നാ​യി നാ​ട്ടി​ൽ തു​ട​രു​മെ​ന്നും സ​ന്ദീ​പ് മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു.

ആ​ത്മാ​ഭി​മാ​ന​ത്തി​ന് മു​റി​വ് പ​റ്റി നി​ൽ​ക്കു​ന്ന ഒ​രാ​ളോ​ട് അ​ച്ച​ട​ക്ക​ത്തി​ന്‍റെ പേ​ര് പ​റ​ഞ്ഞ് ഭ​യ​പ്പെ​ടു​ത്ത​രു​ത്. തെ​ര​ഞ്ഞെ​ടു​പ്പ് സ​മ​യ​ത്ത് ത​ന്നെ അ​പ​മാ​നി​ച്ച​വ​ർ​ക്കെ​തി​രെ​യാ​ണ് പാ​ർ​ട്ടി ന​ട​പ​ടി​യെ​ടു​ക്കേ​ണ്ട​തെ​ന്നും സ​ന്ദീ​പ് വാ​ര്യ​ര്‍ കൂ​ട്ടി​ച്ചേ​ർ​ത്തു.

പ്ര​ചാ​ര​ണ​ത്തി​ല്‍​നി​ന്നു വി​ട്ടു​നി​ൽ​ക്കു​ന്ന​തി​ൽ ക്രി​യാ​ത്മ​ക നി​ർ​ദ്ദേ​ശം നേ​തൃ​ത്വ​ത്തി​ല്‍ നി​ന്ന് ഉ​ണ്ടാ​കു​മെ​ന്ന് പ്ര​തീ​ക്ഷി​ച്ചു. എ​ന്നാ​ൽ പോ​സി​റ്റീ​വാ​യ ഒ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യ​താ​യി കാ​ണു​ന്നി​ല്ല. സം​ഘ​ട​ന​യി​ൽ ഒ​രാ​ൾ ക​യ​റി​വ​രു​ന്ന​തി​ന് വ​ലി​യ ത​പ​സ്യ​യു​ണ്ട്. അ​ത് റ​ദ്ദ് ചെ​യ്യു​ന്ന പ്ര​സ്താ​വ​ന​ക​ൾ വ​രു​മ്പോ​ൾ വ​ലി​യ സ​ങ്ക​ടം ഉ​ണ്ട്. ഒ​രാ​ൾ പു​റ​ത്തു​പോ​കു​ന്ന​ത് അ​തീ​വ ദുഃ​ഖ​ക​ര​മാ​ണ്. ആ​ളു​ക​ളെ ചേ​ർ​ത്തു നി​ർ​ത്താ​നാ​ണ് നേ​തൃ​ത്വം ശ്ര​മി​ക്കേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സംസ്ഥാന അധ്യക്ഷൻ കെ. ​സു​രേ​ന്ദ്ര​നെ​തി​രെ താ​ൻ ഒ​രി​ക്ക​ലും ഒ​ന്നും സം​സാ​രി​ച്ചി​ട്ടി​ല്ല. വ്യ​ക്തി​പ​ര​മാ​യി ഒ​രു​പാ​ട് വി​യോ​ജി​പ്പു​ക​ൾ ഉ​ണ്ടാ​യി​രി​ക്കു​മ്പോ​ഴും പാ​ല​ക്കാ​ട്ടെ സ്ഥാ​നാ​ർ​ഥി​ക്ക് വേ​ണ്ടി ഗൃ​ഹ​സ​മ്പ​ർ​ക്കം ന​ട​ത്തി​യ ആ​ളാ​ണ് താ​നെ​ന്നും സ​ന്ദീ​പ് വാ​ര്യ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.