ഹേ​മ ക​മ്മി​റ്റി: 26 കേ​സു​ക​ളെ​ടു​ത്തെ​ന്ന് സ​ർ​ക്കാ​ർ, അ​മി​ക്ക​സ് ക്യൂ​റി​യെ നി​യ​മി​ച്ച് ഹൈ​ക്കോ​ട​തി
Thursday, November 7, 2024 1:07 PM IST
കൊ​ച്ചി: സി​നി​മ മേ​ഖ​ല​യി​ലെ സ്ത്രീ​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ള്‍ പ​ഠി​ച്ച ഹേ​മ ക​മ്മി​റ്റി​യി​ല്‍ അ​മി​ക്ക​സ് ക്യൂ​റി​യെ നി​യ​മി​ച്ച് ഹൈ​ക്കോ​ട​തി. അ​ഡ്വ. മി​ത സു​ധീ​ന്ദ്ര​നെ​യാ​ണ് അ​മി​ക്ക​സ് ക്യൂ​റി​യാ​യി നി​യ​മി​ച്ചി​രി​ക്കു​ന്ന​ത്. റി​പ്പോ​ര്‍​ട്ട്, നി​ര്‍​ദേ​ശം, ക​ര​ട് നി​യ​മം എ​ന്നി​വ ശേ​ഖ​രി​ച്ച് ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നാ​യാ​ണ് ഈ ​ന​ട​പ​ടി.

സി​നി​മാ മേ​ഖ​ല​യി​ലെ സ്ത്രീ​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ നി​യ​മ​നി​ർ​മാ​ണം ന​ട​ത്തു​ന്ന​തി​ന് സ​ർ​ക്കാ​രി​നെ സ​ഹാ​യി​ക്കാ​ൻ ക​ര​ട് നി​ർ​ദേ​ശ​ങ്ങ​ൾ സ​മ​ർ​പ്പി​ക്കാ​മെ​ന്ന് ഹൈ​ക്കോ​ട​തി അ​റി​യി​ച്ചു.

ഹേ​മ ക​മ്മി​റ്റി റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ 26 കേ​സു​ക​ളെ​ടു​ത്തെ​ന്ന് സ​ര്‍​ക്കാ​ര്‍ കോ​ട​തി​യെ അ​റി​യി​ച്ചു. ജ​സ്റ്റീ​സ് എ.​കെ. ജ​യ​ശ​ങ്ക​ര​ന്‍ ന​മ്പ്യാ​ര്‍, ജ​സ്റ്റീ​സ് സി.​എ​സ്. സു​ധ എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ച് കേ​സ് പ​രി​ഗ​ണ​ന​യ്ക്ക് എ​ടു​ത്ത​പ്പോ​ഴാ​ണ് സ​ര്‍​ക്കാ​ര്‍ കോ​ട​തി​യെ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. അ​ന്വേ​ഷ​ണ പു​രോ​ഗ​തി റി​പ്പോ​ര്‍​ട്ട് മു​ദ്ര​വ​ച്ച ക​വ​റി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം ഇ​ന്ന് കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ചു.

18 കേ​സു​ക​ളി​ല്‍ മൊ​ഴി ന​ല്‍​കി​യ​വ​ര്‍ സാ​വ​കാ​ശം ആ​വ​ശ്യ​പ്പെ​ട്ടു. കേ​സു​മാ​യി മു​ന്നോ​ട്ടു​പോ​കാ​ന്‍ താ​ത്പ​ര്യ​മി​ല്ലെ​ന്ന് അ​ഞ്ചു​പേ​ര്‍ അ​റി​യി​ച്ചു. മ​റ്റ് മൂ​ന്നു​പേ​ര്‍ ത​ങ്ങ​ള്‍ അ​ങ്ങ​നെ​യൊ​രു മൊ​ഴി ഹേ​മ ക​മ്മി​റ്റി​ക്ക് ന​ല്‍​കി​യ​താ​യി ഓ​ര്‍​ക്കു​ന്നി​ല്ലെ​ന്ന് അ​ന്വേ​ഷ​ണ സം​ഘ​ത്തെ അ​റി​യി​ച്ചു​വെ​ന്നും അ​ഡ്വ​ക്ക​റ്റ് ജ​ന​റ​ല്‍ കോ​ട​തി​യെ അ​റി​യി​ച്ചു.

പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ അ​ന്വേ​ഷ​ണം ശ​രി​യാ​യ രീ​തി​യി​ലാ​ണ് മു​ന്നോ​ട്ടു​പോ​കു​ന്ന​തെ​ന്ന് കോ​ട​തി നി​രീ​ക്ഷി​ച്ചു. ഈ​മാ​സം 21ന് ​വീ​ണ്ടും വാ​ദം കേ​ള്‍​ക്കും. ഡി​സം​ബ​ര്‍ 31ന​കം ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്താ​യാ​ക്കാ​ന്‍ ക​ഴി​യു​മെ​ന്ന പ്ര​തീ​ക്ഷ​യും കോ​ട​തി പ്ര​ക​ടി​പ്പി​ച്ചു. ക​ൾ​ച്ച​റ​ൽ അ​ക്കാ​ദ​മി ഫോ​ർ പീ​സ് എ​ന്ന സം​ഘ​ട​ന ക​ക്ഷി ചേ​രാ​ൻ ന​ൽ​കി​യ അ​പേ​ക്ഷ​യും ഡി​വി​ഷ​ൻ ബെ​ഞ്ച് അം​ഗീ​ക​രി​ച്ചു

അ​തേ​സ​മ​യം, വ​നി​താ ച​ല​ച്ചി​ത്ര പ്ര​വ​ര്‍​ത്ത​ക​രു​ടെ സം​ഘ​ട​ന​യാ​യ ഡ​ബ്ല്യു​സി​സി നി​യ​മ​നി​ര്‍​മാ​ണ​ത്തി​നു​ള്ള ക​ര​ട് നി​ര്‍​ദേ​ശം കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ചു. ഇ​ത് സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് കൈ​മാ​റാ​മെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.