താ​മ​സി​ക്കാ​ത്ത ലോ​ഡ്ജി​ലേ​ക്ക് പെ​ട്ടി​യും കൊ​ണ്ടു​വ​രേ​ണ്ട കാ​ര്യ​മു​ണ്ടോ: എം.​വി. ഗോ​വി​ന്ദ​ന്‍
Thursday, November 7, 2024 11:12 AM IST
തൃ​ശൂ​ര്‍: പാ​ല​ക്കാ​ട് കെ​പി​എം ഹോ​ട്ട​ലി​ല്‍ പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ കോ​ണ്‍​ഗ്ര​സു​കാ​രു​ടെ വാ​ദ​ങ്ങ​ള്‍ പൊ​ളി​യു​ന്നു​വെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ന്‍. രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ല്‍ ഹോ​ട്ട​ലി​ല്‍ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്ന് പു​റ​ത്ത് വ​ന്ന സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ല്‍ നി​ന്ന് വ്യ​ക്ത​മാ​ണ്. ഇ​തോ​ടെ രാ​ഹു​ല്‍ പ​റ​ഞ്ഞ​ത് ക​ള​മാ​ണെ​ന്ന് വ്യ​ക്ത​മാ​യ​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കു​മ്പ​ള​ങ്ങ ക​ട്ട​വ​ന്‍റെ ത​ല​യി​ല്‍ ഒ​രു ന​ര എ​ന്ന് പ​റ​ഞ്ഞ​പ്പോ​ള്‍ അ​റി​യാ​തെ ത​ട​വി പോ​യ​വ​ന്‍റെ അ​വ​സ്ഥ​യാ​ണ് രാ​ഹു​ലി​നി​പ്പോ​ള്‍. വ്യാ​ജ ഐ​ഡി കാ​ര്‍​ഡ് നി​ര്‍​മി​ച്ച ഫെ​നി​യാ​ണ് പെ​ട്ടി കൊ​ണ്ടു​പോ​യ​ത്. താ​മ​സി​ക്കാ​ത്ത ഒ​രു ലോ​ഡ്ജി​ലേ​ക്ക് പെ​ട്ടി​യും കൊ​ണ്ടു​വ​രേ​ണ്ട കാ​ര്യ​മു​ണ്ടോ​യെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു. വി​ഷ​യ​ത്തി​ല്‍ സ​മ​ഗ്ര അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും ഗോ​വി​ന്ദ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.

സിപിഎമ്മിന്‍റെ ഒ​ന്നാ​മ​ത്തെ ശ​ത്രു ബി​ജെ​പി​യാ​ണ്. കോ​ണ്‍​ഗ്ര​സും ബി​ജെ​പി​യും ആ​യി​ട്ടാ​ണ് ഡീ​ല്‍. ബി​ജെ​പി​യും കോ​ണ്‍​ഗ്ര​സും ഇ​ന്ത്യ​യി​ലും കേ​ര​ള​ത്തി​ലും ക​ള്ള​പ്പ​ണം ഒ​ഴുക്കി​യ​തി​ന്‍റെ ച​രി​ത്ര​മാ​ണ് ഇ​പ്പോ​ള്‍ ച​ര്‍​ച്ച ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ന്ന​തെന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ ഇ​നി ശു​ക്ര​ന്‍ ആ​ണെ​ന്നാ​ണ് പ​റ​ഞ്ഞ​ത്. കൂ​ടോ​ത്ര​ത്തെ​പ്പ​റ്റി ന​ല്ല ധാ​ര​ണ​യു​ള്ള ആ​ളാ​ണ് കെ.​സു​ധാ​ക​ര​നെ​ന്നും ഗോ​വി​ന്ദ​ന്‍ പ​രി​ഹ​സി​ച്ചു. ഷാ​ഫി പ​റ​മ്പി​ലി​ന് നാ​ല് കോ​ടി കൊ​ടു​ത്തു​വെ​ന്ന് ബി​ജെ​പി അ​ധ്യ​ക്ഷ​ന്‍ പ​റ​ഞ്ഞി​ട്ട് എ​ന്തു​കൊ​ണ്ടാ​ണ് വി.​ഡി.​സ​തീ​ശ​ന്‍ മി​ണ്ടാ​തി​രി​ക്കു​ന്ന​തെ​ന്നും അദ്ദേഹം വി​മ​ര്‍​ശി​ച്ചു.

ക​ള്ള​പ്പ​ണം കൊ​ണ്ടു​വ​ന്ന​വ​രെ നു​ണ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്ക​ണം. പാ​ല​ക്കാ​ട് ബി​ജെ​പി ക​ള്ള​പ്പ​ണം കൊ​ണ്ടു​വ​ന്നു എ​ന്ന​തി​ന് ത​ങ്ങ​ളു​ടെ പ​ക്ക​ല്‍ നി​ല​വി​ല്‍ തെ​ളി​വി​ല്ല. തെ​ളി​വ് കി​ട്ടി​യാ​ല്‍ പ​രാ​തി ന​ല്‍​കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.