സ്വ​ർ​ണം വാ​ങ്ങാ​ൻ പ​റ്റി​യ സ​മ​യം! കു​ത്ത​നെ ഇ​ടി​ഞ്ഞ് വി​ല; ഒ​റ്റ​യ​ടി​ക്ക് കു​റ​ഞ്ഞ​ത് 1,320 രൂ​പ
Thursday, November 7, 2024 11:04 AM IST
തി​രു​വ​ന​ന്ത​പു​രം: സ്വ​ർ​ണം വാ​ങ്ങാ​ൻ വി​പ​ണി വീ​ക്ഷി​ച്ച് കാ​ത്തി​രി​ക്കു​ന്ന​വ​ർ​ക്ക് സ​ന്തോ​ഷ​വാ​ർ​ത്ത. സം​സ്ഥാ​ന​ത്ത് റി​ക്കാ​ർ​ഡു​ക​ൾ ഭേ​ദി​ച്ച് മു​ന്നേ​റി​യ സ്വ​ർ​ണ​വി​ല കു​ത്ത​നെ കു​റ​ഞ്ഞു. പ​വ​ന് ഒ​റ്റ​യ​ടി​ക്ക് 1,320 രൂ​പ​യും ഗ്രാ​മി​ന് 165 രൂ​പ​യു​മാ​ണ് കു​റ​ഞ്ഞ​ത്. ഇ​തോ​ടെ ഒ​രു പ​വ​ന് 57,600 രൂ​പ​യി​ലും ഗ്രാ​മി​ന് 7,200 രൂ​പ​യി​ലു​മാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്. 18 കാ​ര​റ്റ് സ്വ​ർ​ണ​വി​ല ഗ്രാ​മി​ന് 140 രൂ​പ ഇ​ടി​ഞ്ഞ് 5,930 രൂ​പ​യി​ലെ​ത്തി.

ഈ​മാ​സം ഒ​ന്നാം തി​യ​തി മു​ത​ൽ സ്വ​ർ​ണ​വി​ല ഇ​ടി​യു​ന്ന പ്ര​വ​ണ​ത​യാ​ണ് കാ​ണി​ക്കു​ന്ന​ത്. ബു​ധ​നാ​ഴ്ച മു​ത​ലാ​ണ് നേ​രി​യ വ​ർ​ധ​ന ഉ​ണ്ടാ​യ​ത്. ബു​ധ​നാ​ഴ്ച പ​വ​ന് 80 രൂ​പ കൂ​ടി​യി​രു​ന്നു. ദീ​പാ​വ​ലി ദി​ന​ത്തി​ൽ പ​വ​ന് 120 രൂ​പ ഉ​യ​ർ​ന്ന് 59,640 രൂ​പ​യെ​ന്ന പു​ത്ത​ൻ ഉ​യ​ര​ത്തി​ലെ​ത്തി​യ ശേ​ഷ​മാ​ണ് ക​ഴി​ഞ്ഞ​യാ​ഴ്ച സ്വ​ർ​ണ​വി​ല താ​ഴേ​ക്കു​പോ​യ​ത്.

ഒ​ക്ടോ​ബ​ർ ആ​ദ്യം 56,400 രൂ​പ​യാ​യി​രു​ന്നു സ്വ​ര്‍​ണ​വി​ല. പ​ത്തി​ന് 56,200 രൂ​പ​യാ​യി താ​ഴ്ന്ന് ആ ​മാ​സ​ത്തെ ഏ​റ്റ​വും താ​ഴ്ന്ന നി​ല​വാ​ര​ത്തി​ല്‍ എ​ത്തി. എ​ന്നാ​ല്‍ പി​ന്നീ​ടു​ള്ള ദി​വ​സ​ങ്ങ​ളി​ല്‍ റി​ക്കാ​ര്‍​ഡു​ക​ള്‍ ഭേ​ദി​ച്ച് വി​ല ഉ​യ​രു​ന്ന​താ​ണ് ദൃ​ശ്യ​മാ​യ​ത്.

പി​ന്നീ​ട് ഒ​ക്‌​ടോ​ബ​ര്‍ 16നാ​ണ് വി​ല പ​വ​ന് 57,000 രൂ​പ ക​ട​ന്ന​ത്. ഒ​ക്‌​ടോ​ബ​ര്‍ 19 ന് ​ഇ​ത് 58,000 രൂ​പ​യും ക​ട​ന്നു. അ​തി​ന് ശേ​ഷം 58,000 രൂ​പ​യ്ക്ക് താ​ഴോ​ട്ട് പോ​യി​ട്ടി​ല്ല. ഒ​ക്ടോ​ബ​ർ 29ന് 59,000 ​ക​ട​ന്ന സ്വ​ർ​ണ​വി​ല വീ​ണ്ടും കു​തി​ച്ചു​യ​രു​ക​യാ​ണു​ണ്ടാ​യ​ത്.

യു​എ​സ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ വ​ൻ വി​ജ​യ​ത്തി​നു പി​ന്നാ​ലെ ഡോ​ള​റി​ന്‍റെ മൂ​ല്യം ഉ​യ​ർ​ന്ന​തും ക്രി​പ്റ്റോ​ക​റ​ൻ​സി​ക​ൾ റി​ക്കാ​ർ​ഡ് കു​തി​പ്പ് ആ​രം​ഭി​ച്ച​തു​മാ​ണ് രാ​ജ്യാ​ന്ത​ര​ത​ല​ത്തി​ൽ​ത​ന്നെ സ്വ​ർ​ണ​വി​ല കു​റ​യാ​നി​ട​യാ​ക്കി​യ​ത്.

ക​ഴി​ഞ്ഞ​യാ​ഴ്ച ഔ​ൺ​സി​ന് 2,790 ഡോ​ള​ർ എ​ന്ന റി​ക്കാ​ർ​ഡി​ലെ​ത്തി​യ രാ​ജ്യാ​ന്ത​ര സ്വ​ർ​ണ​വി​ല ഇ​ന്ന് 2,647 ഡോ​ള​റി​ലേ​ക്ക് കൂ​പ്പു​കു​ത്തി​യി​രു​ന്നു. നി​ല​വി​ൽ 2,668 ഡോ​ള​റി​ലാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്. ഇ​ന്ത്യ​ൻ രൂ​പ എ​ക്കാ​ല​ത്തെ​യും ദു​ർ​ബ​ല​മാ​യ അ​വ​സ്ഥ​യി​ൽ (84.32) ആ​ണ്.

അ​തേ​സ​മ​യം, വെ​ള്ളി​വി​ല ഗ്രാ​മി​ന് ഇ​ന്നു​മാ​ത്രം മൂ​ന്നു​രൂ​പ താ​ഴ്ന്ന് 99 രൂ​പ​യി​ലാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.