താ​ത്കാ​ലി​ക മ​റ​വി​രോ​ഗം, പ​തി​യെ പൊ​തു​ജീ​വി​തം അ​വ​സാ​നി​പ്പി​ക്കു​ന്നു: കെ. സ​ച്ചി​ദാ​ന​ന്ദ​ന്‍
Wednesday, November 6, 2024 3:43 PM IST
കൊ​ച്ചി: താ​ത്കാ​ലി​ക മ​റ​വി​രോ​ഗം വീ​ണ്ടും പി​ടി​പ്പെ​ട്ട​തി​നാ​ല്‍ പ​തു​ക്കെ​പ്പ​തു​ക്കെ പൊ​തു​ജീ​വി​തം അ​വ​സാ​നി​പ്പി​ക്കു​ക​യാ​ണെ​ന്ന് ക​വി കെ. ​സ​ച്ചി​ദാ​ന​ന്ദ​ന്‍. ഏ​ഴ് വ​ര്‍​ഷം മു​മ്പ് താ​ന്‍ താ​ത്കാ​ലി​ക മ​റ​വി രോ​ഗ​ത്തി​ന് വി​ധേ​യ​നാ​യി​രു​ന്നു. അ​ന്നു​മു​ത​ല്‍ മ​രു​ന്ന് ക​ഴി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. പി​ന്നീ​ട് അ​ത് വ​ന്നി​രു​ന്നി​ല്ല.​എ​ന്നാ​ല്‍ ഈ ​മാ​സം ആ​ദ്യം​മു​ത​ല്‍ പു​തി​യ രൂ​പ​ത്തി​ല്‍ അ​ത് തി​രി​കെ​യെ​ത്തി എ​ന്ന് മ​ല​യാ​ള​ത്തിന്‍റെ പ്രി​യ​ക​വി ഫേ​സ്ബു​ക്കിൽ കു​റി​ച്ചു.

കാ​ല്‍ മ​ര​വി​പ്പ്, കൈ ​വി​റ​യ​ല്‍, സം​സാ​രി​ക്കാ​ന്‍ പ​റ്റാ​യ്ക, ഓ​ര്‍​മ​ക്കു​റ​വ് ഇ​ങ്ങി​നെ അ​ല്‍​പ​നേ​രം മാ​ത്രം നി​ല്‍​ക്കു​ന്ന കാ​ര്യ​ങ്ങ​ള്‍ രോഗംമൂ​ലം സം​ഭ​വി​ക്കു​ന്നു. അ​ഞ്ചു​ദി​വ​സ​മാ​യി ആ​ശു​പ​ത്രി​യി​ലാ​ണെ​ന്നും അ​ദ്ദേ​ഹം കു​റി​ച്ചു. രോ​ഗം വീ​ണ്ടും വ​രാ​ന്‍ കാ​ര​ണം സ​മ്മ​ര്‍​ദ​മാ​ണ്. ഒ​ക്ടോ​ബ​ര്‍ മാ​സം നി​റ​യെ യാ​ത്ര​ക​ളും പ​രി​പാ​ടി​ക​ളും ആ​യി​രു​ന്നു. അ​തു​കൊ​ണ്ട് ത​ന്നെ പ​തി​യെ പൊ​തുരം​ഗ​ത്തു​ നി​ന്നും മാ​റി​നി​ല്‍​ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു.

യാ​ത്ര, പ്ര​സം​ഗം എ​ന്നി​വ ഒ​ഴി​വാ​ക്കു​ന്നു. ക്രി​സ്തു​വും ബു​ദ്ധ​നും മു​ത​ല്‍ ആ​രു​ടെ​യും പ്ര​സം​ഗം കൊ​ണ്ട് ലോ​കം ന​ന്നാ​യി​ട്ടി​ല്ല. അ​ത് ഒ​രു സ​മ​യം പാ​ഴാ​ക്കു​ന്ന പ​രി​പാ​ടി മാ​ത്രം എ​ന്ന് 60 വ​ര്‍​ഷ​ത്തെ അ​നു​ഭ​വം ത​ന്നെ ബോ​ദ്ധ്യ​പ്പെ​ടു​ത്തി. അ​തു​കൊ​ണ്ട് ജീ​വ​ന്‍ നി​ല​നി​ര്‍​ത്തു​ന്ന ക​വി​ത​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ചി​ല പ​രി​പാ​ടി​ക​ളി​ല്‍ മാ​ത്ര​മേ ഇ​നി പ​ങ്കെ​ടു​ക്കൂ; ഈ ​ടേം ക​ഴി​യും വ​രെ അ​ക്കാ​ദ​മി​യു​ടെ ചി​ല പ​രി​പാ​ടി​ക​ളി​ലും.

പൊ​തു​യോ​ഗ​ങ്ങ​ളിലേക്ക് തന്നെ വി​ളി​ക്കാ​തി​രി​ക്കു​ക. വ​ന്നി​ല്ലെ​ങ്കി​ല്‍ ദ​യ​വാ​യി പ​രി​ഭ​വ​മി​ല്ലാ​തെ അം​ഗീ​ക​രി​ക്കു​ക. ഓ​ര്‍​മ​യും വാ​യ​ന​യും ഭാ​വ​ന​യും ഉ​ള്ളി​ട​ത്തോ​ളം താ​ന്‍ എ​ഴു​തും. എ​ന്നാ​ല്‍ അ​ത് എ​പ്പോ​ള്‍ വേ​ണ​മെ​ങ്കി​ലും ഇ​ല്ലാ​താ​കാ​മെ​ന്നും അ​ദ്ദേ​ഹം കു​റി​ച്ചു.


RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.