കു​ഴ​ല്‍​പ്പ​ണക്കേ​സി​​ല്‍ മു​ഖം ന​ഷ്ട​പ്പെ​ട്ട ബി​ജെ​പി​യും സി​പി​എ​മ്മും ത​യാ​റാ​ക്കി​യ പാ​തി​രാ നാ​ട​കം: സ​തീ​ശ​ന്‍
Wednesday, November 6, 2024 11:13 AM IST
പാ​ല​ക്കാ​ട്: ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന പാ​ല​ക്കാ​ട്ട് കോ​ണ്‍​ഗ്ര​സ് വ​നി​താ നേ​താ​ക്ക​ള്‍ താ​മ​സി​ച്ച മു​റി​യി​ല്‍ പോ​ലീ​സ് അ​ര്‍​ധ​രാ​ത്രി പ​രി​ശോ​ധ​ന ന​ട​ത്തി​യ സം​ഭ​വ​ത്തി​ല്‍ രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍. ഇ​ന്നേ​വ​രെ ഉ​ണ്ടാ​കാ​ത്ത രാ​ഷ്ട്രീ​യ ഗു​ഢാ​ലോ​ച​ന​യാ​ണ് പാ​ല​ക്കാ​ടു​ണ്ടാ​യ​ത്. ഇ​ത് സി​പി​എം, ബി​ജെ​പി നേ​താ​ക്ക​ളു​ടെ അ​റി​വോ​ടെ​യാ​ണെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

കൊ​ട​ക​ര കു​ഴ​ല്‍​പ്പ​ണക്കേ​സി​ല്‍ മു​ഖം ന​ഷ്ട​പ്പെ​ട്ട ബി​ജെ​പി​യും അ​വ​ര്‍​ക്കെ​ല്ലാ സ​ഹാ​യ​വും ചെ​യ്തു​കൊ​ടു​ത്ത സി​പി​എം നേ​തൃ​ത്വ​വും ജാ​ള്യ​ത മ​റ​യ്ക്കാ​ന്‍ വേ​ണ്ടി ത​യാ​റാ​ക്കി​യ പാ​തി​രാ നാ​ട​ക​മാ​ണ് റെ​യ്ഡ്. മ​ന്ത്രി എം.​ബി. രാ​ജേ​ഷും ഭാ​ര്യ സ​ഹോ​ദ​ര​നാ​യ സി​പി​എം നേ​താ​വും ബി​ജെ​പി നേ​താ​ക്ക​ളു​ടെ അ​റി​വോ​ടെ ന​ട​ത്തി​യ​താ​ണ് ഇ​തിന്‍റെ തി​ര​ക്ക​ഥ.

മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ലെ ഉ​പ​ജാപ​ക സം​ഘ​ത്തിന്‍റെ പി​ന്തു​ണ ഇ​തി​നു​ണ്ടാ​യി​രു​ന്നു. വാ​ള​യാ​ര്‍ സ​ഹോ​ദ​രി​മാ​രു​ടെ മ​ര​ണ​ത്തി​ല്‍ പ്ര​തി​ക​ളെ ര​ക്ഷി​ക്കാ​ന്‍ സ​ഹാ​യി​ച്ച​യാ​ളു​ക​ളും ഇ​തി​ന് പി​ന്നി​ല്‍ ഉ​ണ്ടാ​യി​രു​ന്നു. എ​ന്നാ​ല്‍ അ​ര​ങ്ങി​ല്‍ എ​ത്തും മു​മ്പ് നാ​ട​കം പൊ​ളി​ഞ്ഞ​താ​യി സ​തീ​ശ​ന്‍ പ​രി​ഹ​സി​ച്ചു. മ​ന്ത്രി എം.​ബി. രാ​ജേ​ഷ് രാ​ജി​വ​യ്ക്ക​ണ​മെ​ന്നും സ​തീ​ശ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.

പോ​ലീ​സ് വി​ശ​ദീ​കര​ണ​ത്തി​ലും വെെരു​ധ്യ​മു​ള്ള​താ​യി അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. ഇ​ത് സാ​ധാ​ര​ണ ന​ട​ത്താ​റു​ള്ള പ​രി​ശോ​ധ​ന എ​ന്നാ​ണ് എ​സ്പി പ്ര​തി​ക​രി​ച്ച​ത്. എ​ന്നാ​ല്‍ മ​റ്റൊ​രു പോ​ലീ​സ് സംഘം ​പ​റ​ഞ്ഞ​ത് 12 മു​റി​ക​ള്‍ ലി​സ്റ്റ് ചെ​യ്തു​ള്ള പ​രി​ശോ​ധ​ന എ​ന്നാ​ണ്. രാ​ജാ​വി​നേ​ക്കാ​ള്‍ രാ​ജ​ഭ​ക്തി കാ​ണി​ക്കു​ന്ന​വ​ര്‍ മ​ന​സി​ലാ​ക്കേ​ണ്ട​ത് ഭ​ര​ണ​ത്തി​ന്‍റെ അ​വ​സാ​ന കാ​ല​മാ​യി എ​ന്ന​താ​ണെ​ന്ന് അ​ദ്ദേ​ഹം ഓ​ര്‍​മി​പ്പി​ച്ചു.

കോ​ണ്‍​ഗ്ര​സി​ലെ വ​നി​താ നേ​താ​ക്ക​ളു​ടെ ആ​ത്മാ​ഭി​മാ​ന​ത്തെ​യാ​ണ് റെ​യ്ഡി​ലൂ​ടെ പോ​ലീ​സ് ചോ​ദ്യം ചെ​യ്ത​ത്. പോ​ലീ​സ് ആ​ദ്യം പോ​യ​ത് ഷാ​നി​മോ​ളു​ടെ മു​റി​യി​ലാണ്. പി​ന്നെ പ​രി​ശോ​ധി​ച്ച​ത് മൂ​ന്നാം നി​ല​യി​ലു​ള്ള ബി​ന്ദു കൃ​ഷ്ണ​യു​ടെ മു​റി​യി​ല്‍. ബി​ജെ​പി​യു​ടെ വ​നി​താ നേ​താ​ക്ക​ളു​ടെ മു​റി​യി​ല്‍ മു​ട്ടി​യ​പ്പോ​ള്‍ വ​നി​താ പോ​ലീ​സ് ഇ​ല്ലാ​തെ പ​രി​ശോ​ധി​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്ന് അ​വ​ര്‍ പ​റ​ഞ്ഞു. പോ​ലീ​സ് പോ​വു​ക​യും ചെ​യ്തു. വ​നി​താ പോ​ലീ​സ് വ​ന്നി​ട്ടും അ​വ​രു​ടെ മു​റി​യി​ല്‍ ക​യ​റി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കൈ​ര​ളി ടി​വി​യെ അ​റി​യി​ച്ചി​ട്ടാ​ണോ പോ​ലീ​സ് റെ​യ്ഡി​ന് എ​ത്തുന്നതെന്നും അ​ദ്ദേ​ഹം വി​മ​ര്‍​ശി​ച്ചു.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.