ഇ​ട​തു​പ​ക്ഷ ജ​നാ​ധി​പ​ത്യ മു​ന്ന​ണി​യു​ടെ വോ​ട്ട് ശ​ത​മാ​നം കു​റ​ഞ്ഞു​വെ​ന്ന് സി​പി​എം
Wednesday, November 6, 2024 12:14 AM IST
ന്യൂ​ഡ​ൽ​ഹി: ഇ​ട​തു​പ​ക്ഷ ജ​നാ​ധി​പ​ത്യ മു​ന്ന​ണി​യു​ടെ വോ​ട്ടി​ല്‍ ഏ​ഴ് ശ​ത​മാ​നം കു​റ​വെ​ന്ന് സി​പി​എം. ക​ഴി​ഞ്ഞ പ​ത്ത് വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ ഏ​ഴു ശ​ത​മാ​നം വോ​ട്ട് കു​റ​ഞ്ഞെ​ന്നാ​ണ് കേ​ന്ദ്ര​ക​മ്മി​റ്റി​യി​ല്‍ അ​വ​ത​രി​പ്പി​ച്ച ക​ര​ട് പ്ര​മേ​യ​ത്തി​ൽ സൂ​ചി​പ്പി​ക്കു​ന്ന​ത്.

2014ലെ ​ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ 40.42% വോ​ട്ട് വി​ഹി​ത​മാ​ണ് എ​ല്‍​ഡി​എ​ഫി​ന് ഉ​ണ്ടാ​യി​രു​ന്ന​ത്. 2024ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ അ​ത് 33.35 ശ​ത​മാ​ന​മാ​യി കു​റ​ഞ്ഞു​വെ​ന്നാ​ണ് ക​ണ്ടെ​ത്ത​ല്‍.

ആ​ര്‍​എ​സ്‌​എ​സും ബി​ജെ​പി​യും സം​സ്ഥാ​ന​ത്തും രാ​ജ്യ​ത്താ​കെ​യും മു​ന്നേ​റ്റം ന​ട​ത്തു​ന്ന​തി​നെ ശ​ക്ത​മാ​യി ചെ​റു​ക്ക​ണ​മെ​ന്ന് റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു. ഇ​ന്ത്യ മു​ന്ന​ണി​യി​ല്‍ കോ​ണ്‍​ഗ്ര​സി​നൊ​പ്പം നി​ല്‍​ക്കു​മ്പോ​ഴും വ​ര്‍​ഗീ​യ​ത സം​ബ​ന്ധി​ച്ചു സ്വ​ത​ന്ത്ര​മാ​യ നി​ല​പാ​ട് ശ​ക്ത​മാ​ക്ക​ണം. ബി​ജെ​പി​യെ​യും ആ​ര്‍​എ​സ്‌​എ​സി​നെ​യും നേ​രി​ടാ​ന്‍ ഡി​എം​കെ പോ​ലെ​യു​ള്ള പ്രാ​ദേ​ശി​ക ക​ക്ഷി​ക​ളു​മാ​യി രാ​ഷ്ട്രീ​യ അ​ട​വു​ന​യം ഊ​ര്‍​ജി​ത​മാ​ക്ക​ണം

ബം​ഗാ​ളി​നും ത്രി​പു​ര​യ്ക്കും സ​മാ​ന​മാ​യ തോ​തി​ല്‍ അ​ല്ലെ​ങ്കി​ലും ബി​ജെ​പി കേ​ര​ള​ത്തി​ല്‍ മു​ന്നേ​റ്റം ഉ​ണ്ടാ​ക്കു​ന്നു​വെ​ന്നും ക​ഴി​ഞ്ഞ ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ അ​തു പ്ര​ക​ട​മാ​യി​രു​ന്നു​വെ​ന്നും റി​പ്പോ​ര്‍​ട്ട് പ​റ​യു​ന്നു.

മ​ത​പ​ര​മാ​യ ആ​ചാ​ര​ങ്ങ​ളും ഉ​ത്സ​വ​ങ്ങ​ളും ഉ​പ​യോ​ഗ​പ്പെ​ടു​ത്തി മ​ത​വി​കാ​രം ആ​ക​ര്‍​ഷി​ച്ച്‌ ആ​ര്‍​എ​സ്‌​എ​സ് ഹി​ന്ദു​ത്വ​രാ​ഷ്ട്രീ​യം വ​ള​ര്‍​ത്തു​ക​യാ​ണ്. പ്ര​ധാ​ന​മാ​യും സ്ത്രീ​ക​ളെ​യാ​ണു അ​വ​ര്‍ ല​ക്ഷ്യ​മി​ടു​ന്ന​ത്.

ആ​രാ​ധ​നാ​ല​യ​ങ്ങ​ളെ രാ​ഷ്ട്രീ​യ ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​ത് നേ​രി​ടാ​നും വി​ശ്വാ​സി​ക​ളു​ടെ തെ​റ്റി​ദ്ധാ​ര​ണ നീ​ക്കാ​നും ശ്ര​മി​ക്ക​ണം.​പ്ര​ത്യേ​ക മ​ത​വി​ഭാ​ഗ​ങ്ങ​ളെ​യും മ​ത​സം​ഘ​ട​ന​ക​ളെ​യും ആ​ക​ര്‍​ഷി​ക്കാ​നു​ള്ള ബി​ജെ​പി-​ആ​ര്‍​എ​സ്‌​എ​സ് നീ​ക്ക​ത്തെ ചെ​റു​ക്കാ​നു​ള്ള പ്ര​ത്യേ​ക ത​ന്ത്ര​ങ്ങ​ള്‍ ആ​വി​ഷ്‌​ക​രി​ക്കാ​നും പാ​ര്‍​ടി തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

23ാം പാ​ര്‍​ട്ടി കോ​ണ്‍​ഗ്ര​സ് സ്വീ​ക​രി​ച്ച രാ​ഷ്ട്രീ​യ അ​ട​വ് ലൈ​ന്‍ ശ​രി​യാ​യി​രു​ന്നു​വെ​ങ്കി​ലും ന​ട​പ്പാ​ക്കു​ന്ന​തി​ല്‍ വീ​ഴ്ച പ​റ്റി​യെ​ന്നും ക​ര​ട് രാ​ഷ്ട്രീ​യ റി​പ്പോ​ര്‍​ട്ട് വി​ല​യി​രു​ത്തി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.