ആ​ന എ​ഴു​ന്ന​ള്ളി​പ്പ്; ക​ര്‍​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ശി​പാ​ര്‍​ശ ചെ​യ്ത് അ​മി​ക്ക​സ് ക്യൂ​റി
Tuesday, November 5, 2024 3:42 PM IST
കൊ​ച്ചി: ആ​ന എ​ഴു​ന്ന​ള്ളി​പ്പി​ന് ക​ര്‍​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ശി​പാ​ര്‍​ശ ചെ​യ്ത് ഹൈ​ക്കോ​ട​തി നി​യോ​ഗി​ച്ച അ​മി​ക്ക​സ് ക്യൂ​റി​യു​ടെ റി​പ്പോ​ർ​ട്ട്. മ​ത​പ​ര​മാ​യ ച​ട​ങ്ങു​ക​ള്‍​ക്ക് മാ​ത്ര​മേ ആ​ന​ക​ളെ ഉ​പ​യോ​ഗി​ക്കാ​വൂ എ​ന്ന് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

സ്വ​കാ​ര്യ​ച​ട​ങ്ങു​ക​ള്‍, ഉ​ദ്ഘാ​ട​ന​ങ്ങ​ള്‍ എ​ന്നി​വ​യ്ക്ക് ആ​ന​ക​ളെ ഉ​പ​യോ​ഗി​ക്ക​രു​ത്. ത​ല​പ്പൊ​ക്ക​മ​ല്‍​സ​രം, വ​ണ​ങ്ങ​ല്‍, പു​ഷ്പ​വൃ​ഷ്ടി എ​ന്നി​വ പാ​ടി​ല്ലെ​ന്നും റി​പ്പോ​ർ​ട്ടി​ൽ ശി​പാ​ർ​ശ​യു​ണ്ട്.

ര​ണ്ട് എ​ഴു​ന്ന​ള്ളി​പ്പി​നി​ട​യി​ല്‍ 24 മ​ണി​ക്കൂ​ര്‍ നി​ര്‍​ബ​ന്ധി​ത വി​ശ്ര​മം വേ​ണം. 65 വ​യ​സ് ക​ഴി​ഞ്ഞ ആ​ന​ക​ളെ എ​ഴു​ന്ന​ള്ളി​പ്പി​ന് ഉ​പ​യോ​ഗി​ക്ക​രു​ത്. ആ​ന​ക​ളെ 30 കി​ലോ​മീ​റ്റ​റി​ല്‍ കൂ​ടു​ത​ല്‍ ന​ട​ത്താ​ന്‍ പാ​ടി​ല്ല.

ആ​ന​ക​ളും കാ​ണി​ക​ളും ത​മ്മി​ല്‍ പ​ത്ത് മീ​റ്റ​ര്‍ അ​ക​ലം വേ​ണം. ആ​ന​ക​ള്‍ ത​മ്മി​ല്‍ മൂ​ന്ന് മീ​റ്റ​ര്‍ അ​ക​ലം വേ​ണം. എ​ഴു​ന്ന​ള്ളി​പ്പി​ന് അ​ഞ്ചി​ല്‍ കൂ​ടു​ത​ല്‍ ആ​ന​ക​ള്‍ ഉ​ണ്ടെ​ങ്കി​ല്‍ പ്ര​ത്യേ​ക അ​നു​മ​തി വാ​ങ്ങ​ണ​മെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു

ആ​ന​യെ​ഴു​ന്ന​ള്ളി​പ്പി​നെ​തി​രേ ഹൈ​ക്കോ​ട​തി ക​ഴി​ഞ്ഞ​യി​ടെ രൂ​ക്ഷ വി​മ​ര്‍​ശ​നം ഉ​ന്ന​യി​ച്ചി​രു​ന്നു. തി​മിം​ഗ​ലം ക​ര​യി​ലെ ജീ​വി​യ​ല്ലാ​ത്ത​തി​ന് ദൈ​വ​ത്തി​ന് ന​ന്ദി പ​റ​യ​ണ​മെ​ന്നും ആ​ന​യെ എ​ഴു​ന്ന​ള്ളി​ക്കു​ന്ന​ത് ദു​രി​ത​വും ഭീ​ക​ര​വു​മാ​ണെ​ന്നും കോ​ട​തി പ​റ​ഞ്ഞി​രു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.