കൊ​ല്ലം ക​ള​ക്‌​ട്രേ​റ്റ് ബോം​ബ് സ്‌​ഫോ​ട​ന കേ​സ്: പ്ര​തി​ക​ളു​ടെ ശി​ക്ഷ​യി​ൽ ഇ​ന്ന് വാ​ദം
Tuesday, November 5, 2024 9:44 AM IST
കൊ​ല്ലം: കൊ​ല്ലം ക​ള​ക്‌​ട്രേ​റ്റ് വ​ള​പ്പി​ലെ ബോം​ബ് സ്‌​ഫോ​ട​ന​ക്കേ​സി​ല്‍ ശി​ക്ഷാ പ്ര​ഖ്യാ​പ​ന​ത്തി​ന് മു​മ്പു​ള്ള ഇ​രു​വി​ഭാ​ഗ​ത്തി​ന്‍റെ​യും വാ​ദം കേ​ൾ​ക്ക​ൽ ഇ​ന്നു ന​ട​ക്കും. കേ​സി​ൽ ഒ​ന്നു മു​ത​ല്‍ മൂ​ന്നു​വ​രെ പ്ര​തി​ക​ള്‍ കു​റ്റ​ക്കാ​രെ​ന്ന് കൊ​ല്ലം പ്രി​ന്‍​സി​പ്പ​ല്‍ ഡി​സ്ട്രി​ക്ട് ആ​ന്‍​ഡ് സെ​ഷ​ന്‍​സ് കോ​ട​തി തി​ങ്ക​ളാ​ഴ്ച വി​ധി​ച്ചി​രു​ന്നു. നാ​ലാം പ്ര​തി​യെ കോ​ട​തി കു​റ്റ​വി​മു​ക്ത​നാ​ക്കു​ക​യും ചെ​യ്തു.

ബേ​സ് മൂ​വ്‌​മെ​ന്‍റ് പ്ര​വ​ര്‍​ത്ത​ക​രും മ​ധു​ര സ്വ​ദേ​ശി​ക​ളു​മാ​യ അ​ബ്ബാ​സ് അ​ലി (31), ഷം​സൂ​ണ്‍ ക​രീം രാ​ജ (33), ദാ​വൂ​ദ് സു​ലൈ​മാ​ന്‍ (27) എ​ന്നി​വ​രെ​യാ​ണ് പ്രി​ന്‍​സി​പ്പ​ല്‍ സെ​ഷ​ന്‍​സ് ജ​ഡ്ജി ജി. ​ഗോ​പ​കു​മാ​ര്‍ കു​റ്റ​ക്കാ​രെ​ന്ന് ക​ണ്ടെ​ത്തി​യ​ത്.

നാ​ലാം പ്ര​തി ഷം​സു​ദീ​നെ കോ​ട​തി കു​റ്റ​വി​മു​ക്ത​നാ​ക്കി. ഇ​യാ​ൾ​ക്ക് മ​റ്റു പ്ര​തി​ക​ളോ​ടൊ​പ്പം കു​റ്റ​കൃ​ത്യ​ത്തി​ല്‍ പ​ങ്കു​ണ്ടെ​ന്ന് തെ​ളി​യി​ക്കാ​ന്‍ പ്രോ​സി​ക്യൂ​ഷ​ന് ആ​യി​ല്ലെ​ന്ന് കോ​ട​തി നി​രീ​ക്ഷി​ച്ചു. അ​ഞ്ചാം പ്ര​തി മു​ഹ​മ്മ​ദ് അ​യൂ​ബി​നെ നേ​ര​ത്തേ മാ​പ്പു​സാ​ക്ഷി​യാ​ക്കി വി​സ്ത​രി​ച്ചി​രു​ന്നു.

നാ​ലാം പ്ര​തി ഷം​സു​ദീ​ൻ സ്‌​ഫോ​ട​ന​ത്തി​ന് ബോം​ബ് നി​ര്‍​മി​ക്കാ​ൻ പ​ണം ന​ല്‍​കി സ​ഹാ​യി​ച്ചെ​ന്നാ​ണ് പ്രോ​സി​ക്യൂ​ഷ​ന്‍ കേ​സ്. എ​ന്നാ​ല്‍ ഇ​ത് തെ​ളി​യി​ക്കാ​ന്‍ പ്രോ​സി​ക്യൂ​ഷ​ന് ആ​യി​ല്ല. കൂ​ടാ​തെ നേ​ര​ത്തേ ഇ​വ​രെ പ്ര​തി​ക​ളാ​യി ക​ണ്ടെ​ത്തി​യ മൈ​സൂ​രു സ്‌​ഫോ​ട​ന കേ​സി​ല്‍ ഇ​യാ​ള്‍ പ്ര​തി​യു​മ​ല്ല. ഇ​തെ​ല്ലാം പ്ര​തി​ക്ക് അ​നു​കൂ​ല​മാ​യി. തെ​ളി​വു​ക​ളു​ടെ അ​ഭാ​വ​ത്തി​ലാ​ണ് ഇ​യാ​ളെ കോ​ട​തി കു​റ്റ​ക്കാ​ര​ന​ല്ലെ​ന്ന് ക​ണ്ടെ​ത്തി​യ​ത്.

യു​എ​പി​എ സെ​ക്‌​ഷ​ന്‍ 16- ബി, 18, 20, ​ഐ​പി​സി 307, 324, 427 കൂ​ടാ​തെ എ​ക്‌​സ്‌​പ്ലോ​സീ​വ് സ​ബ്‌​സ്റ്റ​ന്‍​സ് ആ​ക്‌​ട് സെ​ക്‌​ഷ​ന്‍ നാ​ല്, പി​ഡി​പി​പി​ഐ സെ​ക്‌​ഷ​ന്‍ മൂ​ന്ന് -എ ​എ​ന്നീ വ​കു​പ്പു​ക​ള്‍ പ്ര​കാ​ര​മു​ള്ള കു​റ്റ​കൃ​ത്യ​ങ്ങ​ളാ​ണ് പ്ര​തി​ക​ള്‍​ക്കെ​തി​രേ ചു​മ​ത്തി​യി​രു​ന്ന​ത്. ഈ ​കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ ഒ​ന്നു മു​ത​ല്‍ മൂ​ന്നു വ​രെ പ്ര​തി​ക​ള്‍​ക്കെ​തി​രേ പ്രോ​സി​ക്യൂ​ഷ​ന് തെ​ളി​യി​ക്കാ​നാ​യി. ത​ങ്ങ​ളു​ടെ ജ​യി​ൽ​വാ​സം ബം​ഗ​ളൂ​രു​വി​ലേ​ക്ക് മാ​റ്റ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​ള്ള അ​പേ​ക്ഷ​യും പ്ര​തി​ക​ള്‍ കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ചു.

സ്‌​ഫോ​ട​ന​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ത്ത് തി​രു​വ​ന​ന്ത​പു​രം ബി​ജെ​പി പ്ര​സി​ഡ​ന്‍റി​ന് അ​യ​ച്ച മെ​സേ​ജും എ​റ​ണാ​കു​ളം സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍​ക്ക് അ​യ​ച്ച വീ​ഡി​യോ സ​ന്ദേ​ശ​വും മ​ല​പ്പു​റം സ്‌​ഫോ​ട​ന സ്ഥ​ല​ത്തു നി​ന്ന് ല​ഭി​ച്ച പെ​ന്‍​ഡ്രൈ​വും പ്ര​തി​ക​ള്‍​ക്ക് എ​തി​രാ​യ തെ​ളി​വാ​യി സാ​ക്ഷി​മൊ​ഴി​ക​ള്‍ ഉ​ള്‍​പ്പെ​ടെ അ​ന്വേ​ഷ​ണ സം​ഘം ഹാ​ജ​രാ​ക്കി​യി​രു​ന്നു. ഇ​ത് പ്ര​തി​ക​ള്‍​ക്കെ​തി​രേ പ്രോ​സി​ക്യൂ​ഷ​ന് തെ​ളി​യി​ക്കാ​നാ​യി.

എ​ന്‍​ഐ​എ ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​പ്പോ​ള്‍ പി​ടി​ച്ചെ​ടു​ത്ത മൊ​ബൈ​ല്‍, ലാ​പ്‌​ടോ​പ് തു​ട​ങ്ങി​യ​വ​യി​ല്‍​നി​ന്ന് കൊ​ല്ലം ക​ള​ക്‌​ട്രേ​റ്റ് സ്‌​ഫോ​ട​നം ആ​സൂ​ത്ര​ണം ചെ​യ്ത​തി​നു​ള്ള തെ​ളി​വു​ക​ള്‍ ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​ത് അ​ന്വേ​ഷ​ണ​സം​ഘം കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ചി​രു​ന്നു. ഈ ​തെ​ളി​വു​ക​ളും പ്ര​തി​ക​ള്‍ കു​റ്റ​ക്കാ​രാ​ണെ​ന്ന് സ​മ​ര്‍​ഥി​ക്കാ​ന്‍ പ്രോ​സി​ക്യൂ​ഷ​ന് സ​ഹാ​യ​ക​മാ​യി. എ​ന്‍​ഐ​എ ഉ​ദ്യോ​ഗ​സ്ഥ​രെ അ​ട​ക്കം കേ​സി​ല്‍ സാ​ക്ഷി​ക​ളാ​യി വി​സ്ത​രി​ച്ചി​രു​ന്നു.

രാ​ജ്യ​ത്ത് മു​സ്‌​ലിം​ക​ൾ​ക്ക് എ​തി​രാ​യ ആ​ക്ര​മ​ണ​ങ്ങ​ളി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​ണ് അ​ഞ്ചി​ട​ങ്ങ​ളി​ലാ​യി ഇ​വ​ര്‍ സ്‌​ഫോ​ട​ന​ങ്ങ​ള്‍ ന​ട​ത്തി​യ​തെ​ന്നാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ ക​ണ്ടെ​ത്ത​ല്‍. പ​ര​മാ​വ​ധി ജീ​വ​പ​ര്യ​ന്തം ശി​ക്ഷ​വ​രെ പ്ര​തി​ക​ള്‍​ക്ക് ല​ഭി​ച്ചേ​ക്കാ​മെ​ന്ന് പ്രോ​സി​ക്യൂ​ഷ​ന്‍ പ​റ​ഞ്ഞു.

അ​തേ​സ​മ​യം, ത​ങ്ങ​ള്‍ എ​ട്ടു​വ​ര്‍​ഷ​ത്തോ​ളം ജ​യി​ലി​ല്‍ കി​ട​ന്നെ​ന്നും കു​റ​ഞ്ഞ ശി​ക്ഷ ന​ല്‍​ക​ണ​മെ​ന്നും പ്ര​തി​ക​ള്‍ കോ​ട​തി​യി​ല്‍ അ​പേ​ക്ഷി​ച്ചു. പ്ര​തി​ക​ളെ തി​ങ്ക​ളാ​ഴ്ച ക​ന​ത്ത സു​ര​ക്ഷ​യി​ലാ​ണ് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ​ത്. നേ​ര​ത്തേ ത​യാ​റാ​ക്കി​യ 10 ചോ​ദ്യ​ങ്ങ​ള്‍ പ്ര​തി​ക​ളോ​ട് കോ​ട​തി ആ​രാ​യു​ക​യും ചെ​യ്തു.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.