പ​ന​മ​ര​ത്ത് യു​വാ​വ് ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വം: ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വ്
Tuesday, November 5, 2024 6:57 AM IST
വ​യ​നാ​ട്: പ​ന​മ​ര​ത്ത് യു​വാ​വ് ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തി​ൽ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട് വ​യ​നാ​ട് എ​സ്‍​പി. സം​ഭ​വ​ത്തി​ൽ പോ​ലീ​സി​നെ​തി​രാ​യ ആ​രോ​പ​ണ​ങ്ങ​ളി​ലും അ​ന്വേ​ഷ​ണം ന​ട​ത്തും. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി വ​കു​പ്പു​ത​ല പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​വും തു​ട​ങ്ങി.

പൊ​തു​സ്ഥ​ല​ത്ത് വെ​ച്ച് പ്ര​ശ്ന​മു​ണ്ടാ​ക്കി​യെ​ന്ന് ആ​രോ​പി​ച്ച് ക​മ്പ​ള​ക്കാ​ട് പോ​ലീ​സ് യു​വാ​വി​നെ​തി​രെ എ​ടു​ത്ത കേ​സ് ആ​യി​രി​ക്കും ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷി​ക്കു​ക. പോ​ക്സോ കേ​സി​ൽ പെ​ടു​ത്തു​മെ​ന്ന് ക​മ്പ​ള​ക്കാ​ട് പൊ​ലീ​സ് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്ന ബ​ന്ധു​ക്ക​ളു​ടെ പ​രാ​തി​യി​ൽ ക​ൽ​പ്പ​റ്റ ഡി​വൈ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രി​ക്കും വ​കു​പ്പ്ത​ല അ​ന്വേ​ഷ​ണം ന​ട​ക്കു​ക. സം​ഭ​വ​ത്തി​ൽ സ്പെ​ഷ്യ​ൽ ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് ന​ട​പ​ടി.

ര​ണ്ട് അ​ന്വേ​ഷ​ണ​ത്തി​നും എ​സ്പി​യാ​ണ് ഉ​ത്ത​ര​വി​ട്ടി​രി​ക്കു​ന്ന​ത്. ബ​ന്ധു​ക്ക​ളു​ടെ പ​രാ​തി മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​ട​ക്കം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ൽ സ്വ​മേ​ധ​യ ആ​ണ് അ​ന്വേ​ഷ​ണ​മെ​ന്ന് എ​സ് പി ​അ​റി​യി​ച്ചു.

യു​വാ​വി​ന്‍റെ ആ​ത്മ​ഹ​ത്യ​യി​ൽ ക​മ്പ​ള​ക്കാ​ട് പൊ​ലീ​സി​നെ​തി​രെ പ​രാ​തി ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സം സ്പെ​ഷ്യ​ല്‍ ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​രു​ന്നു. പോ​ക്സോ കേ​സി​ൽ പെ​ടു​ത്തു​മെ​ന്ന ഭീ​ഷ​ണി​യെ തു​ട​ർ​ന്നാ​ണ് ര​തി​ൻ ആ​ത്മ​ഹ​ത്യ ചെ​യ്ത​ത് എ​ന്നാ​ണ് കു​ടും​ബ​ത്തി​ന്‍റെ ആ​രോ​പ​ണം. ക​മ്പ​ള​കാ​ട് പോ​ലീ​സി​നെ​തി​രെ​യാ​ണ് ആ​രോ​പ​ണം ഉ​യ​ര്‍​ന്ന​ത്.

എ​ന്നാ​ൽ, പൊ​തു​സ്ഥ​ല​ത്ത് പ്ര​ശ്നം ഉ​ണ്ടാ​ക്കി​യ​തി​ൽ മാ​ത്ര​മാ​ണ് കേ​സെ​ടു​ത്ത​തെ​ന്നാ​ണ് പൊ​ലീ​സി​ന്‍റെ വാ​ദം. സം​ഭ​വ​ത്തി​ൽ സ​മ​ഗ്ര അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് ഡി​വൈ​എ​ഫ്ഐ​യും യൂ​ത്ത് കോ​ൺ​ഗ്ര​സും ബി​ജെ​പി​യും ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് പോ​ക്സോ​ക്കേ​സി​ൽ​പ്പെ​ടു​ത്തി​യെ​ന്ന് ആ​രോ​പി​ച്ച് ഫേ​സ്ബു​ക്കി​ൽ വീ​ഡി​യോ പോ​സ്റ്റ് ചെ​യ്ത ശേ​ഷം പ​ന​മ​രം അ​ഞ്ചു​കു​ന്ന് സ്വ​ദേ​ശി ര​തി​ൻ ആ​ത്മ​ഹ​ത്യ ചെ​യ്ത​ത്. ഒ​രു പെ​ൺ​കു​ട്ടി​യു​മാ​യി ഓ​ട്ടോ​യി​ൽ സം​സാ​രി​ച്ച​തി​നെ തു​ട​ർ​ന്നു​ണ്ടാ​യ ത​ര്‍​ക്ക​ത്തി​നി​ടെ​യാ​ണ് സ്ഥ​ല​ത്ത് പോലീ​സെ​ത്തി ര​തി​നെ​തി​രെ കേ​സെ​ടു​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.