കാ​ന​ഡ​യി​ലെ ഖ​ലി​സ്ഥാ​ൻ ആ​ക്ര​മ​ണം: പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന് സ​സ്പെ​ൻ​ഷ​ൻ
Tuesday, November 5, 2024 3:33 AM IST
ബ്രാം​പ്ട​ൺ: കാ​ന​ഡി​യെ ബ്രാം​പ്ട​ണി​ൽ ഹി​ന്ദു ക്ഷേ​ത്ര​ത്തി​ന് നേ​രെ​യു​ണ്ടാ​യ ഖ​ലി​സ്ഥാ​ൻ ആ​ക്ര​മ​ണ​ത്തി​ൽ പ​ങ്കെ​ടു​ത്ത ഉ​ദ്യോ​ഗ​സ്ഥ​നെ സ​സ്‌​പെ​ൻ​ഡ് ചെ​യ്തു. ഹ​രീ​ന്ദ​ർ സോ​ഹി എ​ന്ന ഉ​ദ്യോ​ഗ​സ്ഥ​നെ പീ​ൽ റീ​ജി​ന​ൽ പോ​ലീ​സാ​ണ്സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.

പോ​ലീ​സ് സ​ർ​ജ​ന്‍റാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ചു​വ​രി​ക​യാ​യി​രു​ന്ന ഹ​രീ​ന്ദ​ർ സോ​ഹി ഖ​ലി​സ്ഥാ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധ​ത്തി​ൽ പ​ങ്കെ​ടു​ത്ത​തി​ന്‍റെ വി​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യ​തി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. വീ​ഡി​യോ​യി​ൽ ഖ​ലി​സ്ഥാ​നി പ​താ​ക​യു​മാ​യി സോ​ഹി ഇ​ന്ത്യാ വി​രു​ദ്ധ മു​ദ്രാ​വാ​ക്യം വി​ളി​ക്കു​ന്ന​ത് ദൃ​ശ്യ​മാ​ണ്.

ക​ഴി​ഞ്ഞ ദി​വ​സം ഒ​രു പ​റ്റം ആ​ളു​ക​ൾ ഖ​ലി​സ്ഥാ​ൻ അ​നു​കൂ​ല മു​ദ്രാ​വാ​ക്യ​ങ്ങ​ളു​മാ​യി ബ്രാം​പ്ട​ണി​ലെ ക്ഷേ​ത്ര​ത്തി​ലേ​ക്ക് പ്ര​ക​ട​നം ന​ട​ത്തു​ക​യാ​യി​രു​ന്നു. ക്ഷേ​ത്ര കാ​വ​ട​ത്തി​ൽ നി​ന്ന ഭ​ക്ത​രെ​യും ഇ​ന്ത്യ​യു​ടെ പ​താ​ക ഏ​ന്തി​യ ആ​ളു​ക​ളെ​യും ക്ഷേ​ത്ര മ​തി​ലി​നു അ​ക​ത്തേ​ക്ക് ക​ട​ന്നു ക​യ​റി​യ ഖ​ലി​സ്ഥാ​ൻ അ​നു​കൂ​ലി​ക​ൾ മ​ർ​ദി​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.