ജാ​ർ​ഖ​ണ്ഡി​ൽ ഇ​ന്ത്യ സ​ഖ്യം വീ​ണ്ടും അ​ധി​കാ​ര​ത്തി​ലെ​ത്തും: ഹേ​മ​ന്ത് സോ​റ​ൻ
Tuesday, November 5, 2024 3:19 AM IST
റാ​ഞ്ചി: ജാ​ർ​ഖ​ണ്ഡി​ൽ ഇ​ന്ത്യ സ​ഖ്യം വീ​ണ്ടും അ​ധി​കാ​ര​ത്തി​ലെ​ത്തു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി​യും ജെ​എം​എം നേ​താ​വു​മാ​യ ഹേ​മ​ന്ത് സോ​റ​ൻ. വ​രു​ന്ന നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൻ വ​ൻ ഭൂ​രി​പ​ക്ഷ​ത്തി​ലാ​യി​രി​ക്കും ഇ​ന്ത്യ സ​ഖ്യ​ത്തി​ന്‍റെ വി​ജ​യ​മെ​ന്നും ഹേ​മ​ന്ത് സോ​റ​ൻ അ​വ​കാ​ശ​പ്പെ​ട്ടു.

"സം​സ്ഥാ​ന​ത്തെ എ​ല്ലാ വി​ഭാ​ഗം ജ​ന​ങ്ങ​ളു​ടെ​യും ക്ഷേ​മ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ക്കാ​ൻ സ​ർ​ക്കാ​രി​ന് സാ​ധി​ച്ചു. സം​സ്ഥാ​ന​ത്തെ എ​ല്ലാ മേ​ഖ​ല​യേ​യും പു​രോ​ഗ​തി​യി​ലേ​ക്ക് ന​യി​ക്കാ​ൻ സാ​ധി​ച്ചു. അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ൻ മി​ക​ച്ച പു​രോ​ഗ​തി​യാ​ണ് സം​സ്ഥാ​ന​ത്ത് ഉ​ണ്ടാ​യ​ത്. അ​തു​കൊ​ണ്ട് ത​ന്നെ വീ​ണ്ടും അ​ധി​കാ​ര​ത്തി​ലെ​ത്തും.'- ഹേ​മ​ന്ത് സോ​റ​ൻ പ​റ​ഞ്ഞു.

ബി​ജെ​പി​യും എ​ൻ​ഡി​എ​യും മ​ത​ത്തി​ന്‍റെ​യും ജാ​തി​യു​ടെ​യും ഒ​ക്കെ പേ​രി​ൽ സ​മൂ​ഹ​ത്തി​നെ വി​ഭ​ജി​ക്കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​തെ​ന്നും സോ​റ​ൻ കു​റ്റ​പ്പെ​ടു​ത്തി. അ​വ​ർ​ക്ക് എ​ല്ലാ വി​ഭാ​ഗം ജ​ന​ങ്ങ​ളെ​യും ചേ​ർ​ത്തു​നി​ർ​ത്താ​നാ​വി​ല്ലെ​ന്നും ഹേ​മ​ന്ത് സോ​റ​ൻ പ​റ​ഞ്ഞു. സം​സ്ഥാ​ന​ത്തെ ജ​ന​ങ്ങ​ൾ ഇ​ന്ത്യ സ​ഖ്യ​ത്തി​ന്‍റെ ഭ​ര​ണം തു​ട​രാ​ൻ ത​ന്നെ​യാ​ണ് ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ര​ണ്ട് ഘ​ട്ട​മാ​യാ​ണ് ജാ​ർ​ഖ​ണ്ഡി​ൽ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ക. ന​വം​ബ​ർ 13ന് ​ആ​ദ്യ​ഘ​ട്ട​വും 20 ന് ​ര​ണ്ടാം ഘ​ട്ട​വും ന​ട​ക്കും. ന​വം​ബ​ർ 23നാ​ണ് വോ​ട്ടെ​ണ്ണ​ൽ.

RELATED NEWS