വൈ​ക്ക​ത്ത​ഷ്ട​മി​ക്കു വി​പു​ല​മാ​യ ഒ​രു​ക്ക​ങ്ങ​ള്‍; മ​ഹോ​ത്സ​വം 12 മു​ത​ല്‍ 23 വ​രെ
Monday, November 4, 2024 8:05 PM IST
വൈ​ക്കം: വൈ​ക്ക​ത്ത​ഷ്ട​മി മ​ഹോ​ത്സ​വ​ത്തി​നു വി​പു​ല​മാ​യ ഒ​രു​ക്ക​ങ്ങള്‍ ന​ട​ത്താ​ന്‍ ആ​ലോ​ച​ന​യോ​ഗ​ത്തി​ല്‍ തീ​രു​മാ​ന​മാ​യി. 12 മു​ത​ല്‍ 23 വ​രെ​യാ​ണ് വൈ​ക്ക​ത്ത​ഷ്ട​മി. ഈ ​ദി​വ​സ​ങ്ങ​ളി​ല്‍ 24 മ​ണി​ക്കൂ​റും പോ​ലീ​സ്, ഫ​യ​ര്‍​ഫോ​ഴ്സ്, എ​ക്സൈ​സ് വി​ഭാ​ഗ​ങ്ങ​ളു​ടെ ക​ണ്‍​ട്രോ​ള്‍ റൂ​മു​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കും. ക്ഷേ​ത്ര​ത്തി​ലും പ​രി​സ​ര​ങ്ങ​ളി​ലും സു​ര​ക്ഷാ​ക്ര​മീ​ക​ര​ണ​ങ്ങ​ള്‍​ക്കാ​യി 550 പോ​ലീ​സു​കാ​രെ വി​ന്യ​സി​ക്കും.

ക്ഷേ​ത്ര​വും പ​രി​സ​ര​വും സി​സി​ടി​വി​യു​ടെ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രി​ക്കും. ഇ​തി​നാ​യി 45 സ്ഥി​രം സി​സി​ടി​വി കാ​മ​റ​ക​ള്‍ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. ത​ക​രാ​റി​ലാ​യ സി​സി​ടി​വി​ക​ളും ഹൈ​മാ​സ്റ്റ് ലൈ​റ്റു​ക​ളും അ​ഷ്ട​മി​ക്കു മു​ന്‍​പാ​യി ന​ന്നാ​ക്കും. ല​ഹ​രി വ​സ്തു​ക്ക​ളു​മാ​യെ​ത്തു​ന്ന​വ​രെ പി​ടി​കൂ​ടാ​ൻ സം​യു​ക്ത സ്ക്വാ​ഡ് രൂ​പീ​ക​രി​ക്കും.

ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍​ത്തി​ക്കു​ന്ന അ​ത്യാ​ഹി​ത വി​ഭാ​ഗം, ആം​ബു​ല​ന്‍​സ്, മ​രു​ന്ന് സേ​വ​ന​ങ്ങ​ളും ല​ഭ്യ​മാ​കും. ക്ഷേ​ത്ര​ത്തി​നു സ​മീ​പം ന​ഴ്സു​മാ​രു​ള്‍​പ്പെ​ടു​ന്ന പ്ര​ത്യേ​ക മെ​ഡി​ക്ക​ല്‍ സം​ഘ​ത്തെ നി​യോ​ഗി​ക്കും. ക്ഷേ​ത്ര​വും പ​രി​സ​ര​വും മാ​ലി​ന്യ​മു​ക്ത​മാ​ക്കു​ന്ന​തി​നാ​യി ഹ​രി​ത​ക​ര്‍​മ സേ​നാം​ഗ​ങ്ങ​ള്‍​ക്കൊ​പ്പം കു​ടും​ബ​ശ്രീ സി​ഡി​എ​സ് അം​ഗ​ങ്ങ​ളെ​യും നി​യോ​ഗി​ക്കും.

ജൈ​വ മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​നു പ്ര​ത്യേ​ക സ​ജ്ജീ​ക​ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തും. വ​ഴി​യോ​ര ക​ച്ച​വ​ട​ത്തി​ന് അ​നു​മ​തി ന​ല്‍​കു​മ്പോ​ള്‍ വൈ​ദ്യു​തി പോ​സ്റ്റു​ക​ൾ ക​ട​ക​ള്‍​ക്കു​ള്ളി​ല്‍ വ​രാ​ത്ത വി​ധം ന​ല്‍​ക​ണ​മെ​ന്ന് കെ​എ​സ്ഇ​ബി നി​ര്‍​ദ്ദേ​ശി​ച്ചി​ട്ടു​ണ്ട്. വൈ​ക്കം കാ​യ​ലോ​ര ബീ​ച്ചി​ല്‍ ബാ​രി​ക്കേ​ഡ് സം​വി​ധാ​നം ഉ​ണ്ടാ​വും. ജ​ല​ഗ​താ​ഗ​ത​വ​കു​പ്പ് സ്പെ​ഷ​ല്‍ സ​ര്‍​വീ​സ് ഉ​ള്‍​പ്പെ​ടെ ഏ​ര്‍​പ്പെ​ടു​ത്തും. ആ​ള്‍​ത്തി​ര​ക്കു പ​രി​ഗ​ണി​ച്ചു ത​വ​ണ​ക്ക​ട​വി​ലും വൈ​ക്ക​ത്തു​മു​ള്ള ബോ​ട്ട് ജെ​ട്ടി​ക​ളി​ല്‍ ബാ​രി​ക്കേ​ഡു​ക​ള്‍ സ്ഥാ​പി​ക്കും.

കെ​എ​സ്ആ​ര്‍​ടി​സി വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് അ​ധി​ക സ​ര്‍​വീ​സു​ക​ള്‍ ന​ട​ത്തും. 15 ബ​സു​ക​ള്‍ ഇ​തി​നാ​യി ത​യാ​റാ​ക്കും. ന​ഗ​ര​ത്തി​ല്‍ ഇ ​ടോ​യ്‌​ലെ​റ്റ് സം​വി​ധാ​നം ഒ​രു​ക്കും. സ്വ​കാ​ര്യ ബ​സു​ക​ള്‍​ക്ക് പാ​ര്‍​ക്കിം​ഗ് സം​വി​ധാ​ന​മൊ​രു​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും പ​രി​ഗ​ണി​ക്കും.

യോ​ഗ​ത്തി​ൽ സി.​കെ. ആ​ശ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ന്ത്രി വി.​എ​ന്‍. വാ​സ​വ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ ക​ള​ക്ട​ര്‍ ജോ​ണ്‍ വി. ​സാ​മു​വ​ല്‍, ന​ഗ​ര​സ​ഭാ അ​ധ്യ​ക്ഷ പ്രീ​ത രാ​ജേ​ഷ്, വൈ​സ് ചെ​യ​ര്‍​മാ​ന്‍ പി.​ടി. സു​ഭാ​ഷ്, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം പി.​എ​സ്. പു​ഷ്പ​മ​ണി, പാ​ലാ ആ​ര്‍​ഡി​ഒ​യു​ടെ ചു​മ​ത​ല വ​ഹി​ക്കു​ന്ന എം. ​അ​മ​ല്‍ മ​ഹേ​ശ്വ​ര്‍, അ​ഡീ​ഷ​ണ​ല്‍ എ​സ്പി വി​നോ​ദ് പി​ള്ള, വൈ​ക്കം ഡി​വൈ​എ​സ്പി സി​ബി​ച്ച​ന്‍ ജോ​സ​ഫ്, ത​ഹ​സീ​ല്‍​ദാ​ര്‍ എ.​എ​ന്‍. ഗോ​പ​കു​മാ​ര്‍, ന​ഗ​ര​സ​ഭാം​ഗം ഗി​രി​ജ കു​മാ​രി, ദേ​വ​സ്വം ക​മ്മീ​ഷ​ണ​ര്‍ കെ.​ആ​ര്‍. ശ്രീ​ല​ത, ദേ​വ​സ്വം ബോ​ര്‍​ഡ് അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ര്‍ എം.​ജി. മ​ധു തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.