കെ-​റെ​യി​ൽ വി​രു​ദ്ധ സ​മി​തി​യോ​ട് മു​ഖം​തി​രി​ച്ച് റെ​യി​ല്‍​വേ മ​ന്ത്രി; ബി​ജെ​പി വെ​ട്ടി​ൽ
Monday, November 4, 2024 6:25 PM IST
സ്വ​ന്തം ലേ​ഖ​ക​ന്‍
കോ​ഴി​ക്കോ​ട്: കെ-​റെ​യി​ല്‍ പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് റെ​യി​ൽ​വേ മ​ന്ത്രി അ​ശ്വ​നി വൈ​ഷ്ണ​വി​ന്‍റെ നി​ല​പാ​ടി​ല്‍ വെ​ട്ടി​ലാ​യി ബി​ജെ​പി സം​സ്ഥാ​ന നേ​തൃ​ത്വം. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ള്‍ ന​ട​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ര​ണ്ടാം ന​രേ​ന്ദ്ര മോ​ദി സ​ര്‍​ക്കാ​രി​ന്‍റെ കാ​ല​ത്തു ത​ങ്ങ​ള്‍ ന​ഖ​ശി​ഖാ​ന്തം എ​തി​ര്‍​ത്ത പ​ദ്ധ​തി​യെ​യാ​ണ് കേ​ര​ള​ത്തി​ല്‍ എ​ത്തി റെ​യി​ല്‍​വേ മ​ന്ത്രി ന്യാ​യീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

ഇ​ത് വ​ലി​യ തി​രി​ച്ച​ടി​യു​ണ്ടാ​ക്കു​മെ​ന്നാ​ണ് ബി​ജെ​പി സം​സ്ഥാ​ന നേ​തൃ​ത്വം ക​രു​തു​ന്ന​ത്. സാ​ങ്കേ​തി​ക-​പാ​രി​സ്ഥി​തി​ക പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ച്ചാ​ൽ കെ-​റെ​യി​ലി​ന്‍റെ തു​ട​ർ​ന​ട​പ​ടി​ക​ൾ​ക്കു സ​ന്ന​ദ്ധ​മാ​ണെ​ന്ന് മ​ന്ത്രി അ​ശ്വ​നി വൈ​ഷ്ണ​വ് വ്യ​ക്ത​മാ​ക്കി.

കെ-​റെ​യി​ലി​ന് അ​നു​മ​തി ന​ല്‍​ക​രു​തെ​ന്ന് നി​വേ​ദ​നം ന​ല്‍​കി​യ കെ-​റെ​യി​ൽ വി​രു​ദ്ധ സ​മ​ര​സ​മി​തി നേ​താ​ക്ക​ളോ​ട് കെ-​റെ​യി​ൽ കേ​ര​ള​ത്തി​ന് ആ​വ​ശ്യ​മ​ല്ലേ​യെ​ന്നാ​യി​രു​ന്നു മ​ന്ത്രി​യു​ടെ മ​റു​പ​ടി. കോ​ഴി​ക്കോ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ സ​ന്ദ​ർ​ശ​ന​ത്തി​നി​ട​യി​ലാ​ണു നി​വേ​ദ​നം ന​ൽ​കി​യ​ത്.

മ​ന്ത്രി​യു​ടെ കെ-​റെ​യി​ല്‍ അ​നു​കൂ​ല നി​ല​പാ​ടു പ​ദ്ധ​തി​ക്കു വീ​ണ്ടും ജീ​വ​ന്‍ വ​യ്പി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യാ​ണ് ഇ​പ്പോ​ള്‍ ഉ​യ​ര്‍​ന്നി​രി​ക്കു​ന്ന​ത്. കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ് ഗോ​പി​യും കെ-​റെ​യി​ല്‍ വ​രു​മെ​ന്ന​നി​ല​പാ​ടാ​ണ് ക​ഴി​ഞ്ഞ ദി​വ​സം മാ​ധ്യ​മ​ങ്ങ​ള്‍​ക്ക് മു​ന്നി​ല്‍ സ്വീ​ക​രി​ച്ച​ത്. ഇ​തും സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ന് തി​രി​ച്ച​ടി​യാ​ണ്.

റെ​ഡ് സി​ഗ്ന​ൽ വീ​ണ പ​ദ്ധ​തി​യി​ൽ സം​സ്ഥാ​ന​ത്തി​ന് പ്ര​തീ​ക്ഷ ന​ൽ​കു​ന്ന​താ​ണ് റെ​യി​ൽ​വേ മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന. കെ-​റെ​യി​ൽ ഡി​പി​ആ​റി​ൽ ഏ​റ്റ​വു​മ​ധി​കം എ​തി​ർ​പ്പ് ഉ​യ​ർ​ന്ന​ത് പാ​രി​സ്ഥി​തി​ക പ്ര​ശ്ന​ങ്ങ​ളി​ലാ​ണ്. ഡി​പി​ആ​ർ മൊ​ത്തം മാ​റ്റു​ക എ​ളു​പ്പ​മ​ല്ല.

ഭൂ​മി ഏ​റ്റെ​ടു​ക്ക​ലി​ന്‍റെ സാ​ധ്യ​താ പ​ഠ​നം നി​ർ​ത്തി ഉ​ദ്യോ​ഗ​സ്ഥ​രെ വി​വി​ധ വ​കു​പ്പു​ക​ളി​ലേ​ക്ക് സം​സ്ഥാ​ന സ​ർ​ക്കാ​ർ തി​രി​ച്ച​യ​ച്ചു ക​ഴി​ഞ്ഞു. ചെ​റി​യൊ​രു പ്ര​തീ​ക്ഷ വ​ച്ച് അ​ടു​ത്തി​ടെ ഡ​ൽ​ഹി​യി​ൽ റെ​യി​ൽ​വേ മ​ന്ത്രി​യു​മാ​യു​ള്ള ച​ർ​ച്ച​യി​ൽ മു​ഖ്യ​മ​ന്ത്രി കെ-​റെ​യി​ൽ വീ​ണ്ടും ഉ​ന്ന​യി​ച്ചി​രു​ന്നു.

ഇ​നി എ​ന്തു പ​ഠ​ന​ത്തി​നി​റ​ങ്ങി​യാ​ലും സ​ർ​ക്കാ​ര്‍ വീ​ണ്ടും നേ​രി​ടേ​ണ്ടി വ​രി​ക അ​തി​ശ​ക്ത​മാ​യ സ​മ​ര​ത്തെ​യാ​കും. പ​ദ്ധ​തി ന​ട​പ്പാ​ക്കാ​രു​തെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കെ-​റെ​യി​ൽ വി​രു​ദ്ധ​സ​മി​തി റെ​യി​ൽ​വേ മ​ന്ത്രി​ക്ക് കോ​ഴി​ക്കോ​ട് വ​ച്ച് നി​വേ​ദ​നം ന​ൽ​കി​യ​തും ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്.

ഡി​പി​ആ​ർ സ​മ​ർ​പ്പി​ച്ച് നാ​ലു​വ​ർ​ഷം പി​ന്നി​ട്ടി​ട്ടും കേ​ന്ദ്രം അം​ഗീ​ക​രി​ച്ചി​ട്ടി​ല്ല. നാ​ലു വ​ർ​ഷം പി​ന്നി​ട്ട​തോ​ടെ ഇ​നി കെ- ​റെ​യി​ൽ ന​ട​പ്പാ​ക്കാ​ൻ അ​ധി​ക​മാ​യി വേ​ണ്ട​ത് 20,000 കോ​ടി എ​ന്ന​തും പ്ര​ശ്ന​മാ​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.