തൃ​ശൂ​ർ പൂ​രം ക​ല​ക്ക​ൽ; തി​രു​വ​മ്പാ​ടി ദേ​വ​സ്വ ഭാ​ര​വാ​ഹി​ക​ളെ ചോ​ദ്യം ചെ​യ്തു
Monday, November 4, 2024 5:13 PM IST
തൃ​ശൂ​ർ: തൃ​ശൂ​ർ പൂ​രം ക​ല​ങ്ങി​യ​തി​ൽ സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച ത്രി​ത​ല അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി തി​രു​വ​മ്പാ​ടി ദേ​വ​സ്വ​ത്തി​ന്‍റെ ഭാ​ര​വാ​ഹി​ക​ളെ അ​ന്വേ​ഷ​ണ​സം​ഘം ചോ​ദ്യം ചെ​യ്തു.

തി​രു​വ​മ്പാ​ടി ദേ​വ​സ്വം സെ​ക്ര​ട്ട​റി കെ. ​ഗി​രീ​ഷ് കു​മാ​ർ, ജോ​യി​ൻ സെ​ക്ര​ട്ട​റി ശ​ശി​ധ​ര​ൻ എ​ന്നി​വ​രെ​യാ​ണ് ചോ​ദ്യം ചെ​യ്ത​ത്. പൂ​രം നി​ർ​ത്തി​വ​യ്ക്കേ​ണ്ട സാ​ഹ​ച​ര്യ​മെ​ന്താ​യി​രു​ന്നു എ​ന്ന​താ​ണ് ആ​ദ്യ​ഘ​ട്ട ചോ​ദ്യം ചെ​യ്യ​ലി​ൽ ആ​രാ​ഞ്ഞ​ത്.

എ​ഡി​ജി​പി എം.​ആ​ർ. അ​ജി​ത് കു​മാ​ർ പൂ​രം ക​ല​ങ്ങി​യ​തി​നെ സം​ബ​ന്ധി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ഗു​രു​ത​ര ക​ണ്ടെ​ത്ത​ലു​ക​ളാ​യി​രു​ന്നു തി​രു​വ​മ്പാ​ടി ദേ​വ​സ്വ​ത്തി​നെ​തി​രെ ഉ​ണ്ടാ​യി​രു​ന്ന​ത്.

ഇ​തി​ന്‍റെ കൂ​ടി പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ത്രി​ത​ല അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ആ​ദ്യ​ഘ​ട്ട​ത്തി​ൽ ത​ന്നെ തി​രു​വ​മ്പാ​ടി ദേ​വ​സ​ത്തി​ന്‍റെ ഭാ​ര​വാ​ഹി​ക​ളെ ചോ​ദ്യം ചെ​യ്ത് വി​ശ​ദ​മാ​യ മൊ​ഴി രേ​ഖ​പ്പെ​ടു​ത്താ​നു​ള്ള നീ​ക്കം.

RELATED NEWS