ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ തോ​ന്നി​യി​ട​ത്ത് നി​ർ​ത്ത​രു​ത്; കെ​എ​സ്ആ​ർ​ടി​സി​യി​ൽ പു​തി​യ പ​രി​ഷ്കാ​രം
Monday, November 4, 2024 3:58 PM IST
പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർ
ചാ​ത്ത​ന്നൂ​ർ: കെ​എ​സ്ആ​ർ​ടി​സി​യു​ടെ ദീ​ർ​ഘ​ദൂ​ര സ​ർ​വീ​സു​ക​ൾ യാ​ത്ര​ക്കാ​ർ​ക്ക് ഭ​ക്ഷ​ണ​ത്തി​നാ​യി ഇ​നി ഓ​പ്പ​റേ​റ്റിം​ഗ് സ്റ്റാ​ഫി​ന് ഇ​ഷ്ട​മു​ള്ളി​ട​ത്ത് നി​ർ​ത്ത​രു​ത്. ഭ​ക്ഷ​ണ​ത്തി​നും ചാ​യ​യ്ക്കു​മാ​യി ജീ​വ​ന​ക്കാ​ർ ഇ​നി കെ​എ​സ്ആ​ർ​ടി​സി നി​ശ്ച​യി​ച്ചി​ട്ടു​ള്ള ഹോ​ട്ട​ലു​ക​ളി​ൽ മാ​ത്ര​മേ നി​ർ​ത്താ​വൂ.

ഇ​ത്ത​ര​ത്തി​ൽ 24 ഇ​ട​ത്താ​വ​ള​ങ്ങ​ളാ​ണ് കേ​ര​ള​ത്തി​ൽ കെ​എ​സ്ആ​ർ​ടി​സി മാ​നേ​ജ്മെ​ന്‍റ് അം​ഗീ​ക​രി​ച്ച് നി​ർ​ദ്ദേ​ശി​ച്ചി​ട്ടു​ള്ള​ത്. കാ​യം​കു​ള​ത്തി​ന​ടു​ത്ത് കെ​ടി​ഡി​സി​യു​ടെ ആ​ഹാ​ർ ഹോ​ട്ട​ലും പ​ട്ടി​ക​യി​ലു​ണ്ട്. മ​റ്റ് 23 എ​ണ്ണ​വും സ്വ​കാ​ര്യ ഹോ​ട്ട​ലു​ക​ളാ​ണ്.

നി​ല​വി​ൽ അം​ഗീ​കൃ​ത​വും അം​ഗീ​കാ​ര​വു​മി​ല്ലാ​ത്ത ഹോ​ട്ട​ലു​ക​ളി​ലാ​ണ് ജീ​വ​ന​ക്കാ​ർ ഇ​ട​ത്താ​വ​ള​മാ​യി ബ​സ് നി​ർ​ത്തി​യി​രു​ന്ന​ത്. ഇ​ത്ത​രം ഹോ​ട്ട​ലു​ക​ളെ​ക്കു​റി​ച്ച് യാ​ത്ര​ക്കാ​ർ പ​രാ​തി ഉ​ന്ന​യി​ച്ചി​രു​ന്നു. പ​രാ​തി​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ എ​സ്റ്റേ​റ്റ് വി​ഭാ​ഗം സ​മ​ഗ്ര​മാ​യ പ​ഠ​നം ന​ട​ത്തു​ക​യും താ​ല്പ​ര്യ​പ​ത്രം ക്ഷ​ണി​ക്കു​ക​യും ചെ​യ്ത​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പു​തി​യ ഇ​ട​ത്താ​വ​ള​ങ്ങ​ൾ നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്.

ദീ​ർ​ഘ​ദൂ​ര ബ​സു​ക​ളി​ൽ ഇ​ട​ത്താ​വ​ള​ങ്ങ​ളു​ടെ പേ​രും നി​ർ​ത്തു​ന്ന​സ​മ​യ​വും യാ​ത്ര​ക്കാ​ർ​ക്ക് കാ​ണ​ത്ത​ക്ക​വി​ധം എ​ഴു​തി വ​യ്ക്കും. പ്ര​ഭാ​ത​ഭ​ക്ഷ​ണ​ത്തി​ന് രാ​വി​ലെ 7.30 മു​ത​ൽ 9 വ​രെ​യും ഉ​ച്ച​യൂ​ണി​ന് 12.30 മു​ത​ൽ 2 വ​രെ​യും ചാ​യ, ല​ഘു​ഭ​ക്ഷ​ണം എ​ന്നി​വ​യ്ക്ക് 4 മു​ത​ൽ 6 വ​രെ​യും രാ​ത്രി ഭ​ക്ഷ​ണ​ത്തി​ന് 8 മു​ത​ൽ 11 വ​രെ​യു​മാ​ണ് സ​മ​യം നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്.

അ​ന്ത​ർ സം​സ്ഥാ​ന​പാ​ത​ക​ളി​ൽ ര​ണ്ടി​ട​ത്തും സം​സ്ഥാ​ന ഹൈ​വേ​ക​ളി​ൽ മൂ​ന്നി​ട​ത്തും മെ​യി​ൻ സെ​ൻ​ട്ര​ൽ (എം​സി) റോ​ഡി​ൽ ഏ​ഴി​ട​ത്തും ദേ​ശീ​യ​പാ​ത​യി​ൽ 12 ഇ​ട​ത്തു​മാ​ണ് ഇ​ട​ത്താ​വ​ള​ങ്ങ​ൾ. കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​ക​ളി​ലെ കാ​ന്‍റീ​നു​ക​ൾ നി​ല​വി​ലെ പോ​ലെ പ്ര​വ​ർ​ത്തി​ക്കും. ഈ ​ഇ​ട​ത്താ​വ​ള​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ് ദീ​ർ​ഘ​ദൂ​ര ബ​സു​ക​ൾ നി​ർ​ത്തു​ന്ന​തെ​ന്ന് ഉ​റ​പ്പാ​ക്കാ​നും യൂ​ണി​റ്റ് അ​ധി​കൃ​ത​ർ​ക്ക് നി​ർ​ദ്ദേ​ശ​മു​ണ്ട്.

ഹോ​ട്ട​ലു​ക​ളും സ്ഥ​ല​വും

1. ലേ ​അ​റേ​ബ്യ കു​റ്റി​വ​ട്ടം, ക​രു​നാ​ഗ​പ്പ​ള്ളി
2. പ​ന്തോ​റ വ​വ്വാ​ക്കാ​വ്, ക​രു​നാ​ഗ​പ്പ​ള്ളി
3. ആ​ദി​ത്യ ഹോ​ട്ട​ല്‍ ന​ങ്ങ്യാ​ര്‍​കു​ള​ങ്ങ​ര, കാ​യം​കു​ളം
4. അ​വീ​സ് പു​ട്ട് ഹൗ​സ് പു​ന്ന​പ്ര, ആ​ല​പ്പു​ഴ
5. റോ​യ​ല്‍ 66 ക​രു​വാ​റ്റ, ഹ​രി​പ്പാ​ട്
6. ഇ​സ്താം​ബു​ള്‍ തി​രു​വ​മ്പാ​ടി, ആ​ല​പ്പു​ഴ
7. ആ​ര്‍​ആ​ര്‍ മ​തി​ല​കം എ​റ​ണാ​കു​ളം
8. റോ​യ​ല്‍ സി​റ്റി മാ​നൂ​ര്‍, എ​ട​പ്പാ​ള്‍
9. ഖൈ​മ റെ​സ്‌​റ്റോ​റ​ന്‍റ് ത​ല​പ്പാ​റ, തി​രൂ​ര​ങ്ങാ​ടി
10. ഏ​കം നാ​ട്ടു​കാ​ല്‍, പാ​ല​ക്കാ​ട്
11. ലേ​സാ​ഫ​യ​ര്‍ സു​ല്‍​ത്താ​ന്‍​ബ​ത്തേ​രി
12. ക്ലാ​സി​ക്കോ താ​ന്നി​പ്പു​ഴ, അ​ങ്ക​മാ​ലി
13. കേ​ര​ള ഫു​ഡ് കോ​ര്‍​ട്ട് കാ​ല​ടി, അ​ങ്ക​മാ​ലി
14. പു​ല​രി കൂ​ത്താ​ട്ടു​കു​ളം
15. ശ്രീ ​ആ​ന​ന്ദ​ഭ​വ​ന്‍ കോ​ട്ട​യം
16. അ​മ്മ വീ​ട് വ​യ​യ്ക്ക​ല്‍, കൊ​ട്ടാ​ര​ക്ക​ര
17. ശ​ര​വ​ണ​ഭ​വ​ന്‍ പേ​രാ​മ്പ്ര, ചാ​ല​ക്കു​ടി
18. ആ​ന​ന്ദ്ഭ​വ​ന്‍ പാ​ല​പ്പു​ഴ, മൂ​വാ​റ്റു​പു​ഴ
19. ഹോ​ട്ട​ല്‍ പൂ​ര്‍​ണ​പ്ര​കാ​ശ് കൊ​ട്ടാ​ര​ക്ക​ര
20. മ​ല​ബാ​ര്‍ വൈ​റ്റ് ഹൗ​സ് ഇ​ര​ട്ട​ക്കു​ളം, തൃ​ശൂ​ര്‍-​പാ​ല​ക്കാ​ട് റൂ​ട്ട്
21. കെ​ടി​ഡി​സി ആ​ഹാ​ര്‍ ഓ​ച്ചി​റ, കാ​യം​കു​ളം
22. എ​ടി ഹോ​ട്ട​ല്‍ കൊ​ടു​ങ്ങ​ല്ലൂ​ര്‍
23. ല​ഞ്ചി​യ​ന്‍ ഹോ​ട്ട​ല്‍, അ​ടി​വാ​രം, കോ​ഴി​ക്കോ​ട്
24. ഹോ​ട്ട​ല്‍ ന​ടു​വ​ത്ത്, മേ​പ്പാ​ടി, മാ​ന​ന്ത​വാ​ടി

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.