ഒ​രു മാ​റ്റ​വു​മി​ല്ല! സ്വ​ർ​ണ​വി​ല 59,000ല്‍ ​താ​ഴെത്തന്നെ
Monday, November 4, 2024 11:10 AM IST
കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ര​ണ്ടു​ദി​വ​സ​ത്തെ വീ​ഴ്ച​യ്ക്കു ശേ​ഷം മാ​റ്റ​മി​ല്ലാ​തെ തു​ട​ർ​ന്ന് സ്വ​ർ​ണ​വി​ല. ശ​നി​യാ​ഴ്ച​ത്തെ വി​ല​യാ​യ 59,000 രൂ​പ​യി​ല്‍ താ​ഴെ​ത്ത​ന്നെ​യാ​ണ് സ്വ​ര്‍​ണ​വി​ല. പ​വ​ന് 58,960 രൂ​പ​യി​ലും ഗ്രാ​മി​ന് 7,370 രൂ​പ​യി​ലു​മാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്. 18 കാ​ര​റ്റ് സ്വ​ര്‍​ണ​ത്തി​ന് ഗ്രാ​മി​ന് 6,075 രൂ​പ​യി​ലും പ​വ​ന് 48,600 രൂ​പ​യി​ലു​മാ​ണ് വ്യാ​പാ​രം ന​ട​ക്കു​ന്ന​ത്.

ദീ​പാ​വ​ലി ദി​ന​ത്തി​ൽ പ​വ​ന് 120 രൂ​പ ഉ​യ​ർ​ന്ന് 59,640 രൂ​പ​യെ​ന്ന പു​ത്ത​ൻ ഉ​യ​ര​ത്തി​ലെ​ത്തി​യ ശേ​ഷ​മാ​ണ് വെ​ള്ളി​യാ​ഴ്ച സ്വ​ർ​ണ​വി​ല താ​ഴേ​ക്കു​പോ​യ​ത്. വെ​ള്ളി​യാ​ഴ്ച പ​വ​ന് 560 രൂ​പ​യും ശ​നി​യാ​ഴ്ച 120 രൂ​പ​യു​മാ​ണ് കു​റ​ഞ്ഞ​ത്. മൂ​ന്ന് ദി​വ​സ​ത്തി​നി​ടെ ആ​യി​ര​ത്തി​ല​ധി​കം രൂ​പ വ​ര്‍​ധി​ച്ച് 60,000ലേ​ക്ക് നീ​ങ്ങി​യി​രു​ന്ന സ്വ​ര്‍​ണ​വി​ല​യാ​ണ് തി​രി​ച്ചി​റ​ങ്ങി​യ​ത്. 21 ദി​വ​സ​ത്തി​നി​ടെ ഏ​ക​ദേ​ശം 3500 രൂ​പ വ​ര്‍​ധി​ച്ച ശേ​ഷ​മാ​ണ് ര​ണ്ടു​ദി​വ​സം കൊ​ണ്ട് 680 രൂ​പ താ​ഴ്ന്ന​ത്.

ചൊ​വ്വാ​ഴ്ച​യാ​ണ് സ്വ​ര്‍​ണ​വി​ല ആ​ദ്യ​മാ​യി 59,000 തൊ​ട്ട​ത്. പ​വ​ന് 480 രൂ​പ​യും ഗ്രാ​മി​ന് 60 രൂ​പ​യു​മാ​ണ് ചൊ​വ്വാ​ഴ്ച കൂ​ടി​യ​ത്. ബു​ധ​നാ​ഴ്ച പ​വ​ന് 520 രൂ​പ​യും ഗ്രാ​മി​ന് 65 രൂ​പ​യും വ​ർ​ധി​ച്ചി​രു​ന്നു. തി​ങ്ക​ളാ​ഴ്ച ഒ​റ്റ​യ​ടി​ക്ക് 360 രൂ​പ കു​റ​ഞ്ഞ ശേ​ഷ​മാ​ണ് മൂ​ന്നു​ദി​വ​സം വീ​ണ്ടും കു​തി​ച്ച​ത്. നാ​ല് ദി​വ​സ​ത്തി​നി​ടെ 2,000 രൂ​പ​യു​ടെ വ​ര്‍​ധ​ന​യാ​ണ് സ്വ​ര്‍​ണ വി​പ​ണി​യി​ലു​ണ്ടാ​യ​ത്.

ഒ​ക്ടോ​ബ​ർ ആ​ദ്യം 56,400 രൂ​പ​യാ​യി​രു​ന്നു സ്വ​ര്‍​ണ​വി​ല. പ​ത്തി​ന് 56,200 രൂ​പ​യാ​യി താ​ഴ്ന്ന് ഈ ​മാ​സ​ത്തെ ഏ​റ്റ​വും താ​ഴ്ന്ന നി​ല​വാ​ര​ത്തി​ല്‍ എ​ത്തി. എ​ന്നാ​ല്‍ പി​ന്നീ​ടു​ള്ള ദി​വ​സ​ങ്ങ​ളി​ല്‍ റി​ക്കാ​ര്‍​ഡു​ക​ള്‍ ഭേ​ദി​ച്ച് വി​ല ഉ​യ​രു​ന്ന​താ​ണ് ദൃ​ശ്യ​മാ​യ​ത്.

പി​ന്നീ​ട് ഒ​ക്‌​ടോ​ബ​ര്‍ 16നാ​ണ് വി​ല പ​വ​ന് 57,000 രൂ​പ ക​ട​ന്ന​ത്. ഒ​ക്‌​ടോ​ബ​ര്‍ 19 ന് ​ഇ​ത് 58,000 രൂ​പ​യും ക​ട​ന്നു. അ​തി​ന് ശേ​ഷം 58,000 രൂ​പ​യ്ക്ക് താ​ഴോ​ട്ട് പോ​യി​ട്ടി​ല്ല. ഒ​ക്ടോ​ബ​ർ 29ന് 59,000 ​ക​ട​ന്ന സ്വ​ർ​ണ​വി​ല വീ​ണ്ടും കു​തി​ച്ചു​യ​രു​ക​യാ​ണ‌ു​ണ്ടാ​യ​ത്.

ആ​ഗോ​ള​വി​പ​ണി​യി​ലെ മു​ന്നേ​റ്റ​ങ്ങ​ളാ​ണ് ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ലും പ്ര​തി​ഫ​ലി​ക്കു​ന്ന​ത്. ആ​ഗോ​ള വി​പ​ണി​യി​ല്‍ സ്വ​ര്‍​ണ​വി​ല വീ​ണ്ടും ഉ​യ​ര്‍​ന്നു. യു​എ​സ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്ത​തും, ഓ​ഹ​രി വി​പ​ണി​ക​ളി​ല്‍ തു​ട​രു​ന്ന അ​നി​ശ്ചി​ത​ത്വ​വു​മാ​ണ് ആ​ഗോ​ള​വി​പ​ണി​യെ സ്വാ​ധീ​നി​ച്ച​ത്.

അ​തേ​സ​മ​യം, വെ​ള്ളി​നി​ര​ക്കി​ലും മാ​റ്റ​മി​ല്ല. ഒ​രു ഗ്രാം ​സാ​ധാ​ര​ണ വെ​ള്ളി​ക്ക് 103 രൂ​പ​യി​ലാ​ണ് വ്യാ​പാ​രം ന​ട​ക്കു​ന്ന​ത്. അ​തേ​സ​മ​യം, ഹാ​ള്‍​മാ​ര്‍​ക്ക് വെ​ള്ളി​യു​ടെ വി​ല മാ​സ​ങ്ങ​ളാ​യി രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.