കു​ടും​ബ വ​ഴ​ക്ക്; ഭ​ർ​ത്താ​വി​ന്‍റെ ജ​ന​നേ​ന്ദ്രി​യം ഭാ​ര്യ മു​റി​ച്ചു
Sunday, November 3, 2024 12:36 AM IST
ന്യൂ​ഡ​ൽ​ഹി: വ​ട​ക്ക​ൻ ഡ​ൽ​ഹി​യി​ൽ കു​ടും​ബ വ​ഴ​ക്കി​നെ തു​ട​ർ​ന്ന് ഭ​ർ​ത്താ​വി​ന്‍റെ ജ​ന​നേ​ന്ദ്രി​യം ഭാ​ര്യ മു​റി​ച്ചു​മാ​റ്റി. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ യു​വാ​വി​നെ സ​ഫ്ദ​ർ​ജം​ഗ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​യാ​ളു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ബീ​ഹാ​ർ സ്വ​ദേ​ശി​യാ​യ ഇ​യാ​ൾ ര​ണ്ട് മാ​സം മു​മ്പാ​ണ് ഭാ​ര്യ​യോ​ടൊ​പ്പം ഡ​ൽ​ഹി​യി​ലേ​ക്ക് താ​മ​സം മാ​റി​യ​ത്. ശ​ക്തി ന​ഗ​റി​ലെ പേ​യിം​ഗ് ഗ​സ്റ്റ് അ​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ ഹെ​ൽ​പ്പ​റാ​യി ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു ഇ​യാ​ൾ.

സം​ഭ​വ​ദി​വ​സം രാ​ത്രി ഇ​യാ​ൾ മ​ദ്യ​പി​ച്ച് ല​ക്കു​കെ​ട്ട് ഭാ​ര്യ​യു​മാ​യി വ​ഴ​ക്കി​ട്ടി​രു​ന്നു. വ​ഴ​ക്കി​നെ​ത്തു​ട​ർ​ന്ന് ഭാ​ര്യ വീ​ട്ടി​ൽ നി​ന്ന് ഇ​റ​ങ്ങി​പ്പോ​യി. ഇ​യാ​ൾ വീ​ട്ടി​ൽ കി​ട​ന്നു​റ​ങ്ങു​ക​യും ചെ​യ്തു. പി​ന്നീ​ട് യു​വ​തി വീ​ട്ടി​ൽ മ​ട​ങ്ങി​യെ​ത്തി​യ യു​വ​തി മൂ​ർ​ച്ച​യു​ള്ള വ​സ്തു ഉ​പ​യോ​ഗി​ച്ച് ഭ​ർ​ത്താ​വി​ന്‍റെ ജ​ന​നേ​ന്ദ്രി​യം മു​റി​ക്കു​ക​യും ഓ​ടി​ര​ക്ഷ​പെ​ടു​ക​യു​മാ​യി​രു​ന്നു.

ര​ണ്ടു​പേ​രു​ടെ​യും മൂ​ന്നാം വി​വാ​ഹ​മാ​ണി​ത്. പ​രി​ക്കേ​റ്റ​യാ​ളെ ബാ​രാ ഹി​ന്ദു റാ​വു ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. തു​ട​ർ​ന്ന് കൂ​ടു​ത​ൽ ചി​കി​ത്സ​യ്ക്കാ​യി സ​ഫ്ദ​ർ​ജം​ഗ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. യു​വ​തി ഇ​പ്പോ​ൾ ഒ​ളി​വി​ലാ​ണെ​ന്നും അ​റ​സ്റ്റ് ചെ​യ്യാ​നു​ള്ള ശ്ര​മ​ങ്ങ​ൾ തു​ട​രു​ക​യാ​ണെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.