നീ​ലേ​ശ്വ​രം വെ​ടി​ക്കെ​ട്ട് അ​പ​ക​ടം: ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു
Saturday, November 2, 2024 8:59 PM IST
കാ​സ​ർ​കോ​ട്: നീ​ലേ​ശ്വ​രം വെ​ടി​ക്കെ​ട്ട് അ​പ​ക​ട​ത്തി​ൽ പൊ​ള്ള​ലേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു. ചോ​യ്യ​ങ്കോ​ട് കി​ണാ​വൂ​ർ സ്വ​ദേ​ശി സ​ന്ദീ​പ് (38) ആ​ണ് മ​രി​ച്ച​ത്. ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ സ​ന്ദീ​പ് വെ​ൻ്റി​ലേ​റ്റ​റി​ലാ​യി​രു​ന്നു ചി​കി​ത്സ​യി​ലു​ണ്ടാ​യി​രു​ന്ന​ത്. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ​യാ​ണ് സ​ന്ദീ​പ് മ​രി​ച്ച​ത്.

നീ​ലേ​ശ്വ​രം അ​ഞ്ഞൂ​റ്റ​മ്പ​ലം വീ​ര​ർ​കാ​വ് ക്ഷേ​ത്ര​ത്തി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. 154 പേ​ര്‍​ക്കാ​ണ് അ​പ​ക​ട​ത്തി​ല്‍ പൊ​ള്ള​ലേ​റ്റ​ത്. സം​ഭ​വ​ത്തി​ല്‍ എ​ക്സ്പ്ലോ​സീ​വ് സ​ബ്സ്റ്റ​ന്‍​സ് ആ​ക്റ്റ്, ബി​എ​ന്‍​എ​സ് എ​ന്നി​വ​യി​ലെ വി​വി​ധ വ​കു​പ്പു​ക​ള്‍ ചേ​ര്‍​ത്ത് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്.

വ​ധ​ശ്ര​മം കൂ​ടി ഉ​ള്‍​പ്പെ​ടു​ത്തി കേ​സെ​ടു​ത്തി​ട്ടു​ണ്ട്. കാ​ഞ്ഞ​ങ്ങാ​ട് ഡി​വൈ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഏ​ഴം​ഗ സം​ഘ​മാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്. പ​ട​ക്കം സൂ​ക്ഷി​ച്ച​തി​ന് സ​മീ​പ​ത്ത് ത​ന്നെ പ​ട​ക്കം പൊ​ട്ടി​ച്ച​താ​ണ് അ​പ​ക​ട കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക ക​ണ്ടെ​ത്ത​ല്‍.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.