വ​ലി​യ ഇ​ട​യ​ന് വി​ട: തോ​മ​സ് പ്ര​ഥ​മ​ൻ ബാ​വ ഇ​നി ദീ​പ്ത സ്മ​ര​ണ
Saturday, November 2, 2024 6:28 PM IST
കൊ​ച്ചി: യാ​ക്കോ​ബാ​യ സു​റി​യാ​നി സ​ഭ​യു​ടെ ത​ല​വ​ൻ ബ​സേ​ലി​യോ​സ് തോ​മ​സ് പ്ര​ഥ​മ​ൻ കാ​തോ​ലി​ക്കാ ബാ​വാ​യ്ക്ക് വി​ട. പു​ത്ത​ൻ​കു​രി​ശി​ലെ പാ​ത്രി​യ​ർ​ക്കീ​സ് സെ​ന്‍റ​റി​നോ​ട് ചേ​ർ​ന്ന ക​ത്തീ​ഡ്ര​ലി​ൽ പ്ര​ത്യേ​കം തയാറാക്കിയ ക​ല്ല​റ​യി​ൽ പൂർണ ഔദ്യോഗിക ബഹുമതികളോടെയാണ് ബാ​വാ​യെ ക​ബ​റ​ട​ക്കിയത്.

മെ​ത്രാ​പ്പൊ​ലീ​ത്ത​ൻ ട്ര​സ്റ്റി ജോ​സ​ഫ് മാ​ര്‍ ഗ്രി​ഗോ​റി​യോ​സി​ന്‍റെ മു​ഖ്യ കാ​ർ​മി​ക​ത്വ​ത്തി​ൽ ആ​യി​രു​ന്നു ക​ബ​റ​ട​ക്ക ശു​ശ്രൂ​ഷ​ക​ള്‍ ന​ട​ന്ന​ത്. പു​ത്ത​ൻ​കു​രി​ശ് മാ​ർ അ​ത്ത​നേ​ഷ്യ​സ് ക​ത്തീ​ഡ്ര​ലി​ൽ വൈ​കു​ന്നേ​രം മൂ​ന്നോ​ടെ​യാ​ണ് സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ​ക്ക് തു​ട​ക്ക​മാ​യ​ത്. 5.40 ഓ​ടെ ച​ട​ങ്ങു​ക​ള്‍ പൂ​ര്‍​ത്തി​യാ​യി.

ശ്രേ​ഷ്ഠ ബാ​വായ്ക്ക് വി​ട ന​ൽ​കാ​ൻ ആ​യി​ര​ങ്ങ​ളാ​ണ് പു​ത്ത​ൻ​കു​രി​ശി​ലെ സ​ഭാ ആ​സ്ഥാ​ന​ത്തെ​ത്തി​യ​ത്. അ​മേ​രി​ക്ക​യി​ൽ നി​ന്നും യൂ​റോ​പ്പി​ൽ നി​ന്നും എ​ത്തി​യ മെ​ത്രൊ​പ്പൊ​ലീ​ത്ത​മാ​രും ച​ട​ങ്ങി​ൽ കാ​ർ​മ്മി​ക​രാ​യി. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ അ​നു​ശോ​ച​ന സ​ന്ദേ​ശം മ​ന്ത്രി വി.​എ​ൻ.​വാ​സ​വ​ൻ അ​റി​യി​ച്ചു. 25 വ​ർ​ഷ​ക്കാ​ലം സ​ഭ​യെ ന​യി​ച്ച വ്യ​ക്തി​ത്വ​മാ​ണ് തോ​മ​സ് പ്ര​ഥ​മ​ൻ കാ​തോ​ലി​ക്കാ ബാ​വ.

ജോ​സ​ഫ് മാ​ർ ഗ്രി​ഗോ​റി​യോ​സ് പി​ൻ​ഗാ​മി​യാ​ക​ണ​മെ​ന്നാ​ണ് ബ​സേ​ലി​യോ​സ് തോ​മ​സ് പ്ര​ഥ​മ​ൻ ബാ​വ​യു​ടെ വി​ൽ​പ​ത്ര​ത്തി​ൽ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. ജോ​സ​ഫ് മാ​ർ ഗ്രി​ഗോ​റി​യോ​സ് പി​ൻ​ഗാ​മി​യാ​ക​ണ​മെ​ന്നാ​ണ് ആ​ഗ്ര​ഹ​മെ​ന്നും എ​ന്നാ​ൽ ഇ​ക്കാ​ര്യം സ​ഭ​യ്ക്ക് തീ​രു​മാ​നി​ക്കാ​മെ​ന്നും വി​ൽ​പ​ത്ര​ത്തി​ൽ ബാ​വ പ​റ​യു​ന്നു.

ഗ​വ​ര്‍​ണ​ര്‍, മു​ഖ്യ​മ​ന്ത്രി, പ്ര​തി​പ​ക്ഷ നേ​താ​വ്, കേ​ന്ദ്ര​സ​ഹ​മ​ന്ത്രി സു​രേ​ഷ് ഗോ​പി, ന​ട​ൻ മ​മ്മൂ​ട്ടി തു​ട​ങ്ങി​യ​വ​ര്‍ അ​ന്തി​മോ​പ​ചാ​രം അ​ര്‍​പ്പി​ക്കാ​നെ​ത്തി​യി​രു​ന്നു. ഓ​ർ​ത്ത​ഡോ​ക്സ്- യാ​ക്കോ​ബാ​യ സ​ഭാ ത​ർ​ക്കം പ​രി​ഹ​രി​ക്കു​മെ​ന്ന് ബാ​വ​യ്ക്ക് ന​ൽ​കി​യ വാ​ക്ക് പാ​ലി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ​റ​ഞ്ഞു.

സ​ർ​ക്കാ​ർ എ​ന്ത് തീ​രു​മാ​നം എ​ടു​ത്താ​ലും ഒ​പ്പം ഉ​ണ്ടാ​കു​മെ​ന്ന് അ​ദ്ദേ​ഹം ഉ​റ​പ്പ് ന​ൽ​കി​യി​രു​ന്നു എ​ന്നും അ​നു​ശോ​ച​ന പ്ര​സം​ഗ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി അ​നു​സ്മ​രി​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.