എം​ഡി​എം​എ: ന​ടി​യു​ടെ കൂ​ട്ടാ​ളി പി​ടി​യി​ൽ
Saturday, November 2, 2024 4:43 PM IST
പ​ര​വൂ​ർ: പ​ര​വൂ​രി​ൽ എം​ഡി​എം​എ​യു​മാ​യി പി​ടി​യി​ലാ​യ സീ​രി​യ​ൽ ന​ടി ഷം​ന​ത്ത് എ​ന്ന പാ​ർ​വ​തി​യു​ടെ കൂ​ട്ടാ​ളി​യും അ​റ​സ്റ്റി​ലാ​യി. ക​ട​യ്ക്ക​ൽ ഐ​ര​ക്കു​ഴി മ​ങ്കാ​ട്ടു​കു​ഴി ച​രു​വി​ള വീ​ട്ടി​ൽ ന​വാ​സി​നെ​യാ​ണ് (35) പ​ര​വൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​ക്ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​ർ 18ന് ​ഒ​ന്ന​ര ഗ്രാം ​രാ​സ​ല​ഹ​രി​യു​മാ​യി ഷം​ന​ത്തി​നെ ചി​റ​ക്ക​ര​യി​ലെ വീ​ട്ടി​ൽ നി​ന്നും പി​ടി​കൂ​ടി റി​മാ​ൻ​ഡ് ചെ​യ്തി​രു​ന്നു. ഷം​ന​ത്തി​നെ ചോ​ദ്യം ചെ​യ്ത​തി​ൽ​നി​ന്നു​മാ​ണ് ക​ട​യ്ക്ക​ൽ സ്വ​ദേ​ശി ന​വാ​സാ​ണ് ല​ഹ​രി​ക്ക​ച്ച​വ​ടം ന​ട​ത്തി​വ​രു​ന്ന​തെ​ന്ന് ക​ണ്ടെ​ത്തി​യ​ത്.

ന​ടി അ​റ​സ്റ്റി​ലാ​യ​തി​നെ തു​ട​ർ​ന്ന് ഒ​ളി​വി​ൽ പോ​യ ന​വാ​സ് ക​ട​യ്ക്ക​ൽ എ​ത്തി​യി​ട്ടു​ണ്ടെ​ന്ന ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് ന​ട​ത്തി​യ നീ​ക്ക​മാ​ണ് അ​റ​സ്റ്റി​ൽ ക​ലാ​ശി​ച്ച​ത്. ന​വാ​സി​നെ ചോ​ദ്യം ചെ​യ്ത​പ്പോ​ൾ താ​ൻ ത​ന്നെ​യാ​ണ് ഒ​ന്നാം പ്ര​തി​യാ​യ ഷം​ന​ത്തി​ന് ല​ഹ​രി കൈ​മാ​റി​യ​തെ​ന്ന് സ​മ്മ​തി​ച്ചി​ട്ടു​ണ്ട്.

വ​ർ​ക്ക​ല ബീ​ച്ചി​ൽ വ​ച്ചാ​ണ് ഇ​വ​ർ പ​രി​ച​യ​പ്പെ​ടു​ന്ന​ത്. മ​യ​ക്കു​മ​രു​ന്നി​ന് അ​ടി​മ​യാ​യ ന​ടി അ​തു വാ​ങ്ങാ​നാ​യി സ്ഥി​ര​മാ​യി വ​ർ​ക്ക​ല എ​ത്തു​ന്നു​ണ്ട്. ന​വാ​സും ല​ഹ​രി വ്യാ​പാ​ര​ത്തി​നാ​യി​ട്ടാ​ണ് വ​ർ​ക്ക​ല എ​ത്തു​ന്ന​ത്.

ല​ഹ​രി ക​ച്ച​വ​ട​ത്തി​ലൂ​ടെ സൗ​ഹൃ​ദ​ത്തി​ലാ​യ പ്ര​തി​ക​ൾ സു​ഹൃ​ത്ത് ബ​ന്ധം ദൃ​ഢ​മാ​യ​തോ​ടേ ര​ണ്ടാം പ്ര​തി​യു​ടെ നാ​ട്ടി​ലെ​ത്തി എം​ഡി​എം​എ വാ​ങ്ങാ​ൻ തു​ട​ങ്ങി. അ​ങ്ങ​നെ ല​ഹ​രി​യും വാ​ങ്ങി ഷം​ന​ത്ത് തി​രി​കെ വ​രു​ന്ന​തി​നി​ട​യി​ലാ​ണ് പോ​ലീ​സ് പി​ടി​യി​ലാ​കു​ന്ന​ത്.

തെ​ക്ക​ൻ കേ​ര​ള​ത്തി​ലെ മ​യ​ക്കു​മ​രു​ന്ന് ശൃം​ഖ​ല​യി​ലെ പ്ര​ധാ​നി​യാ​ണ് ന​വാ​സ്. ഇ​യാ​ൾ​ക്കെ​തി​രേ വി​വി​ധ എ​ക്സൈ​സ് റേ​ഞ്ച് ഓ​ഫീ​സു​ക​ളി​ലും പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലു​മാ​യി ഇ​രു​പ​തോ​ളം കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്. കാ​പ്പ​നി​യ​മ​പ്ര​കാ​രം ജ​യി​ൽ ശി​ക്ഷ​യും അ​നു​ഭ​വി​ച്ചി​ട്ടു​ണ്ട്. പ്ര​തി​യെ വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്കു ശേ​ഷം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.