"താ​ങ്ക​ള്‍ റോ​ഡി​ന് ഏ​തെ​ങ്കി​ലും ഒ​രുവ​ശ​ത്ത് നി​ല്‍​ക്ക​ണം'; വി​ജ​യ്‌​യെ വി​മ​ര്‍​ശി​ച്ച് സീ​മാ​ന്‍
Saturday, November 2, 2024 3:17 PM IST
ന​ട​നും ടി​വി​കെ ക​ക്ഷി നേ​താ​വു​മാ​യ വി​ജ​യ്‌​യെ വി​മ​ര്‍​ശി​ച്ച് നാം ​ത​മി​ഴ​ര്‍ ക​ക്ഷി നേ​താ​വും സം​വി​ധാ​യ​ക​നു​മാ​യ സീ​മാ​ന്‍. നേ​ര​ത്തെ, ഇ​ദ്ദേ​ഹം വി​ജ​യ്‌​യു​ടെ രാ​ഷ്ട്രീ​യ പ്ര​വേ​ശ​ത്തെ സ്വാ​ഗ​തം ചെ​യ്തി​രു​ന്നു. വി​ജ​യ്‌​യു​ടെ രാ​ഷ്ട്രീ​യം ത​ന്‍റെ രാ​ഷ്ട്രീ​യ​ത്തോ​ട് ചേ​രു​ന്ന​താ​ണെ​ന്നാ​യി​രു​ന്നു അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടി​രു​ന്ന​ത്.

എ​ന്നാ​ല്‍ ടി​വി​കെ​യു​ടെ സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ല്‍ വി​ജ​യ് ത​മി​ഴ് ദേ​ശീ​യ​ത​യും, ദ്രാ​വി​ഡ രാ​ഷ്ട്രീ​യ​വും ത​മി​ഴ് ജ​ന​ത​യു​ടെ ര​ണ്ട് ക​ണ്ണു​ക​ളാണെ​ന്ന് പ​റ​ഞ്ഞി​രു​ന്നു. ഇ​താ​ണ് സീ​മാ​നെ ചൊ​ടി​പ്പി​ച്ച​ത്. ചെ​ന്നൈ​യി​ല്‍ ന​ട​ന്ന എ​ന്‍​ടി​കെ​യു​ടെ യോ​ഗ​ത്തി​ല്‍ വി​ജ​യ്‌​യെ രൂ​ക്ഷ​മാ​യി പ​രി​ഹ​സി​ച്ചാ​ണ് സീ​മാ​ന്‍ സം​സാ​രി​ച്ച​ത്.

ത​മി​ഴ് ദേ​ശീ​യ​ത​യും, ദ്രാ​വി​ഡ രാ​ഷ്ട്രീ​യ​വും ത​മി​ഴ് ജ​ന​ത​യു​ടെ ര​ണ്ട് ക​ണ്ണു​ക​ളാ​ണ് എ​ന്ന് പ​റ​ഞ്ഞ​ത് ശ​രി​യ​ല്ല. താ​ങ്ക​ള്‍ റോ​ഡി​ന് ഏ​തെ​ങ്കി​ലും ഒ​രു വ​ശ​ത്ത് നി​ല്‍​ക്ക​ണം. അ​ല്ലാ​തെ റോ​ഡി​ന് ന​ടു​ക്ക് നി​ല്‍​ക്ക​രു​തെ​ന്ന് അ​ദ്ദേ​ഹം വി​ജ​യ്‌​യോ​ട് പ​റ​ഞ്ഞു.

"ഞ​ങ്ങ​ള്‍ ഇ​വി​ടെ ക​ഥ​ക​ള്‍ പ​റ​യാ​നി​ല്ല. വ​ന്ന​ത് ച​രി​ത്രം പ​ഠി​പ്പി​ക്കാ​നാ​ണ്. അം​ബേ​ദ്ക​റെ​യും പെ​രി​യാ​റെ​യും മ​റ്റും കു​റി​ച്ച് നി​ങ്ങ​ള്‍ ഇ​പ്പോ​ഴാ​യി​രി​ക്കും വാ​യി​ക്കാ​ന്‍ തു​ട​ങ്ങി​യ​ത്. എ​ന്നാ​ല്‍ ഞ​ങ്ങ​ള്‍ ഇ​തി​ന​കം അ​വ​രെ പ​ഠി​ച്ച് പി​എ​ച്ച്ഡി പൂ​ര്‍​ത്തി​യാ​ക്കി ക​ഴി​ഞ്ഞു. ഞ​ങ്ങ​ളു​ടെ തീ​സി​സ് സ​മ​ര്‍​പ്പി​ച്ചി​ട്ടു​ണ്ട്.

സം​ഘ​സാ​ഹി​ത്യ​ത്തിന്‍റെ സാ​രാം​ശം എ​വി​ടെ​യാ​ണെ​ന്ന് മ​ന​സിലാ​ക്കാ​ന്‍ ഇ​പ്പോ​ഴാ​ണ് നി​ങ്ങ​ള്‍ സം​ഘ​സാ​ഹി​ത്യ​ത്തി​ലേ​ക്ക് നോ​ക്കു​ന്ന​ത്. എ​ന്നാ​ല്‍ സം​ഘ​സാ​ഹി​ത്യ​ത്തി​ല്‍ പ​രാ​മ​ര്‍​ശി​ച്ചി​രി​ക്കു​ന്ന നെ​ടു​ഞ്ചെ​ഴി​യ​നെ​പ്പോ​ലെ ഞ​ങ്ങ​ള്‍ പാ​ണ്ഡ്യ​രു​ടെ പി​ന്മു​റ​ക്കാ​രാ​ണ്' സീ​മാ​ന്‍ പ​റ​ഞ്ഞു. വേ​ലു നാ​ച്ചി​യാ​ര്‍ പോ​ലു​ള്ള ച​രി​ത്ര വ്യ​ക്തി​ക​ളെ വി​ജ​യ് പാ​ര്‍​ട്ടി​ക്ക് വേ​ണ്ടി ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്. അ​ത് ആ​രാ​ണെ​ന്ന് പോ​ലും വി​ജ​യ്‌യി​ക്ക് അ​റി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​രി​ഹ​സി​ച്ചു.

ത​മി​ഴ് ദേ​ശീ​യ​ത​യും, ദ്രാ​വി​ഡ രാ​ഷ്ട്രീ​യ​വും ഒ​ന്ന​ല്ലെ​ന്ന് പ​റ​ഞ്ഞ അ​ദ്ദേ​ഹം നാ​യ​ക​നും വി​ല്ല​നും എ​ങ്ങ​നെ ഒ​ന്നി​ക്കു​മെ​ന്ന് ചോ​ദി​ച്ചു. വി​ജ​യ് ത​നി​ക്ക് ഇ​ള​യ​സ​ഹോ​ദ​ര​നാ​ണ്; എ​ന്നാ​ല്‍ ത​ങ്ങ​ളു​ടെ ന​യം വ്യ​ത്യ​സ്ത​മാ​ണ്. ത​ത്വ​ത്തി​ല്‍ ശ​ത്രു ശ​ത്രു​വാ​ണെ​ന്നും സീ​മാ​ന്‍ പ​റ​ഞ്ഞു. തമിഴ് യു​വ​ത​യ്ക്കി​ട​യി​ല്‍ ഏ​റെ സ്വാ​ധീ​ന​മു​ള്ള പാ​ര്‍​ട്ടി​യാ​ണ് സീ​മാ​ന്‍റെ നാം ​ത​മി​ഴ​ര്‍ ക​ക്ഷി.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.