ഇ​ന്ത്യ​ 263ന് പുറത്ത്, ഒ​ന്നാം ഇ​ന്നിം​ഗ്‌​സ് ലീ​ഡ്; ആ​ദ്യ വി​ക്ക​റ്റ് ന​ഷ്ട​മാ​യി ന്യൂ​സി​ല​ന്‍​ഡ്
Saturday, November 2, 2024 2:02 PM IST
മും​ബൈ: ന്യൂ​സി​ല​ന്‍​ഡി​നെ​തി​രാ​യ മൂ​ന്നാം ടെ​സ്റ്റി​ല്‍ ഇ​ന്ത്യ​യു​ടെ ആ​ദ്യ ഇ​ന്നിം​ഗ്‌​സ് 263 റ​ണ്‍​സി​ല്‍ അ​വ​സാ​നി​ച്ചു. 28 റ​ണ്‍​സ് ആ​ണ് ഇ​ന്ത്യ​യു​ടെ ലീ​ഡ്. ന്യൂ​സി​ല​ന്‍​ഡി​ന്‍റെ ആ​ദ്യ ഇ​ന്നിം​ഗ്‌​സ് 235 അ​വ​സാ​നി​ച്ചി​രു​ന്നു. മൂ​ന്നു​മ​ത്സ​ര പ​ര​മ്പ​ര​യി​ല്‍ ഇ​താ​ദ്യ​മാ​യാ​ണ് ഇ​ന്ത്യ ഒ​ന്നാ​മി​ന്നിം​ഗ്സ് ലീ​ഡ് നേ​ടു​ന്ന​ത്

സ്പി​ന്നി​നെ തു​ണ​യ്ക്കു​ന്ന വാ​ങ്ക്ഡെ​യി​ലെ പി​ച്ചി​ല്‍ ഇ​ന്ത്യ​യു​ടെ മു​ന്‍​നി​ര ബാ​റ്റ​ര്‍​മാ​ര്‍ പ​ത​റി​യി​രു​ന്നു. എ​ന്നാ​ല്‍ ശു​ഭ്മാ​ന്‍ ഗി​ല്ലി​ന്‍റേ​യും ഋ​ഷ​ഭ് പ​ന്തി​ന്‍റേ​യും പോ​രാ​ട്ട​മാ​ണ് ഇ​ന്ത്യ​യ്ക്ക് ലീ​ഡ് സ​മ്മാ​നി​ച്ച​ത്. 146 പ​ന്തു​ക​ള്‍ നേ​രി​ട്ട ഗി​ല്‍ 90 റ​ണ്‍​സ് നേ​ടി​യി​രു​ന്നു. ഏ​ഴു ബൗ​ണ്ട​റി​ക​ളും ഒ​രു സി​ക്സ​റും അ​ട​ങ്ങി​യ​താ​യി​രു​ന്നു ആ ​നി​ര്‍​ണാ​യ​ക ഇ​ന്നിം​ഗ്‌​സ്.

ഏ​ക​ദി​ന ശൈ​ലി​യി​ല്‍ ബാ​റ്റു വീ​ശി​യ പ​ന്ത് 59 പ​ന്തു​ക​ളി​ല്‍ നി​ന്ന് 60 റ​ണ്‍​സ് നേ​ടി. എ​ട്ടു ബൗ​ണ്ട​റി​ക​ളും ര​ണ്ട് സി​ക്സ​റു​ക​ളു​മാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ സം​ഭാ​വ​ന. ഇ​രു​വ​രും ചേ​ര്‍​ന്ന് അ​ഞ്ചാം വി​ക്ക​റ്റി​ല്‍ 96 റ​ണ്‍​സാ​ണ് ഇ​ന്ത്യ​യ്ക്കാ​യി നേ​ടി​യ​ത്. വാ​ഷിം​ഗ്ട​ണ്‍ സു​ന്ദ​ര്‍ 36 പ​ന്തു​ക​ളി​ല്‍ നി​ന്ന് 38 റ​ണ്‍​സ് നേ​ടി പു​റ​ത്താ​കാ​തെ നി​ന്നു.

മ​റു​പ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ കി​വീ​സി​ന് തു​ട​ക്ക​ത്തി​ല്‍ ത​ന്നെ ആ​ദ്യ വി​ക്ക​റ്റ് ന​ഷ്ട​മാ​യി. ഒ​രു റ​ണ്‍​സു​മാ​യി ടോം ​ലാ​ഥമാണ് പ​റ​ത്താ​യത്. ആ​കാ​ശ് ദീ​പി​നാ​ണ് വി​ക്ക​റ്റ്. നി​ല​വി​ല്‍ അ​ഞ്ച് ഓ​വ​റി​ല്‍ ഒ​രു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 15 റ​ണ്‍​സാ​ണ് കി​വീ​സി​നു​ള്ള​ത്.

ആ​ദ്യ ര​ണ്ടു ടെ​സ്റ്റ് മ​ത്സ​ര​ങ്ങ​ളും ജ​യി​ച്ച കി​വീ​സ് നേ​ര​ത്തെ ത​ന്നെ പ​ര​മ്പ​ര നേ​ടി​ക്ക​ഴി​ഞ്ഞു. മൂ​ന്നാം ടെ​സ്റ്റി​ലും ജ​യം ആ​വ​ര്‍​ത്തി​ച്ച് ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി ഇ​ന്ത്യ​ന്‍ മ​ണ്ണി​ല്‍ പ​ര​മ്പ​ര തൂ​ത്തു​വാ​രു​ക​യാ​ണ് അവരു‌ടെ ല​ക്ഷ്യം. അ​തേ​സ​മ​യം വൈ​റ്റ് വാ​ഷ് ഒ​ഴി​വാ​ക്കി മാ​നം കാ​ക്കാ​നാ​ണ് ഇ​ന്ത്യ​യു​ടെ ശ്ര​മം.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.