ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ​ക്ക് വി​പു​ല​മാ​യ സൗ​ക​ര്യ​ങ്ങ​ൾ; എ​ല്ലാ ഒ​രു​ക്ക​വും പൂ​ർ​ത്തി​യാ​യെ​ന്ന് മ​ന്ത്രി വാ​സ​വ​ൻ
Saturday, November 2, 2024 1:07 PM IST
കോ​ട്ട​യം: ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന​ത്തി​നാ​യി എ​ല്ലാ ഒ​രു​ക്ക​വും പൂ​ർ​ത്തീ​ക​രി​ച്ചെ​ന്ന് ദേ​വ​സ്വം മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന ഉ​ന്ന​ത​ത​ല​യോ​ഗ​ത്തി​ൽ അ​ന്തി​മ​ഘ​ട്ട ഒ​രു​ക്കം വി​ല​യി​രു​ത്തി​യ​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കോ​ട്ട​യം പ്ര​സ്‌​ക്ല​ബി​ൽ ന​ട​ന്ന വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. എ​ല്ലാ തീ​ർ​ഥാ​ട​ക​ർ​ക്കും സു​ഗ​മ​മാ​യ ദ​ർ​ശ​നം ഒ​രു​ക്കും. ഇ​ത്ത​വ​ണ ശ​ബ​ര​മ​ല​യി​ൽ എ​ത്തു​ന്ന എ​ല്ലാ തീ​ർ​ഥാ​ട​ക​ർ​ക്കും തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് സൗ​ജ​ന്യ ഇ​ൻ​ഷു​റ​ൻ​സ് ക​വ​റേ​ജ് ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

അ​ഞ്ചു ല​ക്ഷം രൂ​പ​യു​ടെ ക​വ​റേ​ജാ​ണ് ന​ൽ​കു​ക. തീ​ർ​ഥാ​ട​ക​ർ മ​ര​ണ​പ്പെ​ട്ടാ​ൽ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​ൻ എ​ല്ലാ സം​വി​ധാ​ന​വും ദേ​വ​സ്വം ബോ​ർ​ഡ് ഒ​രു​ക്കും.

വി​വി​ധ വ​കു​പ്പു​ക​ളു​ടെ ഒ​രു​ക്കം വി​ല​യി​രു​ത്തി. ഇ​ട​ത്താ​വ​ള​ങ്ങ​ളി​ലെ ഒ​രു​ക്കം വി​ല​യി​രു​ത്താ​നു​ള്ള യോ​ഗ​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ച്ചു. പൊ​തു​മ​രാ​മ​ത്ത് റോ​ഡു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള​ട​ക്കം എ​ല്ലാ പ്ര​വ​ർ​ത്തി​ക​ളും ന​വം​ബ​ർ പ​ത്തി​ന​കം പൂ​ർ​ത്തീ​ക​രി​ക്കും. 1000 വി​ശു​ദ്ധി സേ​നാം​ഗ​ങ്ങ​ളെ പ​രി​ശീ​ല​നം ന​ൽ​കി നി​യോ​ഗി​ക്കും.

പോ​ലീ​സ് വി​പു​ല​മാ​യ സു​ര​ക്ഷാ​സം​വി​ധാ​ന​മൊ​രു​ക്കും. മു​ൻ​പ് ശ​ബ​രി​മ​ല​യി​ൽ ജോ​ലി നോ​ക്കി പ​രി​ച​യ​മു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രെ​യ​ട​ക്കം 13600 പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ നി​യോ​ഗി​ക്കും. കാ​ന​ന​പാ​ത​യി​ൽ തീ​ർ​ഥാ​ട​ക​ർ​ക്ക് എ​ല്ലാ​സൗ​ക​ര്യ​വും ഒ​രു​ക്കും. സ്‌​നേ​ക്ക് ക്യാ​ച്ചേ​ഴ്‌​സി​ന്‍റെ അ​ട​ക്കം സേ​വ​നം ല​ഭ്യ​മാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​ഗ്നി​ര​ക്ഷാ സേ​ന ഇ​ത്ത​വ​ണ കൂ​ടു​ത​ൽ ഉ​ദ്യോ​ഗ​സ്ഥ​രെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ നി​യോ​ഗി​ക്കും. 2500 ആ​പ്ത​മി​ത്ര വോ​ള​ന്‍റി​യ​ർ​മാ​രു​ടെ സേ​വ​നം അ​ഗ്നി​ര​ക്ഷ സേ​ന​യു​ടെ ഭാ​ഗ​മാ​യി ഒ​രു​ക്കും. ഫ​യ​ർ​ഫോ​ഴ്‌​സ് വി​വ​ര​ങ്ങ​ൾ കൈ​മാ​റു​ന്ന​തി​നും പെ​ട്ടെ​ന്ന് ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​നും പു​തി​യ വാ​ക്കി​ടോ​ക്കി സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. വ്യൂ​പോ​യി​ന്‍റു​ക​ളി​ൽ കൂ​ടു​ത​ൽ സു​ര​ക്ഷ ഏ​ർ​പ്പെ​ടു​ത്തും. സ്‌​കൂ​ബാ ടീ​മ​ട​ക്ക​മു​ള്ള​വ​രു​ടെ സേ​വ​ന​വും ല​ഭി​ക്കും.

തീ​ർ​ഥാ​ട​ക​ർ എ​ത്തു​ന്ന എ​ല്ലാ പ്ര​ധാ​ന​സ്ഥ​ല​ങ്ങ​ളി​ലും കു​ടി​വെ​ള്ള​മെ​ത്തി​ക്കാ​ൻ ജ​ല​അ​തോ​റി​റ്റി ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. ചെ​ങ്ങ​ന്നൂ​ർ, എ​രു​മേ​ലി, പ​മ്പ​യ​ട​ക്കം എ​ല്ലാ കു​ളി​ക്ക​ട​വു​ക​ളി​ലും ഇ​റി​ഗേ​ഷ​ൻ വ​കു​പ്പ് സു​ര​ക്ഷാ​വേ​ലി​ക​ൾ നി​ർ​മി​ക്കും. വി​വി​ധ ഭാ​ഷ​ക​ളി​ൽ മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്കും.

ശു​ചി​ത്വ​മി​ഷ​ന്‍റെ​യും ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ വ​കു​പ്പി​ന്‍റെ​യും ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ മാ​ലി​ന്യ​സം​സ്‌​ക്ക​ര​ണ​ത്തി​ന് വി​പു​ല​മാ​യ സം​വി​ധാ​ന​ങ്ങ​ളാ​ണ് ഒ​രു​ക്കു​ക. സെ​പ്റ്റി​ക് ടാ​ങ്ക് മാ​ലി​ന്യ​സം​സ്‌​ക്ക​ര​ണ​ത്തി​ന് ആ​ധു​നി​ക മൊ​ബൈ​ൽ സം​വി​ധാ​ന​ങ്ങ​ള​ട​ക്കം ഉ​പ​യോ​ഗി​ക്കും. ച​ങ്ങ​നാ​ശേ​രി ന​ഗ​ര​സ​ഭ, കു​മ​ര​കം പ​ഞ്ചാ​യ​ത്ത് എ​ന്നി​വി​ട​ങ്ങ​ളി​ലെ മൊ​ബൈ​ൽ സെ​പ്റ്റി​ക് ടാ​ങ്ക് മാ​ലി​ന്യ​സം​സ്‌​ക്ക​ര​ണ യൂ​ണി​റ്റ് ഇ​തി​നാ​യി ഉ​പ​യോ​ഗി​ക്കും.

നി​ല​യ്ക്ക​ൽ, സ​ന്നി​ധാ​നം എ​ന്നി​വി​ട​ങ്ങ​ളി​ലും കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലും പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി, കാ​ഞ്ഞി​ര​പ്പ​ള്ളി ജ​ന​റ​ൽ ആ​ശു​പ​ത്രി എ​ന്നി​വ​ട​ങ്ങ​ളി​ൽ ആ​രോ​ഗ്യ​വ​കു​പ്പ് വി​പു​ല​മാ​യ ചി​കി​ത്സാ​സൗ​ക​ര്യ​ങ്ങ​ളൊ​രു​ക്കും.

എ​ല്ലാ ആ​ശു​പ​ത്രി​ക​ളി​ലും ആ​വ​ശ്യ​ത്തി​ന് മ​രു​ന്നും മ​റ്റു​സൗ​ക​ര്യ​ങ്ങ​ളും ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്. പ​മ്പ, അ​പ്പാ​ച്ചി​മേ​ട്, സ​ന്നി​ധാ​നം, പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി, കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ്, കാ​ഞ്ഞി​ര​പ്പ​ള്ളി ജ​ന​റ​ൽ ആ​ശു​പ​ത്രി എ​ന്നി​വി​ട​ങ്ങ​ളി​ൽ വി​പു​ല​മാ​യ കാ​ർ​ഡി​യോ​ള​ജി ചി​കി​ത്സാ​സം​വി​ധാ​ന​മു​ണ്ട്.

ഇ​വി​ട​ങ്ങ​ളി​ൽ തീ​ർ​ഥാ​ട​ക​ർ​ക്കാ​യി പ്ര​ത്യേ​ക​വാ​ർ​ഡു​ക​ളും ഇ​ൻ​ഫ​ർ​മേ​ഷ​ൻ സെ​ന്റ​റു​ക​ളും തു​റ​ക്കും. പാ​മ്പു​ക​ടി ഏ​ൽ​ക്കു​ന്ന​വ​ർ​ക്ക് ആ​ന്‍റി​വെ​നം അ​ട​ക്ക​മു​ള്ള ചി​കി​ത്സാ​സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ട്. പ​മ്പ​യി​ലും അ​പ്പാ​ച്ചി​മേ​ട്ടി​ലും സ​ന്നി​ധാ​ന​ത്തും ആ​രോ​ഗ്യ​വ​കു​പ്പ് മി​ക​ച്ച സേ​വ​ന​ങ്ങ​ൾ ഭ​ക്ത​ർ​ക്കാ​യി ന​ൽ​കു​ന്നു​ണ്ട്.

ഇ​വ​യ്ക്ക് പു​റ​മേ ലോ​ക​പ്ര​ശ​സ്ത​നാ​യ ന്യൂ​റോ​സ​ർ​ജ​ൻ രാം​നാ​രാ​യ​ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​ദ​ഗ്ധ​രാ​യ നൂ​റി​ലേ​റെ ഡോ​ക്ട​ർ​മാ​ർ ഡി​വോ​വോ​ട്ടീ​സ് ഓ​ഫ് ഡോ​ക്ട​ർ​സ് എ​ന്ന പേ​രി​ൽ സേ​വ​ന സ​ന്ന​ദ്ധ​ത അ​റി​യി​ച്ചു. ഇ​ത് ഫ​ല​പ്ര​ദ​മാ​യി വി​നി​യോ​ഗി​ക്കും. മ​ണ്ഡ​ല-​മ​ക​ര​വി​ള​ക്ക് കാ​ലം മു​ഴു​വ​ൻ എ​ക്കോ കാ​ർ​ഡി​യോ​ഗ്രാം ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ത്യാ​ധു​നി​ക ഉ​പ​ക​ര​ണ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ല​ഭ്യ​മാ​ക്കി ഡോ​ക്ട​ർ​സ് പ​മ്പ​യി​ലും സ​ന്നി​ധാ​ന​ത്തും സേ​വ​നം ല​ഭ്യ​മാ​ക്കും.

മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് സേ​ഫ് സോ​ൺ പ​ദ്ധ​തി വി​പു​ല​മാ​ക്കും. 20 സ്‌​ക്വാ​ഡു​ക​ളെ പ​ട്രോ​ളി​ങ്ങി​നാ​യി നി​യോ​ഗി​ക്കും. മൂ​ന്നു ക​ൺ​ട്രോ​ൾ റൂ​മു​ക​ൾ തു​റ​ക്കും. 24 മ​ണി​ക്കൂ​റും സേ​വ​നം ല​ഭി​ക്കും. വാ​ഹ​ന​ങ്ങ​ൾ കേ​ടാ​യാ​ൽ മാ​റ്റു​ന്ന​തി​ന് റി​ക്ക​വ​റി വാ​ഹ​ന​ങ്ങ​ളു​ടെ സേ​വ​ന​മ​ട​ക്കം ല​ഭ്യ​മാ​ക്കും.

ജ​ല അ​തോ​റി​ട്ടി​യു​ടെ ഗു​ണ​നി​ല​വാ​ര പ​രി​ശോ​ധ​ന ലാ​ബി​ലൂ​ടെ പ​മ്പ​യി​ൽ ഓ​രോ മ​ണി​ക്കൂ​റി​ലും വി​ത​ര​ണം ചെ​യ്യു​ന്ന ജ​ല​ത്തി​ന്റെ ഗു​ണ​നി​ല​വാ​രം പ​രി​ശോ​ധി​ക്കും. കെ​എ​സ്ആ​ർ​ടി​സി പ്ര​ത്യേ​ക സ​ർ​വീ​സു​ക​ൾ ന​ട​ത്തും. തേ​നി-​പ​മ്പ സെ​ക്ട​റി​ൽ കൂ​ടു​ത​ൽ സ​ർ​വീ​സു​ക​ൾ ന​ട​ത്തും.

ഭ​ക്ഷ​ണ​ത്തി​ന്‍റെ ഗു​ണ​നി​ല​വാ​ര​വും അ​ള​വും ശു​ചി​ത്വ​വും ഉ​റ​പ്പാ​ക്കാ​ൻ ഭ​ക്ഷ്യ​സു​ര​ക്ഷാ​വ​കു​പ്പും ലീ​ഗ​ൽ മെ​ട്രോ​ള​ജി​യും ചേ​ർ​ന്ന് സം​യു​ക്ത പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തും. ഇ​ട​ത്താ​വ​ള​ങ്ങ​ളി​ലും പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കും. ല​ഹ​രി​വ​സ്തു​ക്ക​ളു​ടെ ഉ​പ​യോ​ഗം ത​ട​യാ​ൻ എ​ക്‌​സൈ​സും പൊ​ലീ​സും ചേ​ർ​ന്ന് സം​യു​ക്ത​പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തും. കാ​ന​ന​പാ​ത​യി​ല​ട​ക്കം മു​ട​ക്ക​മി​ല്ലാ​തെ വൈ​ദ്യു​തി ല​ഭ്യ​മാ​ക്കാ​ൻ കെ​എ​സ്ഇ​ബി ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്.

മ​ര​ക്കൂ​ട്ടം​മു​ത​ൽ സ​ന്നി​ധാ​നം വ​രെ തീ​ർ​ഥാ​ട​ക​ർ​ക്ക് വി​ശ്ര​മി​ക്കു​ന്ന​തി​നാ​യി 1000 സ്റ്റീ​ൽ ക​സേ​ര​ക​ൾ സ്ഥാ​പി​ക്കും. കു​ടി​വെ​ള്ള​മ​ട​ക്ക​മു​ള്ള സൗ​ക​ര്യ​ങ്ങ​ളും ല​ഭ്യ​മാ​ക്കും. ഇ-​ടോ​യ്‌​ല​റ്റ് സൗ​ക​ര്യ​വു​മു​ണ്ടാ​കും. പ്ര​ധാ​ന​പ്പെ​ട്ട റെ​യി​ൽ​വേ​സ്‌​റ്റേ​ഷ​നു​ക​ളി​ൽ പൊ​ലീ​സ് എ​യ്ഡ്‌​പോ​സ്റ്റു​ക​ൾ തു​റ​ക്കും. കാ​ന​ന​പാ​ത​യി​ൽ വ​നം​വ​കു​പ്പ് 132 സേ​വ​ന​കേ​ന്ദ്ര​ങ്ങ​ൾ തു​റ​ക്കും. തീ​ർ​ഥാ​ട​ക​ർ​ക്കാ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ൾ ല​ഭ്യ​മാ​ക്കാ​ൻ 1500 എ​ക്കോ ഗാ​ർ​ഡു​ക​ളെ നി​യോ​ഗി​ക്കും. എ​ലി​ഫെ​ന്‍റ് സ്‌​ക്വാ​ഡി​ന്‍റെ​യ​ട​ക്കം സേ​വ​ന​മു​ണ്ടാ​കും.

ദു​ര​ന്ത​നി​വാ​ര​ണ വ​കു​പ്പ് പ്ര​ത്യേ​ക ദു​ര​ന്ത​നി​വാ​ര​ണ ആ​ക്ഷ​ൻ പ്ലാ​ൻ ശ​ബ​രി​മ​ല​യ്ക്കാ​യി ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. 17 ല​ക്ഷം രൂ​പ പ​ത്ത​നം​തി​ട്ട ദു​ര​ന്ത​നി​വാ​ര​ണ സ​മി​തി​ക്ക് അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. 90 റ​വ​ന്യൂ ജീ​വ​ന​ക്കാ​രെ ദു​ര​ന്ത​നി​വാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി നി​യോ​ഗി​ക്കും.

ഭ​ക്ഷ്യ-​സാ​ധ​ന​വി​ല ആ​റു ഭാ​ഷ​ക​ളി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കും. കൂ​ടു​ത​ൽ സി​സി​ടി​വി​ക​ൾ സ്ഥാ​പി​ക്കും. ക​വ​റേ​ജ് വ​ർ​ധി​പ്പി​ക്കു​ന്ന​തി​നാ​യി ബി​എ​സ്എ​ൻ​എ​ൽ. 22 മൊ​ബൈ​ൽ ട​വ​റു​ക​ൾ ഒ​രു​ക്കും. പ്ലാ​സ്റ്റി​ക് ഉ​പ​യോ​ഗം കു​റ​യ്ക്കാ​ൻ ശു​ചി​ത്വ​മി​ഷ​ൻ ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തും. തു​ണി​മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കു​ന്ന​തി​ന് ഗ്രീ​ൻ ഗാ​ർ​ഡു​ക​ളെ നി​യോ​ഗി​ക്കും.

വൃ​ശ്ചി​കം ഒ​ന്നി​ന് 40 ല​ക്ഷം ക​ണ്ടെ​യ്‌​ന​ർ അ​ര​വ​ണ ബ​ഫ​ർ സ്‌​റ്റോ​ക്കു​ണ്ടാ​കും. അ​ര​ണ​വ​ണ​യും അ​പ്പ​വും തീ​ർ​ഥാ​ട​ക​ർ​ക്കും യ​ഥേ​ഷ്ടം ല​ഭ്യ​മാ​ക്കും. എ​സ്എം​എ​സ് മു​ഖേ​ന തീ​ർ​ഥാ​ട​ക​ർ​ക്ക് വി​വ​ര​ങ്ങ​ൾ ന​ൽ​കാ​ൻ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​ത്യേ​ക സം​വി​ധാ​നം ഒ​രു​ക്കി​യി​ട്ടു​ണ്ട്.

നി​ല​യ്ക്ക​ലി​ൽ 10,000 വാ​ഹ​ന​ങ്ങ​ൾ​ക്ക് പാ​ർ​ക്ക് ചെ​യ്യാ​ൻ ഇ​ത്ത​വ​ണ സൗ​ക​ര്യ​മൊ​രു​ക്കും. ക​ഴി​ഞ്ഞ​ത​വ​ണ 7500 വാ​ഹ​ന​ങ്ങ​ൾ​ക്ക് പാ​ർ​ക്ക് ചെ​യ്യാ​ൻ ക​ഴി​യു​മാ​യി​രു​ന്നു. ഇ​ത്ത​വ​ണ കൂ​ടു​ത​ൽ സൗ​ക​ര്യ​മൊ​രു​ക്കി 2500 വാ​ഹ​ന​ങ്ങ​ൾ​ക്ക് കൂ​ടി പാ​ർ​ക്കിം​ഗ് ക്ര​മീ​ക​ര​ണ​മൊ​രു​ക്കും.

നി​ല​യ്ക്ക​ലി​ൽ പാ​ർ​ക്കിം​ഗ് പൂ​ർ​ണ​മാ​യി ഫാ​സ്റ്റ് ടാ​ഗ് ഉ​പ​യോ​ഗി​ച്ചാ​ണ്. പ​മ്പ ഹി​ൽ​ടോ​പ്പ് , ച​ക്കു​പാ​ലം എ​ന്നി​വി​ട​ങ്ങ​ളി​ൽ മാ​സ​പൂ​ജ സ​മ​യ​ത്ത് പാ​ർ​ക്കി​ങ്ങി​ന് കോ​ട​തി അ​നു​മ​തി ന​ൽ​കി​യി​രു​ന്നു. ഇ​വി​ടെ 2000 വാ​ഹ​ന​ങ്ങ​ൾ​ക്ക് പാ​ർ​ക്ക് ചെ​യ്യാം.

കോ​ട​തി അ​നു​മ​തി​യോ​ടെ മ​ണ്ഡ​ല മ​ക​ര​വി​ള​ക്ക് മ​ഹോ​ത്സ​വ​കാ​ല​ത്ത് ഇ​വി​ടെ പാ​ർ​ക്കി​ങ് ക്ര​മീ​ക​ര​ണം ഒ​രു​ക്കാ​ൻ ശ്ര​മി​ക്കും. എ​രു​മേ​ലി​യി​ൽ ഹൗ​സിം​ഗ് ബോ​ർ​ഡി​ന്‍റെ കൈ​വ​ശ​മു​ള്ള ആ​റ​ര ഏ​ക്ക​ർ സ്ഥ​ലം പാ​ർ​ക്കിം​ഗി​നാ​യി വി​നി​യോ​ഗി​ക്കും.

നി​ല​യ്ക്ക​ലി​ൽ 1045 ടോ​യ്‌​ല​റ്റു​ക​ളും പ​മ്പ​യി​ൽ 580 ടോ​യ്‌​ല​റ്റു​ക​ളും ഒ​രു​ക്കും. നൂ​റെ​ണ്ണം സ്ത്രീ​ക​ൾ​ക്കാ​യാ​ണ് ഒ​രു​ക്കു​ക. സ​ന്നി​ധാ​ന​ത്ത് 1005 ടോ​യ്‌​ലെ​റ്റു​ക​ളൊ​രു​ക്കും. പാ​ര​മ്പ​ര്യ​പാ​ത​യി​ലും സ്വാ​മി അ​യ്യ​പ്പ​ൻ റോ​ഡി​ലു​മാ​യി ബ​യോ​ടോ​യ്‌​ലെ​റ്റു​ക​ളും ബ​യോ യൂ​റി​ന​ല​ക​ളും അ​ൻ​പ​തി​ല​ധി​കം സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ​വ​ർ​ഷം 15 ല​ക്ഷ​ത്തി​ലേ​റെ പേ​ർ​ക്ക് അ​ന്ന​ദാ​നം ന​ൽ​കി. ഇ​ത്ത​വ​ണ 20 ല​ക്ഷ​ത്തി​ലേ​റെ അ​യ്യ​പ്പ​ഭ​ക്ത​ർ​ക്ക് സ​ന്നി​ധാ​ന​ത്ത് അ​ന്ന​ദാ​നം ഒ​രു​ക്കും. സ​ന്നി​ധാ​ന​ത്തെ ശ​ബ​രി ഗ​സ്റ്റ് ഹൗ​സ് പൂ​ർ​ണ​മാ​യും പു​ന​ർ ന​വീ​ക​രി​ക്കു​ന്നു. സ​ന്നി​ധാ​ന​ത്തെ ദേ​വ​സ്വം ജീ​വ​ന​ക്കാ​ർ​ക്ക് താ​മ​സി​ക്കാ​നു​ള്ള സ്റ്റാ​ഫ് ക്വാ​ർ​ട്ടേ​ഴ്‌​സ് പൂ​ർ​ണ​മാ​യും ന​വീ​ക​രി​ച്ചു. പ​മ്പ​യി​ലെ ഗ​സ്റ്റ് ഹൗ​സി​ലും ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ന്നു​വ​രു​ന്നു.

മ​ന്ത്രി​മാ​രാ​യ കെ. ​രാ​ജ​ൻ, കെ. ​കൃ​ഷ്ണ​ൻ കു​ട്ടി, എ.​കെ. ശ​ശീ​ന്ദ്ര​ൻ, ജി.​ആ​ർ. അ​നി​ൽ, കെ.​ബി. ഗ​ണേ​ഷ്‌​കു​മാ​ർ, വീ​ണ ജോ​ർ​ജ്, എം​എ​ൽ​എ​മാ​രാ​യ അ​ഡ്വ. പ്ര​മോ​ദ് നാ​രാ​യ​ൺ, അ​ഡ്വ. സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ, ചീ​ഫ് സെ​ക്ര​ട്ട​റി ശാ​ര​ദ മു​ര​ളീ​ധ​ര​ൻ, തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് പി.​എ​സ്. പ്ര​ശാ​ന്ത്, ദേ​വ​സ്വം സ്‌​പെ​ഷ​ൽ സെ​ക്ര​ട്ട​റി ടി.​വി. അ​നു​പ​മ, ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ, വി​വി​ധ വ​കു​പ്പ് മേ​ധാ​വി​ക​ൾ, ജി​ല്ലാ ക​ള​ക്ട​ർ​മാ​ർ, ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ ജ​ന​പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ മ​ന്ത്രി വി.​എ​ൻ. വാ​സ​വ​നൊ​പ്പം തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് പി.​എ​സ്. പ്ര​ശാ​ന്ത്, ദേ​വ​സ്വം വ​കു​പ്പ് അ​ഡീ​ഷ​ണ​ൽ സെ​ക്ര​ട്ട​റി റ്റി. ​ആ​ർ. ജ​യ​പാ​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.