"കെ.​സു​രേ​ന്ദ്ര​നു​മാ​യി അ​ടു​ത്ത ബ​ന്ധം'; ബി​ജെ​പി​യെ കു​ടു​ക്കി ധ​ര്‍​മ​രാ​ജ​ന്‍റെ മൊ​ഴി
Saturday, November 2, 2024 11:21 AM IST
തൃ​ശൂ​ര്‍: കൊ​ട​ക​ര കു​ഴ​ല്‍​പ്പ​ണ​ക്കേ​സി​ല്‍ ബി​ജെ​പി​യെ കൂ​ടു​ത​ല്‍ പ്ര​തി​രോ​ധ​ത്തി​ലാ​ക്കി ധ​ര്‍​മ​രാ​ജ​ന്‍റെ മൊ​ഴി. ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ. ​സു​രേ​ന്ദ്ര​നു​മാ​യി അ​ടു​ത്ത ബ​ന്ധ​മാ​ണു​ള്ള​തെ​ന്ന് ധ​ര്‍​മ​രാ​ജ​ന്‍ ത​ന്‍റെ മൊ​ഴി​പ്പ​ക​ര്‍​പ്പി​ല്‍ സ​മ്മ​തി​ക്കു​ന്നതായാണ് വിവരം.

വാ​ജ്‌​പേ​യി സ​ര്‍​ക്കാ​രി​ന്‍റെ കാ​ലം മു​ത​ല്‍ സു​രേ​ന്ദ്ര​നു​മാ​യി ബ​ന്ധ​മു​ണ്ട്. അ​ദ്ദേ​ഹ​വു​മാ​യി നി​ര​വ​ധി പ​ണ​മി​ട​പാ​ടു​ക​ള്‍ ന​ട​ത്തി​യി​ട്ടു​ണ്ട്. ചെ​റു​പ്പ​ത്തി​ല്‍ ആ​ര്‍​എ​സ്എ​സു​കാ​ര​ന്‍ ആ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​യു​ന്നു.

അ​മി​ത് ഷാ തെരഞ്ഞെടുപ്പ് പ്ര​ച​ര​ണ​ത്തി​ന് വ​ന്ന​പ്പോ​ള്‍ തി​രു​വ​ന​ന്ത​പു​ര​ത്ത് പോ​യി. സു​രേ​ന്ദ്ര​ന്‍റെ കോ​ന്നി​യി​ലെ ഇ​ല​ക്ഷ​ന്‍ പ​രി​പാ​ടി​ക്ക് വ​ന്ന​പ്പോ​ഴും പോ​യി​രു​ന്നു. അ​സം​ബ്ലി തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ന്നി​യി​ല്‍ മൂ​ന്നുത​വ​ണ പോ​യെ​ന്നും ധ​ര്‍​മരാ​ജ​ന്‍റെ മൊ​ഴി​യി​ല്‍ പ​റ​യു​ന്നു.

കൊ​ട​ക​ര കു​ഴ​ല്‍​പ്പ​ണം ബം​ഗ​ളൂ​രു​വി​ല്‍ നി​ന്നാ​ണ് എ​ത്തി​ച്ച​തെ​ന്നും ശ്രീ​നി​വാ​സ​ന്‍ എ​ന്ന​യാ​ളി​ല്‍ നി​ന്നു​മാ​ണ് തു​ക കൈ​പ​റ്റി​യ​തെ​ന്നും മൊ​ഴി​യി​ല്‍ പ​റ​യു​ന്നു. 2021 മാ​ര്‍​ച്ച് 26ന് ​ബി​ജെ​പി തൃ​ശൂ​ര്‍ ഓ​ഫീ​സി​ലേ​ക്ക് 6.5 കോ​ടി രൂ​പ കൊ​ണ്ടു​വ​ന്നു. അ​തി​ല്‍ 6.3 കോ​ടി അ​വി​ടെ എ​ത്തി​ച്ചു.

പ​ണം ഏ​റ്റു​വാ​ങ്ങി​യ​ത് അ​ന്ന​ത്തെ ട്ര​ഷ​റ​ര്‍ സു​ജ​യ്‌​സേ​ന​ന്‍ ആ​ണെ​ന്നും ധ​ര്‍​മ​രാ​ജ​ന്‍ പ​റ​യു​ന്നു. ഹോ​ട്ട​ലി​ല്‍ മു​റി ബു​ക്ക് ചെ​യ്തു ത​ന്ന​ത് മു​ന്‍ ഓ​ഫീ​സ് സെ​ക്ര​ട്ട​റി സ​തീ​ശ് ആ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കു​ന്നു.

കൊ​ട​ക​ര​യി​ല്‍ വ​ച്ച് പ​ണം ന​ഷ്ട​മാ​യ​തി​ന് പി​ന്നാ​ലെ പ​രാ​തി ന​ല്‍​കാ​തി​രു​ന്ന​ത് കു​ടു​ങ്ങും എ​ന്ന് ഭ​യ​മു​ള്ള​തി​നാ​ല്‍ ആ​യി​രു​ന്നെ​ന്നും അ​ദ്ദേ​ഹം പ​റ​യു​ന്നു. പ​ണം ന​ഷ്ട​മാ​യ​തി​ന് പി​ന്നാ​ലെ സു​രേ​ന്ദ്ര​ന്‍ ത​ന്നെ വി​ളി​ച്ചി​രു​ന്ന​താ​യും ഇ​യാ​ള്‍ വ്യ​ക്ത​മാ​ക്കു​ന്നു. ത​ദ്ദേ​ശ-നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും ക​ള്ള​പ്പ​ണം എ​ത്തി​ച്ചി​രു​ന്ന​താ​യി ധ​ര്‍​മ​രാ​ജ​ന്‍ കൂ​ട്ടി​ച്ചേ​ര്‍​ക്കു​ന്നു.

അ​തേ​സ​മ​യം, കൊ​ട​ക​ര കു​ഴ​ല്‍​പ്പ​ണ​ക്കേ​സി​ല്‍ ബി​ജെ​പി നേ​താ​ക്ക​ളു​ടെ പ​ങ്ക് വ്യ​ക്ത​മാ​ക്കി​യാ​ണ് പോലീസിന്‍റെ ആ​ദ്യ കു​റ്റ​പ​ത്രം. ധ​ര്‍​മ​രാ​ജ​ന്‍ ഹ​വാ​ല ഏ​ജ​ന്‍റാണെ​ന്നും കേ​സി​ല്‍ തു​ട​ര​ന്വേ​ഷ​ണം ആ​വ​ശ്യ​മാ​ണെ​ന്നും പോ​ലീ​സ് പ​റ​യു​ന്നു. കേ​സി​ല്‍ തു​ട​ര​ന്വേ​ഷ​ണം വേ​ണ​മോ പു​നഃ​ര​ന്വേ​ഷ​ണം വേ​ണ​മോ എ​ന്ന കാ​ര്യം സ​തീ​ശി​ന്‍റെ മൊ​ഴി​ക്ക് ശേ​ഷ​മാ​യി​രി​ക്കും തീ​രു​മാ​നി​ക്കു​ക.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.