പു​രു​ഷോ​ത്ത​മ​ന്‍റെ മ​ര​ണം; പി​ന്നി​ൽ അ​ന്ന​ത്തെ ട്രാ​ൻ​സ്പോ​ർ​ട്ട് ക​മ്മീ​ഷ​ണ​റും വി​വാ​ദ ഏ​ജ​ന്‍റും ?
Friday, November 1, 2024 8:41 PM IST
ന​വാ​സ് മേ​ത്ത​ർ
ത​ല​ശേ​രി: എ​ഡി​ജി​പി റാ​ങ്കി​ലു​ള്ള അ​ന്ന​ത്തെ ട്രാ​ൻ​സ്പോ​ർ​ട്ട് ക​മ്മീ​ഷ​ണ​ർ ക​ണ്ണൂ​രി​ലെ മോ​ട്ടോ​ർ വാ​ഹ​ന ഏ​ജ​ന്‍റി​നു വേ​ണ്ടി ന​ട​ത്തി​യ വൃ​ത്തി​കെ​ട്ട ക​ളി​ക​ളാ​ണ് 17 വ​ർ​ഷം മു​ന്പ് ക​ണ്ണൂ​ർ റീ​ജ​ണ​ൽ ട്രാ​ൻ​സ്പോ​ർ​ട്ട് ഓ​ഫീ​സ​റാ​യി​രു​ന്ന കെ.​എം. പു​രു​ഷോ​ത്ത​മ​ൻ ഓ​ഫീ​സി​നു​ള്ളി​ലെ ഫാ​നി​ൽ ജീ​വ​നൊ​ടു​ക്കാ​ൻ ഇ​ട​യാ​ക്കി​യ​തെ​ന്ന് മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പി​ൽ നി​ന്നു വി​ര​മി​ച്ച ഉ​ന്ന​ത ഉ​ദ്യാ​ഗ​സ്ഥ​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ൽ.

എ​ഡി​എം ന​വീ​ൻ ബാ​ബു ജീ​വ​നൊ​ടു​ക്കി​യ​തി​നു സ​മാ​ന​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ 17 വ​ർ​ഷം മു​മ്പ് ക​ണ്ണൂ​രി​ൽ ആ​ർ​ടി​ഒ ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തെ​ക്കു​റി​ച്ച് ദീ​പി​ക ക​ഴി​ഞ്ഞ ദി​വ​സം ന​ൽ​കി​യ വാ​ർ​ത്ത​യോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

വെ​ളി​പ്പെ​ടു​ത്ത​ൽ ഇ​ങ്ങ​നെ

"അ​ന്ന് ഞാ​ൻ ജോ​യി​ന്‍റ് ആ​ർ​ടി​ഒ ആ​യി​രു​ന്നു. തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് ഐ​പി​എ​സു​കാ​ര​നാ​യ ക​മ്മീ​ഷ​ണ​ർ ക​ണ്ണൂ​രി​ലെ​ത്തി. ആ​ർ​ടി​ഒ പു​രു​ഷോ​ത്ത​മ​ന്‍റെ ഓ​ഫീ​സി​ലെ​ത്തി​യ ക​മ്മീ​ഷ​ണ​ർ ചി​ല ഫ​യ​ലു​ക​ൾ പ​രി​ശോ​ധി​ച്ചു. നി​കു​തി കു​ടി​ശി​ക പി​രി​ച്ചെ​ടു​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ഫ​യ​ലു​ക​ളാ​ണു പ​രി​ശോ​ധി​ച്ച​ത്. പ​രി​ശോ​ധി​ച്ച ഫ​യ​ലു​ക​ളെ​ല്ലാം കൃ​ത്യ​മാ​യി​രു​ന്നു. എ​ന്നാ​ൽ, ക​മ്മീ​ഷ​ണ​ർ ഫ​യ​ലു​ക​ളി​ലെ നോ​ട്ടു​ക​ൾ പ​ല​തും തെ​റ്റാ​ണെ​ന്ന് വാ​ദി​ച്ചു.

തൊ​ട്ട​ടു​ത്തി​രു​ന്ന ഞാ​ൻ ഫ​യ​ലു​ക​ളി​ലെ ശ​രി​ക​ൾ ചൂ​ണ്ടി​ക്കാ​ണി​ച്ച​പ്പോ​ൾ താ​ൻ ഐ​പി​എ​സു​കാ​ര​നാ​ണെ​ന്നും എ​ന്നെ പ​ഠി​പ്പി​ക്കേ​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പി​ന്നീ​ടു ഞാ​ൻ പ്ര​തി​ക​രി​ച്ചി​ല്ല... പ​രി​ശോ​ധ​ന ക​ഴി​ഞ്ഞ് പു​റ​ത്തി​റ​ങ്ങി​യ ക​മ്മീ​ഷ​ണ​ർ വി​വാ​ദ ഏ​ജ​ന്‍റ് ഒ​രു​ക്കി​യ കാ​റി​ൽ ഗ​സ്റ്റ് ഹൗ​സി​ലേ​ക്കും തു​ട​ർ​ന്ന് പ​റ​ശി​നി​ക്ക​ട​വി​ലേ​ക്കും പോ​യി.

തി​രു​വ​ന​ന്ത​പു​ര​ത്ത് തി​രി​ച്ചെ​ത്തി​യ ക​മ്മീ​ഷ​ണ​ർ പു​രു​ഷോ​ത്ത​മ​നെ മ​ല​പ്പു​റ​ത്തേ​ക്ക് സ്ഥ​ലം മാ​റ്റി. കാ​ൻ​സ​ർ രോ​ഗി​യാ​യ പു​രു​ഷോ​ത്ത​മ​ൻ ആ ​സ​മ​യ​ത്ത് മ​ല​മൂ​ത്ര വി​സ​ർ​ജ​നം ന​ട​ത്തി​യി​രു​ന്ന​ത് ശ​രീ​ര​ത്തി​ൽ ഘ​ടി​പ്പി​ച്ചി​രു​ന്ന പ്ര​ത്യേ​ക ബാ​ഗി​ലാ​യി​രു​ന്നു. ഈ ​ബാ​ഗ് ഇ​ട​യ്ക്കി​ടെ വൃ​ത്തി​യാ​ക്ക​ണം. അ​തു​കൊ​ണ്ട് ട്രെ​യി​ൻ സൗ​ക​ര്യ​മു​ള്ള ഏ​തെ​ങ്കി​ലും സ്ഥ​ല​ത്തേ​ക്ക് മാ​റ്റി ത​ര​ണ​മെ​ന്ന് അ​ദ്ദേ​ഹം അ​ഭ്യ​ർ​ഥി​ച്ചു.

എ​ന്നാ​ൽ, ക​മ്മീ​ഷ​ണ​ർ ഇ​ത് ചെ​വി​ക്കൊ​ണ്ടി​ല്ല, എ​ന്നു മാ​ത്ര​മ​ല്ല പു​രു​ഷോ​ത്ത​മ​ന് വേ​ണ്ടി ശി​പാ​ർ​ശ ചെ​യ്ത നേ​താ​ക്ക​ളോ​ട് അ​ദ്ദേ​ഹ​ത്തെ​ക്കു​റി​ച്ച് വ​ള​രെ മോ​ശ​മാ​യി സം​സാ​രി​ക്കു​ക​യും ചെ​യ്തു. മ​ന്ത്രി​യേ​യും ഈ ​ഉ​ദ്യാ​ഗ​സ്ഥ​ൻ തെ​റ്റി​ദ്ധ​രി​പ്പി​ച്ചു.

മു​ൻ കേ​ന്ദ്ര​മ​ന്ത്രി എം.​പി. വീ​രേ​ന്ദ്ര​കു​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള നേ​താ​ക്ക​ളു​മാ​യി ന​ല്ല അ​ടു​പ്പ​മു​ണ്ടാ​യി​രു​ന്ന ആ​ർ​ടി​ഒ​യെ അ​വ​രു​ടെ എ​ല്ലാം മു​ന്നി​ൽ വ​ള​രെ മോ​ശ​ക്കാ​ര​നാ​യി ചി​ത്രീ​ക​രി​ക്കാ​ൻ ആ​സൂ​ത്രി​ത നീ​ക്ക​മാ​ണു ന​ട​ന്ന​ത്. വി​വാ​ദ ഏ​ജ​ന്‍റ് പ​റ​ഞ്ഞ വ​ഴി​വി​ട്ട കാ​ര്യ​ങ്ങ​ൾ ചെ​യ്യാ​തി​രു​ന്ന​തി​നാ​ലാ​ണ് പു​രു​ഷോ​ത്ത​മ​നെ ഏ​ജ​ന്‍റ് നി​ര​ന്ത​രം ഉ​പ​ദ്ര​വി​ച്ച​ത്. ഇ​തി​ന് ഉ​ന്ന​ത ഉ​ദ്യാ​ഗ​സ്ഥ​രും കൂ​ട്ട് നി​ൽ​ക്കു​ക​യാ​യി​രു​ന്നു'- വി​ര​മി​ച്ച ഉ​ന്ന​ത​ൻ ഉ​ദ്യോ​ഗ​സ്ഥ​ൻ വെ​ളി​പ്പെ​ടു​ത്തി.

2007 ജൂ​ൺ മൂ​ന്നി​നാ​യി​രു​ന്നു അ​ന്ന​ത്തെ ക​ണ്ണൂ​ർ ആ​ർ​ടി​ഒ ആ​യി​രു​ന്ന കെ.​എം. പു​രു​ഷോ​ത്ത​മ​ൻ ത​ന്‍റെ ഓ​ഫീ​സ് മു​റി​യി​ൽ തൂ​ങ്ങി മ​രി​ച്ച​ത്. പ​യ്യ​ന്നൂ​ർ പി​ലാ​ത്ത​റ സ്വ​ദേ​ശി​യാ​യി​രു​ന്നു. എ​ഡി​എം ന​വീ​ൻ ബാ​ബു ജീ​വ​നൊ​ടു​ക്കി​യ​ത് സം​ബ​ന്ധി​ച്ച വി​വാ​ദം ക​ത്തി​ക്ക​യ​റു​മ്പോ​ൾ വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് ന​ട​ന്ന സ​മാ​ന​മാ​യ മ​റ്റൊ​രു മ​ര​ണ​വും ഇ​പ്പോ​ൾ ച​ർ​ച്ച​യാ​കു​ക​യാ​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.