ന​വ​കേ​ര​ള ആ​ഡം​ബ​ര ബ​സ് ഇ​നി സൂ​പ്പ​ര്‍ ഡീ​ല​ക്‌​സ് എ​സി സ​ര്‍​വീ​സ്
Friday, November 1, 2024 4:09 PM IST
സ്വ​ന്തം ലേ​ഖ​ക​ന്‍
കോ​ഴി​ക്കോ​ട്: ന​വ​കേ​ര​ള യാ​ത്ര​യ്ക്ക് മു​ഖ്യ​മ​ന്ത്രി​യും മ​ന്ത്രി​മാ​രും ഉ​പ​യോ​ഗി​ച്ച ആ​ഡം​ബ​ര ബ​സ് ഇ​നി കെ​എ​സ്ആ​ർ​ടി​സി സൂ​പ്പ​ർ ഡീ​ല​ക്സ് എ​സി സ​ർ​വീ​സാ​യി നി​ര​ത്തി​ലു​ണ്ടാ​കും. കേ​ര​ള രാ​ഷ്ട്രീ​യ​ത്തി​ല്‍ ഏ​റെ ച​ര്‍​ച്ച​ചെ​യ്യ​പ്പെ​ട്ട ഈ ​വി​ഐ​പി ബ​സ് പ​ല്ലും ന​ഖ​വും കൊ​ഴി​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​നി മ​റ്റു കെ​എ​സ്ആ​ര്‍​ടി​സി ബ​സു​ക​ള്‍​ക്കൊ​പ്പം ഓ​ടി​ത്തു​ട​ങ്ങും. ര​ണ്ടാ​ഴ്ച​യ്ക്കു​ള്ളി​ല്‍ സൂ​പ്പ​ര്‍ ഡീ​ല​ക്‌​സ് എ​സി ബ​സാ​യി വീ​ണ്ടും നി​ര​ത്തി​ലി​റ​ക്കാ​നാ​ണ് കെ​എ​സ്ആ​ര്‍​ടി​സി ആ​ലോ​ചി​ക്കു​ന്ന​ത്.

മു​ഖ്യ​മ​ന്ത്രി​ക്കും മ​ന്ത്രി​മാ​ര്‍​ക്കും യാ​ത്ര ചെ​യ്യാ​ന്‍ വേ​ണ്ടി 16 കോ​ടി രൂ​പ​യ്ക്കാ​ണ് ഭാ​ര​ത് ബെ​ന്‍​സി​ന്‍റെ ആ​ഡം​ബ​ര ബ​സ് വാ​ങ്ങി​യ​ത്. മു​ന്‍ ഭാ​ഗ​ത്ത് ഹൈ​ഡ്രോ​ളി​ക് ലി​ഫ്റ്റും പി​റ​കി​ല്‍ ഓ​ട്ടോ​മാ​റ്റി​ക് വാ​തി​ലും ബാ​ത്ത്‌​റൂം സൗ​ക​ര്യ​ങ്ങ​ള​മു​ള്ള ന​വ​കേ​ര​ള ബ​സ് വി​വാ​ദ​ത്തി​നു വ​ഴി​യൊ​രു​ക്കി​യി​രു​ന്നു. സ​ര്‍​ക്കാ​ര്‍ ധൂ​ര്‍​ത്താ​ണെ​ന്നു​വ​രെ വി​മ​ര്‍​ശ​ന​മു​യ​ര്‍​ന്നു.

ന​വ​കേ​ര​ള യാ​ത്രാ സ​മ​യ​ത്ത് ബ​സ് കാ​ണാ​ന്‍ ധാ​രാ​ളം ആ​ളു​ക​ള്‍ ത​ടി​ച്ചു​കൂ​ടു​ക​യും ചെ​യ്തി​രു​ന്നു. യാ​ത്ര ക​ഴി​ഞ്ഞ​പ്പോ​ള്‍ ഈ ​ബ​സ് എ​ന്തു ചെ​യ്യ​ണ​മെ​ന്നാ​യി ചി​ന്ത. അ​ങ്ങി​നെ​യാ​ണ് ഗ​രു​ഡ പ്രീ​മി​യം ല​ക്ഷ്വ​റി ബ​സാ​യി കോ​ഴി​ക്കോ​ട്ടു​നി​ന്ന് ബം​ഗ​ളു​രു​വി​ലേ​ക്ക് സ​ര്‍​വീ​സ് ന​ട​ത്തി​യ​ത്. എ​ന്നാ​ല്‍, പ്ര​തീ​ക്ഷി​ച്ച​പോ​ലെ ലാ​ഭ​മു​ണ്ടാ​യി​ല്ല.

ന​ട​ക്കാ​വ് കെ​എ​സ്ആ​ര്‍​ടി​സി റീ​ജി​യ​ണ​ല്‍ വ​ര്‍​ക്ക്‌​ഷോ​പ്പി​ല്‍ ക​ട്ട​പ്പു​റ​ത്തു​കി​ട​ന്നി​രു​ന്ന ബ​സ് ഇ​പ്പോ​ള്‍ ഭാ​ര​ത് ബെ​ന്‍​സി​ന്‍റെ ബ​സ് ബോ​ഡി ബി​ല്‍​ഡിം​ഗ് ന​ട​ത്തു​ന്ന ബം​ഗ​ളു​രു​വി​ലെ വ​ര്‍​ക്ക് ഷോ​പ്പി​ല്‍ വി​ശ്ര​മി​ക്കു​ക​യാ​ണ്. ബ​സി​നു രൂ​പ​മാ​റ്റം വ​രു​ത്തി സ​ര്‍​വീ​സ് ന​ട​ത്താ​നു​ള്ള പ്ര​വൃ​ത്തി ഉ​ട​നെ ആ​രം​ഭി​ക്കും.

സ്വി​ഫ്റ്റ് സൂ​പ്പ​ര്‍ ഡീ​ല​ക്‌​സ് എ​സി ബ​സി​ന്‍റെ ടി​ക്ക​റ്റ് നി​ര​ക്കാ​യി​രി​ക്കും ഉ​ണ്ടാ​വു​ക. ഇ​തോ​ടെ നി​ല​വി​ലു​ള്ള നി​ര​ക്കി​ന്‍റെ പ​കു​തി​യാ​യി കു​റ​യും. ഹൈ​ഡ്രോ​ളി​ക് ലി​ഫ്റ്റും ഒ​ഴി​വാ​ക്കി​യേ​ക്കു​മെ​ന്നാ​ണ് സൂ​ച​ന. മാ​റ്റം​വ​രു​ത്താ​നാ​യി 10 ല​ക്ഷ​ത്തോ​ളം ചെ​ല​വു​വ​രും. 26 സീ​റ്റാ​ണ് ന​വ​കേ​ര​ള ബ​സി​ലു​ണ്ടാ​യി​രു​ന്ന​ത്. അ​ത് 38 എ​ണ്ണ​മാ​ക്കി ഉ​യ​ര്‍​ത്തും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.