കേ​ര​ള​പ്പി​റ​വി​യ​ല്ലേ, കു​റ​ഞ്ഞേ​ക്കാം! സ്വ​ർ​ണ​വി​ല താ​ഴേ​ക്ക്; ഒ​റ്റ​യ​ടി​ക്ക് കു​റ​ഞ്ഞ​ത് 560 രൂ​പ
Friday, November 1, 2024 11:34 AM IST
കൊ​ച്ചി: സ​ക​ല റി​ക്കാ​ർ​ഡു​ക​ളും ഭേ​ദി​ച്ച് മു​ന്നേ​റു​ന്ന​തി​നി​ടെ താ​ഴേ​ക്കു​വീ​ണ് സ്വ​ർ​ണ​വി​ല. ഉ​ട​ന്‍ ത​ന്നെ 60,000 ക​ട​ക്കു​മെ​ന്നു തോ​ന്നി​പ്പി​ച്ച സ്വ​ർ​ണ​വി​ല​യാ​ണ് കേ​ര​ള​പ്പി​റ​വി ദി​ന​ത്തി​ൽ കു​റ​ഞ്ഞ​ത്. പ​വ​ന് ഒ​റ്റ​യ​ടി​ക്ക് 560 രൂ​പ​യും ഗ്രാ​മി​ന് 70 രൂ​പ​യു​മാ​ണ് കു​റ​ഞ്ഞ​ത്. ഇ​തോ​ടെ ഒ​രു പ​വ​ൻ സ്വ​ർ​ണ​ത്തി​ന് 59,080 രൂ​പ​യി​ലും ഗ്രാ​മി​ന് 7,385 രൂ​പ​യി​ലു​മാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്. 18 കാ​ര​റ്റ് സ്വ​ർ​ണ​വി​ല ഗ്രാ​മി​ന് 55 രൂ​പ ഇ​ടി​ഞ്ഞ് 6,085 രൂ​പ​യി​ലെ​ത്തി.

ദീ​പാ​വ​ലി ദി​ന​ത്തി​ൽ പ​വ​ന് 120 രൂ​പ ഉ​യ​ർ​ന്ന് 59,640 രൂ​പ​യെ​ന്ന പു​ത്ത​ൻ ഉ​യ​ര​ത്തി​ലെ​ത്തി​യ ശേ​ഷ​മാ​ണ് ഇ​ന്ന് താ​ഴേ​ക്കു​പോ​യ​ത്. ചൊ​വ്വാ​ഴ്ച​യാ​ണ് സ്വ​ര്‍​ണ​വി​ല ആ​ദ്യ​മാ​യി 59,000 തൊ​ട്ട​ത്. പ​വ​ന് 480 രൂ​പ​യും ഗ്രാ​മി​ന് 60 രൂ​പ​യു​മാ​ണ് ചൊ​വ്വാ​ഴ്ച കൂ​ടി​യ​ത്. ബു​ധ​നാ​ഴ്ച പ​വ​ന് 520 രൂ​പ​യും ഗ്രാ​മി​ന് 65 രൂ​പ​യും വ​ർ​ധി​ച്ചി​രു​ന്നു. തി​ങ്ക​ളാ​ഴ്ച ഒ​റ്റ​യ​ടി​ക്ക് 360 രൂ​പ കു​റ​ഞ്ഞ ശേ​ഷ​മാ​ണ് മൂ​ന്നു​ദി​വ​സം വീ​ണ്ടും കു​തി​ച്ച​ത്. നാ​ല് ദി​വ​സ​ത്തി​നി​ടെ 2,000 രൂ​പ​യു​ടെ വ​ര്‍​ധ​ന​യാ​ണ് സ്വ​ര്‍​ണ വി​പ​ണി​യി​ലു​ണ്ടാ​യ​ത്.

ഒ​ക്ടോ​ബ​ർ ആ​ദ്യം 56,400 രൂ​പ​യാ​യി​രു​ന്നു സ്വ​ര്‍​ണ​വി​ല. പ​ത്തി​ന് 56,200 രൂ​പ​യാ​യി താ​ഴ്ന്ന് ഈ ​മാ​സ​ത്തെ ഏ​റ്റ​വും താ​ഴ്ന്ന നി​ല​വാ​ര​ത്തി​ല്‍ എ​ത്തി. എ​ന്നാ​ല്‍ പി​ന്നീ​ടു​ള്ള ദി​വ​സ​ങ്ങ​ളി​ല്‍ റി​ക്കാ​ര്‍​ഡു​ക​ള്‍ ഭേ​ദി​ച്ച് വി​ല ഉ​യ​രു​ന്ന​താ​ണ് ദൃ​ശ്യ​മാ​യ​ത്.

പി​ന്നീ​ട് ഒ​ക്‌​ടോ​ബ​ര്‍ 16നാ​ണ് വി​ല പ​വ​ന് 57,000 രൂ​പ ക​ട​ന്ന​ത്. ഒ​ക്‌​ടോ​ബ​ര്‍ 19 ന് ​ഇ​ത് 58,000 രൂ​പ​യും ക​ട​ന്നു. അ​തി​ന് ശേ​ഷം 58,000 രൂ​പ​യ്ക്ക് താ​ഴോ​ട്ട് പോ​യി​ട്ടി​ല്ല. ഒ​ക്ടോ​ബ​ർ 29ന് 59,000 ​ക​ട​ന്ന സ്വ​ർ​ണ​വി​ല വീ​ണ്ടും കു​തി​ച്ചു​യ​രു​ക​യാ​ണ‌ു​ണ്ടാ​യ​ത്.

ആ​ഗോ​ള​വി​പ​ണി​യി​ലെ മു​ന്നേ​റ്റ​ങ്ങ​ളാ​ണ് ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ലും പ്ര​തി​ഫ​ലി​ക്കു​ന്ന​ത്. ആ​ഗോ​ള വി​പ​ണി​യി​ല്‍ സ്വ​ര്‍​ണ​വി​ല വീ​ണ്ടും ഉ​യ​ര്‍​ന്നു. യു​എ​സ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്ത​തും, ഓ​ഹ​രി വി​പ​ണി​ക​ളി​ല്‍ തു​ട​രു​ന്ന അ​നി​ശ്ചി​ത​ത്വ​വു​മാ​ണ് ആ​ഗോ​ള​വി​പ​ണി​യെ സ്വാ​ധീ​നി​ച്ച​ത്. 24 മ​ണി​ക്കൂ​റി​നി​ടെ ആ​ഗോ​ള സ്വ​ര്‍​ണ​വി​ല ഔ​ൺ​സി​ന് 0.32% (8.87 ഡോ​ള​ര്‍) ഉ​യ​ർ​ന്ന് 2,751.24 ഡോ​ള​റി​ലാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്.

അ​തേ​സ​മ​യം, വെ​ള്ളി​ക്കും വി​ല കു​റ​ഞ്ഞു. ഗ്രാ​മി​ന് മൂ​ന്നു രൂ​പ കു​റ​ഞ്ഞ് 103 രൂ​പ​യി​ലാ​ണ് ഇ​ന്ന് വ്യാ​പാ​രം ന​ട​ക്കു​ന്ന​ത്.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.