എ​ഡി​എം ന​വീ​ന്‍ ബാ​ബു​വി​ന്‍റെ മ​ര​ണം: പി.​പി. ദി​വ്യ​ക്ക് ഇ​ന്ന് നി​ര്‍​ണാ​യ​ക ദി​നം
Friday, November 1, 2024 8:22 AM IST
ക​ണ്ണൂ​ര്‍: എ​ഡി​എം ന​വീ​ന്‍ ബാ​ബു​വി​ന്‍റെ മ​ര​ണ​ത്തി​ല്‍ റി​മാ​ന്‍​ഡി​ലാ​യ പി.​പി. ദി​വ്യ​ക്ക് ഇ​ന്ന് നി​ര്‍​ണാ​യ​ക ദി​നം. ദി​വ്യ​യു​ടെ ജാ​മ്യ​പേ​ക്ഷ കോ​ട​തി വെള്ളിയാഴ്ച പ​രി​ഗ​ണി​ക്കും. ത​ല​ശേ​രി പ്രി​ന്‍​സി​പ്പ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി​യാ​ണ് ജാ​മ്യഹ​ര്‍​ജി പ​രി​ഗ​ണി​ക്കു​ക.

വ്യാ​ഴാ​ഴ്ച​യാ​ണ് ദി​വ്യ ജാ​മ്യ​പേ​ക്ഷ ന​ല്‍​കി​യ​ത്. മു​ന്‍​കൂ​ര്‍ ജാ​മ്യ​ഹ​ര്‍​ജി​യി​ല്‍ ഉ​ന്ന​യി​ച്ച​തി​ല്‍​നി​ന്ന് കൂ​ടു​ത​ല്‍ വാ​ദ​ങ്ങ​ള്‍ ദി​വ്യ ജാ​മ്യ​ഹ​ര്‍​ജിയിൽ ഉ​ള്‍​പ്പെ​ടു​ത്തി​യിട്ടുണ്ട്. ക​ണ്ണൂ​ര്‍ ജി​ല്ലാ ക​ള​ക്ട​ര്‍ അ​രു​ണ്‍ കെ. ​വി​ജ​യ​ന്‍റേ​യും പ്ര​ശാ​ന്തിന്‍റേയും മൊ​ഴി​ക​ള്‍ മു​ന്‍​നി​ര്‍​ത്തി​യാ​ണ് ദി​വ്യ ജാ​മ്യാ​പേ​ക്ഷ ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. പോ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണം ശ​രി​യാ​യ രീ​തി​യി​ല്‍ അ​ല്ലെ​ന്നും ജാ​മ്യ​ഹ​ര്‍​ജി​യി​ല്‍ പ്ര​ധാ​ന​മാ​യി ഉ​ന്ന​യി​ക്കു​ന്നു. റി​മാ​ന്‍​ഡി​ലാ​യ ദി​വ്യ ഇ​പ്പോ​ള്‍ പ​ള്ളി​ക്കു​ന്ന് ജ​യി​ലി​ലാ​ണു​ള്ള​ത്.

അതേ സമയം, ജാ​മ്യാ​പേ​ക്ഷ​യെ ന​വീ​ന്‍ ബാ​ബു​വി​ന്‍റെ കു​ടും​ബം എ​തി​ര്‍​ക്കും. ന​വീ​നി​നെ​തി​രേ കൈ​ക്കൂ​ലി ആ​രോ​പ​ണം ഉ​ന്ന​യി​ച്ച പ്ര​ശാ​ന്തി​നേ​യും പ്ര​തി ചേ​ര്‍​ക്ക​ണ​മെ​ന്നാ​ണ് കു​ടും​ബ​ത്തി​ന്‍റെ ആ​വ​ശ്യം. ന​വീ​ന്‍ കു​റ്റ​സ​മ്മ​തം ന​ട​ത്തി​യെ​ന്ന ജി​ല്ലാ ക​ള​ക്ട​റു​ടെ മൊ​ഴി​യും കു​ടും​ബം ത​ള്ളി​. സ​ഹ​പ്ര​വ​ര്‍​ത്ത​ക​രോ​ട് ഒ​രി​ക്ക​ലും സൗ​ഹാ​ര്‍​ദ​പ​ര​മാ​യി പെ​രു​മാ​റാ​ത്ത ക​ള​ക്ട​റോ​ട് എ​ഡി​എം ഒ​ന്നും തു​റ​ന്ന് പ​റ​യി​ല്ലെ​ന്നു​റ​പ്പാ​ണെ​ന്നാ​ണ് ന​വീ​നി​ന്‍റെ ഭാ​ര്യ മ​ഞ്ജു​ഷ വ്യക്തമാക്കുന്നു.

RELATED NEWS