ധീ​ര​നാ​യ ഇ​ട​യ​ന് വി​ട; അ​നു​ശോ​ചി​ച്ച് പ്ര​തി​പ​ക്ഷ നേ​താ​വ്
Thursday, October 31, 2024 9:36 PM IST
തി​രു​വ​ന​ന്ത​പു​രം: യാ​ക്കോ​ബാ​യ സ​ഭാ​ധ്യ​ക്ഷ​ന്‍ ബ​സേ​ലി​യോ​സ് തോ​മ​സ് പ്ര​ഥ​മ​ന്‍ ബാ​വ​യു​ടെ നി​ര്യാ​ണ​ത്തി​ല്‍ അ​നു​ശോ​ചി​ച്ച് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ന്‍. സ​മ​ര​ഭ​രി​ത​മാ​യ താ​പ​സ​ജീ​വി​ത​മാ​യി​രു​ന്നു കാ​ലം ചെ​യ്ത ബ​സേ​ലി​യോ​സ് തോ​മ​സ് പ്ര​ഥ​മ​ന്‍റേ​തെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് അ​നു​ശോ​ചി​ച്ചു.

പ്ര​തി​സ​ന്ധി​ഘ​ട്ട​ങ്ങ​ളി​ല്‍ സ​ഭ​യെ മു​ന്നോ​ട്ട് ന​യി​ക്കു​ന്ന​തി​നു​ള്ള ഊ​ര്‍​ജ​വും ശ​ക്തി​യു​മാ​ണ് ശ്രേ​ഷ്ഠ കാ​തോ​ലി​ക്കാ ബാ​വ വി​ശ്വാ​സി സ​മൂ​ഹ​ത്തി​ന് ന​ല്‍​കി​യ​ത്. ധീ​ര​നാ​യ ഇ​ട​യ​നാ​യി​രു​ന്നു. കാ​റും കോ​ളും നി​റ​ഞ്ഞ കാ​ല​ങ്ങ​ളി​ല്‍ യാ​ക്കോ​ബാ​യ സ​ഭ​യെ പോ​രാ​ളി​യു​ടെ വീ​ര്യ​ത്തോ​ടെ വീ​ഴ്ച​ക​ളി​ല്ലാ​തെ ന​യി​ക്കാ​ന്‍ അ​ദ്ദേ​ഹ​ത്തി​ന് ക​ഴി​ഞ്ഞു.

ത​നി​ക്ക് അ​ദ്ദേ​ഹ​വു​മാ​യി കാ​ല്‍ നൂ​റ്റാ​ണ്ടു കാ​ല​ത്തെ ആ​ത്മ​ബ​ന്ധ​മു​ണ്ട്. അ​ച​ഞ്ച​ല​മാ​യ ദൈ​വ വി​ശ്വാ​സ​ത്തി​ന്‍റെ ബ​ല​ത്തി​ലാ​ണ് ത​ന്‍റെ ജീ​വി​തം മു​ന്നോ​ട്ട് പോ​കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം ജീ​വി​ത​ത്തി​ലു​ട​നീ​ളം തെ​ളി​യി​ച്ചി​ട്ടു​ണ്ടെ​ന്നും വി.​ഡി.​സ​തീ​ശ​ന്‍ പ​റ​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.