ആ​ദ്യം 159ന് ​പു​റ​ത്ത്; ഫോ​ളോ​ഓ​ൺ വ​ഴ​ങ്ങി​യ​തി​നു പി​ന്നാ​ലെ കൂ​ട്ട​ത്ത​ക​ർ​ച്ച; ബം​ഗ്ലാ​ദേ​ശ് ഇ​ന്നിം​ഗ്സ് തോ​ൽ​വി​യി​ലേ​ക്ക്
Thursday, October 31, 2024 3:46 PM IST
ച​റ്റോ​ഗ്രാം: ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്‌​ക്കെ​തി​രാ​യ ര​ണ്ടാം ക്രി​ക്ക​റ്റ് ടെ​സ്റ്റി​ൽ ഫോ​ളോ ഓ​ൺ വ​ഴ​ങ്ങി​യ ബം​ഗ്ല​ദേ​ശ് ഇ​ന്നിം​ഗ്സ് തോ​ൽ​വി​യി​ലേ​ക്ക്. ര​ണ്ടാം ഇ​ന്നിം​ഗ്സി​ലും ബാ​റ്റിം​ഗ് ത​ക​ർ​ച്ച​യെ നേ​രി​ടു​ന്ന ബം​ഗ്ലാ​ദേ​ശ് ഏ​ഴു​വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 79 റ​ൺ​സെ​ന്ന നി​ല​യി​ലാ​ണ്.

ഒ​ന്നാം ഇ​ന്നിം​ഗ്സി​ൽ 159 റ​ൺ​സി​ന് ഓ​ൾ​ഔ​ട്ടാ​യ ബം​ഗ്ല​ദേ​ശി​നെ ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ നാ​യ​ക​ൻ എ​യ്ഡ​ൻ മാ​ർ​ക്രം ഫോ​ളോ​ഓ​ൺ ചെ​യ്യി​പ്പി​ച്ചു ബാ​റ്റിം​ഗി​ന​യ​യ്ക്കു​ക​യാ​യി​രു​ന്നു.

അ​ഞ്ചു​റ​ൺ​സു​മാ​യി മ​ഹി​ദു​ൽ ഇ​സ്‌​ലാം അ​ങ്ക​ണും റ​ണ്ണൊ​ന്നു​മെ​ടു​ക്കാ​തെ തൈ​ജു​ൽ ഇ​സ്‌​ലാ​മു​മാ​ണ് ക്രീ​സി​ൽ. നാ​ലു​വി​ക്ക​റ്റ് മാ​ത്രം അ​വ​ശേ​ഷി​ക്കേ ഇ​ന്നിം​ഗ്സ് തോ​ൽ​വി ഒ​ഴി​വാ​ക്കാ​ൻ ആ​തി​ഥേ​യ​ർ​ക്കു വേ​ണ്ട​ത് 337 റ​ൺ​സാ​ണ്.

മ​ഹ്മൂ​ദ് ഹ​സ​ൻ ജോ​യ് (11), ഷ​ദ്മാ​ൻ ഇ​സ്‍​ലാം (ആ​റ്), സാ​ക്കി​ർ ഹ​സ​ൻ (ഏ​ഴ്), മോ​മി​നു​ൾ ഹ​ഖ് (പൂ​ജ്യം), മു​ഷ്ഫി​ഖു​ർ റ​ഹിം (ര​ണ്ട്), മെ​ഹി​ദി ഹ​സ​ൻ മി​റാ​സ് (ആ​റ്), ന​ജ്മു​ൽ ഹു​സൈ​ൻ ഷാ​ന്‍റോ (36) എ​ന്നി​വ​രു​ടെ വി​ക്ക​റ്റാ​ണ് ന​ഷ്ട​മാ​യ​ത്. അ​ഞ്ചു ബാ​റ്റ​ർ​മാ​ർ ര​ണ്ട​ക്കം​പോ​ലും കാ​ണാ​തെ പു​റ​ത്താ​യി.

ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കു വേ​ണ്ടി 24 റ​ൺ​സ് വ​ഴ​ങ്ങി നാ​ലു​വി​ക്ക​റ്റ് വീ​ഴ്ത്തി​യ സെ​നു​ര​ൻ മു​ത്തു​സാ​മി​യാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ നി​ര​യി​ൽ തി​ള​ങ്ങി​യ​ത്. കേ​ശ​വ് മ​ഹാ​രാ​ജ് ര​ണ്ടും ഡെ​യ്ൻ പാ​റ്റേ​ഴ്സ​ൻ ഒ​രു​വി​ക്ക​റ്റും വീ​ഴ്ത്തി.

നേ​ര​ത്തെ, ഒ​ന്നാം ഇ​ന്നിം​ഗ്സി​ൽ ബം​ഗ്ല​ദേ​ശ് 45.2 ഓ​വ​റി​ൽ 159 റ​ൺ​സി​ന് എ​ല്ലാ​വ​രും പു​റ​ത്താ​യി​രു​ന്നു. ഒ​രു ഘ​ട്ട​ത്തി​ൽ എ​ട്ടു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 48 റ​ൺ​സ് എ​ന്ന നി​ല​യി​ൽ ത​ക​ർ​ന്ന ബം​ഗ്ല​ദേ​ശി​നെ ഒ​ൻ​പ​താം വി​ക്ക​റ്റി​ൽ മോ​മി​നു​ൽ ഹ​ഖ് – ത​യ്ജു​ൽ ഇ​സ്‍​ലാം സ​ഖ്യം പ​ടു​ത്തു​യ​ർ​ത്തി​യ സെ​ഞ്ചു​റി കൂ​ട്ടു​കെ​ട്ടാ​ണ് (103) വ​ൻ നാ​ണ​ക്കേ​ടി​ൽ നി​ന്നു ക​ര​ക​യ​റ്റി​യ​ത്.

112 പ​ന്തി​ൽ എ​ട്ടു ഫോ​റും ര​ണ്ടു സി​ക്സും സ​ഹി​തം 82 റ​ൺ​സെ​ടു​ത്ത മോ​മി​നു​ൽ ഹ​ഖാ​ണ് ടോ​പ് സ്കോ​റ​ർ. ത​യ്ജു​ൽ ഇ​സ്‍​ലാം 95 പ​ന്തി​ൽ ഒ​രു ഫോ​ർ സ​ഹി​തം 30 റ​ൺ​സെ​ടു​ത്തു. ഇ​വ​ർ​ക്കു പു​റ​മേ 10 റ​ൺ​സെ​ടു​ത്ത ഓ​പ്പ​ണ​ർ മ​ഹ്മൂ​ദ് ഹ​സ​ൻ ജോ​യ്ക്ക് മാ​ത്ര​മേ ര​ണ്ട​ക്കം കാ​ണാ​നാ​യു​ള്ളൂ.

ഒ​ന്നാ​മി​ന്നിം​ഗ്സി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കാ​യി പേ​സ് ബോ​ള​ർ ക​ഗീ​സോ റ​ബാ​ഡ ഒ​ൻ​പ​ത് ഓ​വ​റി​ൽ 37 റ​ൺ​സ് വ​ഴ​ങ്ങി അ​ഞ്ച് വി​ക്ക​റ്റ് വീ​ഴ്ത്തി. ഡെ​യ്ൻ പാ​റ്റേ​ഴ്സ​ൻ, കേ​ശ​വ് മ​ഹാ​രാ​ജ് എ​ന്നി​വ​ർ ര​ണ്ടും സെ​നു​ര​ൻ മു​ത്തു​സാ​മി ഒ​രു വി​ക്ക​റ്റും വീ​ഴ്ത്തി.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.