സ​ഞ്ജു ഉ​ൾ​പ്പെ​ടെ നാ​ലു താ​ര​ങ്ങ​ളെ നി​ല​നി​ർ​ത്താ​ൻ രാ​ജ​സ്ഥാ​ന്‍ റോ​യ​ല്‍​സ്
Thursday, October 31, 2024 2:57 PM IST
ജ​യ്പു​ർ: ഐ​പി​എ​ല്‍ മെ​ഗാ താ​ര​ലേ​ല​ത്തി​ന് മു​ന്നോ​ടി​യാ​യി രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സ് ക്യാ​പ്റ്റ​നും മ​ല​യാ​ളി താ​ര​വു​മാ​യ സ​ഞ്ജു സാം​സ​ണ്‍ അ​ട​ക്കം നാ​ലു പ്ര​മു​ഖ താ​ര​ങ്ങ​ളെ നി​ല​നി​ർ​ത്തു​മെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ.

സ​ഞ്ജു​വി​നൊ​പ്പം യ​ശ​സ്വി ജ​യ്‌​സ്വാ​ള്‍, റി​യാ​ന്‍ പ​രാ​ഗ്, സ​ന്ദീ​പ് ശ​ര്‍​മ എ​ന്നി​വ​രെ​യാ​ണ് രാ​ജ​സ്ഥാ​ന്‍ ടീ​മി​ല്‍ നി​ല​നി​ര്‍​ത്തി​യി​രി​ക്കു​ന്ന​തെ​ന്ന് ഇ​എ​സ്പി​എ​ൻ ക്രി​ക്ഇ​ൻ​ഫോ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു. അ​തേ​സ​മ​യം നി​ല​നി​ര്‍​ത്തു​ന്ന താ​ര​ങ്ങ​ളു​ടെ പ​ട്ടി​ക രാ​ജ​സ്ഥാ​ന്‍ റോ​യ​ല്‍​സ് ഔ​ദ്യോ​ഗി​ക​മാ​യി പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

ക​ഴി​ഞ്ഞ സീ​സ​ണി​ല്‍ രാ​ജ​സ്ഥാ​നാ​യി 16 മ​ത്സ​ര​ങ്ങ​ളി​ല്‍ നി​ന്നു 48.27 ശ​രാ​ശ​രി​യി​ൽ 531 റ​ണ്‍​സാ​ണ് സ​ഞ്ജു അ​ടി​ച്ചെ​ടു​ത്ത​ത്. സ്‌​ട്രൈ​ക്ക് റേ​റ്റ് 153.47 ആ​ണ്. മൂ​ന്ന് അ​ര്‍​ധ സെ​ഞ്ചു​റി​ക​ളും ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു.

നാ​ല് അ​ർ‌​ധ​സെ​ഞ്ചു​റി ഉ​ൾ​പ്പെ​ടെ 573 റ​ൺ​സ് നേ​ടി​യ റി​യാ​ൻ പ​രാ​ഗ് സീ​സ​ണി​ലെ റ​ൺ​വേ​ട്ട​ക്കാ​രു​ടെ പ​ട്ടി​ക​യി​ൽ മൂ​ന്നാ​മ​നാ​ണ്. സീ​സ​ണി​ൽ ഓ​രോ സെ​ഞ്ചു​റി​യും അ​ർ​ധ​സെ​ഞ്ചു​റി​യും നേ​ടി​യ യ​ശ​സ്വി 225 റ​ൺ​സ് സ്വ​ന്ത​മാ​ക്കി. അ​തേ​സ​മ​യം, സ​ന്ദീ​പ് ശ​ർ​മ 11 മ​ത്സ​ര​ങ്ങ​ളി​ൽ, രാ​ജ​സ്ഥാ​നാ​യി 13 വി​ക്ക​റ്റു​ക​ളാ​ണ് പി​ഴു​ത​ത്.

ഈ ​നാ​ല് പേ​രെ മാ​ത്രം നി​ല്‍​നി​ര്‍​ത്തി​യാ​ല്‍ മെ​ഗാ ലേ​ല​ത്തി​ല്‍ ര​ണ്ട് റൈ​റ്റു ടു ​മാ​ച്ച് കാ​ര്‍​ഡ് രാ​ജ​സ്ഥാ​ന് ഉ​പ​യോ​ഗി​ക്കാം. അ​തേ​സ​മ​യം, ജോ​സ് ബ​ട്‌​ല​ര്‍, ഷി​മ്രോ​ണ്‍ ഹെ​റ്റ്‌​മെ​യ​ര്‍, ട്രെ​ന്‍റ് ബോ​ള്‍​ട്ട്, ആ​ര്‍. അ​ശ്വി​ന്‍ തു​ട​ങ്ങി നി​ര​വ​ധി പ്ര​മു​ഖ​രെ ടീം ​റി​ലീ​സ് ചെ​യ്തേ​ക്കു​മെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

ഐ​പി​എ​ല്‍ 2025 നു ​മു​ന്നോ​ടി​യാ​യി ടീ​മു​ക​ള്‍ നി​ല​നി​ര്‍​ത്തു​ന്ന താ​ര​ങ്ങ​ളു​ടെ പ​ട്ടി​ക സ​മ​ര്‍​പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ഇ​ന്നാ​ണ്. ബി​സി​സി​ഐ​യ്ക്ക് ഇ​ന്നു വൈ​കു​ന്നേ​രം അ​ഞ്ചി​നു മു​ന്‍​പ് ടീ​മു​ക​ള്‍ പ​ട്ടി​ക ന​ല്‍​ക​ണം.

ഒ​രു ടീ​മി​ന് പ​ര​മാ​വ​ധി ആ​റ് താ​ര​ങ്ങ​ളെ വ​രെ നി​ല​നി​ർ​ത്താം. പ​ര​മാ​വ​ധി അ​ഞ്ച് ക്യാ​പ്ഡ് താ​ര​ങ്ങ​ളെ​യും ര​ണ്ട് അ​ൺ​ക്യാ​പ്ഡ് താ​ര​ങ്ങ​ളെ​യു​മാ​ണ് നി​ല​നി​ർ​ത്താ​നാ​കു​ക. ലേ​ല​ത്തി​ൽ ഒ​രു ടീ​മി​ന് പ​ര​മാ​വ​ധി 120 കോ​ടി രൂ​പ​യാ​ണ് ഉ​പ​യോ​ഗി​ക്കാ​നാ​കു​ക. ഡി​സം​ബ​റി​ലാ​ണ് മെ​ഗാ ലേ​ലം.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.