പാ​ല​ക്കാ​ട്ട് മു​ര​ളീ​ധ​ര​ന്‍റെ പേ​ര് ഡി​സി​സി നി​ർ​ദേ​ശി​ച്ചി​രു​ന്നു: കെ.​സി. വേ​ണു​ഗോ​പാ​ൽ
Thursday, October 31, 2024 11:47 AM IST
തി​രു​വ​ന​ന്ത​പു​രം: കെ. ​മു​ര​ളീ​ധ​ര​നെ പാ​ല​ക്കാ​ട്ട് സ്ഥാ​നാ​ർ​ഥി​യാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ക​ത്തെ​ഴു​തി​യെ​ന്നു പ​റ​യു​ന്ന​വ​രും ഇ​പ്പോ​ൾ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ൽ മു​ന്നി​ൽ ത​ന്നെ​യു​ണ്ടെ​ന്ന് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ.

പാ​ല​ക്കാ​ട് മ​ണ്ഡ​ല​ത്തി​ൽ കെ. ​മു​ര​ളീ​ധ​ര​ന്‍റെ പേ​ര് ഡി​സി​സി നി​ർ​ദേ​ശി​ച്ചി​രു​ന്നു​വെ​ന്ന് സ്ഥി​രീ​ക​രി​ച്ച കെ.​സി.​വേ​ണു​ഗോ​പാ​ൽ രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ലി​നെ പ്ര​ഖ്യാ​പി​ക്കും മു​ൻ​പ് മു​ര​ളീ​ധ​ര​നോ​ടു​കൂ​ടി സം​സാ​രി​ച്ചാ​യി​ക്കു​മ​ല്ലോ പാ​ർ​ട്ടി തീ​രു​മാ​നം എ​ടു​ത്ത​തെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​തേ​സ​മ​യം ക​ത്ത് പു​റ​ത്തു വ​ന്ന​ത് സം​ബ​ന്ധി​ച്ച് പി​ന്നീ​ട് ച​ർ​ച്ച ചെ​യ്യാ​മെ​ന്നും കെ.​സി.​വേ​ണു​ഗോ​പാ​ൽ ഒ​രു സ്വ​കാ​ര്യ ചാ​ന​ലി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞു. വി.​ഡി. സ​തീ​ശ​ൻ ന​ന്നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്നും ശൈ​ലി മാ​റ്റേ​ണ്ട ആ​വ​ശ്യ​മി​ല്ലെ​ന്നും കെ.​സി. വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞു.

""ഈ ​പാ​ർ​ട്ടി​യി​ൽ വേ​ണു​ഗോ​പാ​ലി​നോ, സ​തീ​ശ​നോ ഒ​റ്റ​യ്ക്ക് തീ​രു​മാ​നം എ​ടു​ക്കാ​ൻ പ​റ്റി​ല്ല. ഒ​രു നേ​താ​വ് വി​ചാ​രി​ച്ചാ​ൽ മാ​ത്രം കേ​ര​ള​ത്തി​ൽ കോ​ൺ​ഗ്ര​സി​നെ അ​ധി​കാ​ര​ത്തി​ൽ എ​ത്തി​ക്കാ​നാ​കി​ല്ല. പാ​ർ​ട്ടി​ക്കു​ള്ളി​ൽ ആ​ർ​ക്കെ​ങ്കി​ലും മു​ഖ്യ​മ​ന്ത്രി മോ​ഹ​മു​ണ്ടെ​ങ്കി​ൽ അ​തി​ൽ എ​ന്താ​ണ് തെ​റ്റ്. എ​നി​ക്ക് മു​ഖ്യ​മ​ന്ത്രി​യാ​കാ​ൻ മോ​ഹ​മി​ല്ല''- കെ.​സി. വേ​ണു​ഗോ​പാ​ൽ പ​റ​യു​ന്നു.

പ്രി​യ​ങ്ക വ​രു​ന്ന​തോ​ടെ പാ​ർ​ല​മെ​ന്‍റി​ൽ ഇ​ന്ത്യ സ​ഖ്യം സു​സ​ജ്ജ​മാ​കും. ഗാ​ന്ധി കു​ടും​ബ​ത്തെ അ​ധി​ക്ഷേ​പി​ക്കാ​ൻ ഫാ​ക്ട​റി ന​ട​ത്തു​ക​യാ​ണ് ബി​ജെ​പി. അ​വ​രോ​ടൊ​പ്പം ചേ​ർ​ന്നാ​ണ് വ​ൺ​ഡേ സു​ൽ​ത്താ​ന​യെ​ന്ന് പി. ​ജ​യ​രാ​ജ​ൻ പ്രി​യ​ങ്ക​യെ വി​ളി​ച്ച​ത്. എ​ഡി​എ​മ്മി​ന്‍റെ മ​ര​ണ​ത്തി​ൽ ദി​വ്യ​യെ സം​ര​ക്ഷി​ക്കു​ന്ന​ത് സി​പി​എം ആ​ണെ​ന്ന് വ്യ​ക്ത​മാ​ണ്. പെ​ട്രോ​ൾ പ​മ്പ് അ​നു​വ​ദി​ച്ച​തി​ലെ ബെനാ​മി ഇ​ട​പാ​ട് കേ​ന്ദ്ര സ​ർ​ക്കാ​ർ അ​ന്വേ​ഷി​ക്കു​ന്ന​താ​ണ് ന​ല്ല​തെ​ന്നും കെ.​സി. വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞു.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.